നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്വർണം പൂശിയ പലഹാരം; വില കിലോയ്ക്ക് 9000 രൂപ; 'ഗോൾഡ് ഗാരി'യെ കുറിച്ച് അറിയാം

  സ്വർണം പൂശിയ പലഹാരം; വില കിലോയ്ക്ക് 9000 രൂപ; 'ഗോൾഡ് ഗാരി'യെ കുറിച്ച് അറിയാം

  അതിമധുരമാണ് പലഹാരത്തിന്റെ പ്രത്യേകത. ഗോൾഡ് ഗാരിയിൽ മധുരത്തിനൊപ്പം സ്വർണവും രുചിക്കാം.

  Image:ANI

  Image:ANI

  • Share this:
   ഒരു കിലോ ഗോൾഡ് ഗാരിയ്ക്ക് വില 9000 രൂപ. സൂററ്റിലെ ഒരു പലഹാരക്കടയിലാണ് തൊട്ടാൽ കൈപൊള്ളുന്ന വിലയുള്ള പലഹാരം എത്തിയിരിക്കുന്നത്. സ്വർണം പൂശിയതാണ് പുതിയ പലഹാരം. സൂററ്റിലെ പ്രശസ്തമായ ചണ്ഡി പഡ്വോ ഉത്സവത്തിന് മുന്നോടിയായാണ് പുതിയ പലഹാരം അവതരിപ്പിച്ചിരിക്കുന്നത്.

   സൂററ്റിൽ പ്രസിദ്ധമായ ഗാരി പലഹാരത്തിന്റെ പുതിയ പതിപ്പാണ് ഗോൾഡൻ ഗാരി. അതിമധുരമാണ് പലഹാരത്തിന്റെ പ്രത്യേകത. ഗോൾഡ് ഗാരിയിൽ മധുരത്തിനൊപ്പം സ്വർണവും രുചിക്കാം. എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   സ്വർണം പൂശാത്ത സാധാരണ ഗാരിയും വിലയിൽ പിന്നിലല്ല. 660 മുതൽ 820 രൂപവരെയാണ് ഒരു കിലോ ഗാരിയുടെ വില. വില മാത്രമല്ല ആരോഗ്യ ഗുണങ്ങളും ഗോൾഡ് ഗാരിയുടെ പ്രത്യേകതയാണെന്ന് പലഹാരക്കടയുടെ ഉടമ രോഹൻ പറയുന്നു. ആയുർവേദത്തിൽ സ്വർണത്തിന്റെ ഗുണങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്ന് രോഹൻ പറയുന്നു. 24 കാരറ്റ് സ്വർണമാണെന്നാണ് ഉടമ പറയുന്നത്.


   ആദ്യമായാണ് ഗോൾഡ് ഗാരി അവതരിപ്പിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് കടയിൽ പുതിയ പലഹാരം എത്തിയത്. വില അൽപ്പം കൂടുതലായതിനാലാകാം വലിയ ഡിമാന്റ് ഗോൾഡ് ഹാരിക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. പ്രതീക്ഷിച്ചത്ര ഡിമാന്റ് പലഹാരത്തിന് ലഭിച്ചില്ലെങ്കിലും വരും ദിവസങ്ങളിൽ ഈ കുറവ് പരിഹരിക്കപ്പെടുമെന്നാണ് രോഹന്റെ പ്രതീക്ഷ.

   മധുരപലഹാരങ്ങളുമായി സൂററ്റുകാർ ആഘോഷിക്കുന്ന ഉത്സവമാണ് ചണ്ഡി പഡ്വോ അഥവാ ചാന്ദ്നി പഡ്വ. വ്യത്യസ്തതരം മധുരപലഹാരങ്ങളാണ് ആഘോഷങ്ങൾക്കായി ഉണ്ടാക്കുക. ശരദ് പൂർണിമ കഴിഞ്ഞുള്ള അടുത്ത ദിവസമാണ് ചണ്ഡി പഡ്വോ ആഘോഷിക്കുന്നത്.
   Published by:Naseeba TC
   First published:
   )}