നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച അച്ഛനെ തിരുത്തുന്ന ഒരു പിഞ്ചു പെണ്‍കുട്ടി; വൈറൽ വീഡിയോ

  ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച അച്ഛനെ തിരുത്തുന്ന ഒരു പിഞ്ചു പെണ്‍കുട്ടി; വൈറൽ വീഡിയോ

  മുതിര്‍ന്നവര്‍ തങ്ങളുടെ പ്രവര്‍ത്തികളില്‍ ജാഗ്രതപാലിക്കണം, കാരണം യുവതലമുറ അവരില്‍ നിന്നാണ് പലതും പഠിക്കുന്നതെന്ന സന്ദേശമാണ് വീഡിയോയിലൂടെ നല്‍കുന്നത്.

  Credits: Instagram/suratcitytrafficpolice

  Credits: Instagram/suratcitytrafficpolice

  • Share this:
   നിങ്ങള്‍ എന്താണോ പ്രവര്‍ത്തിക്കുന്നത് അതിനുള്ള ഫലമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. അതിനാല്‍, ആരും കാണുന്നില്ലെന്ന് കരുതി ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ച് നിങ്ങള്‍ 'മിടുക്കനാകാന്‍' ശ്രമിക്കുമ്പോള്‍, നിങ്ങളുടെ കുട്ടികളെയോ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ചെറുപ്പക്കാരെയോ തെറ്റായ ശീലങ്ങള്‍ പഠിപ്പിക്കുകയാണ്. ഗുജറാത്തിലെ സൂറത്ത് സിറ്റി ട്രാഫിക്ക് പോലീസ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞദിവസം പങ്കുവച്ച ഒരു വീഡിയോ ഏതു ഘട്ടത്തിലായാലും ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നത് എന്തുകൊണ്ട് ശരിയല്ല എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

   ട്രാഫിക്ക് നിയമ ലംഘനങ്ങളെക്കുറിച്ച് ഒരു പിഞ്ചു പെണ്‍കുട്ടി തന്റെ പിതാവിനെ പഠിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. സ്‌കൂളിലെ നിയമങ്ങള്‍ ലംഘിച്ചതിന് മകളെ ശകാരിക്കുന്ന അച്ഛനും മകളും തമ്മിലുള്ള ആശയവിനിമയത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അച്ഛനോടിക്കുന്ന കാറില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് പിന്നിലിരുന്ന് യാത്ര നടത്തുകയാണ് മകള്‍. താന്‍ ഇനി മുതല്‍ കൂടുതല്‍ കര്‍ശനമായി പെരുമാറുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ക്ക് അവളെ ശിക്ഷിക്കുമെന്നും അയാള്‍ മകളോട് പറയുന്നു.

   വീഡിയോ മുന്നോട്ട് നീങ്ങുമ്പോള്‍, അയാള്‍ എളുപ്പവഴി വീട്ടില്‍ എത്താന്‍ റോഡിന്റെ തെറ്റായ ഭാഗത്തൂടെ ഡ്രൈവ് ചെയ് വാഹനം തിരിക്കുന്നത് കാണാം. കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന മകള്‍ ഇത് ശ്രദ്ധിക്കുകയും ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് അയാളെ ശിക്ഷിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നു. മകളുടെ ചോദ്യത്തിന് ആ മനുഷ്യന്‍ ഉത്തരമില്ലാതെ ലജ്ജിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. ''സുരക്ഷിതമല്ലാത്ത നിങ്ങളുടെ നടപടികളില്‍ നിന്ന് നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കണം'' എന്ന സന്ദേശം കൂടി പങ്കുവച്ചാണ് സൂറത്ത് സിറ്റി ട്രാഫിക്ക് പോലീസിന്റെ വീഡിയോ അവസാനിക്കുന്നത്.   മുതിര്‍ന്നവര്‍ തങ്ങളുടെ പ്രവര്‍ത്തികളില്‍ ജാഗ്രതപാലിക്കണം, കാരണം യുവതലമുറ അവരില്‍ നിന്നാണ് പലതും പഠിക്കുന്നതെന്ന സന്ദേശമാണ് വീഡിയോയിലൂടെ നല്‍കുന്നത്. ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാനും, നമ്മള്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ മാത്രമേ, അത് കണ്ട് പഠിച്ച് യുവതലമുറയും സുരക്ഷിതരായ ഡ്രൈവര്‍മാരാകുകയുള്ളുവെന്നും കുറിച്ചാണ് സൂറത്ത് സിറ്റി ട്രാഫിക്ക് പോലീസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

   പോലീസിന്റെ ഇന്‍സ്റ്റാഗ്രാമിലെ അടിക്കുറിപ്പ് ഇങ്ങനെയാണ്, ''തെറ്റായ വശത്തൂടെ വാഹനമോടിക്കുന്നത് ഒഴിവാക്കുക. തെറ്റായ വശത്ത് വാഹനമോടിക്കുന്നത് നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ ഒപ്പമുള്ള ജനങ്ങളെയും ദോഷകരമായി ബാധിക്കും. നമ്മള്‍ ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ മാത്രമേ, യുവതലമുറ അതിന്റെ പ്രാധാന്യം മനസ്സിലാക്കി ഭാവിയില്‍ സുരക്ഷിതരായ ഡ്രൈവര്‍മാരാകുകയും ചെയ്യുകയുള്ളൂ.''

   സെപ്റ്റംബര്‍ 24ന് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും സൂറത്ത് സിറ്റി ട്രാഫിക്ക് പോലീസിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്ന ക്ലിപ്പ് പോസ്റ്റ് ചെയ്തതിന് നെറ്റിസണ്‍മാര്‍ അഭിനന്ദിക്കുകയും ചെയ്തു. പന്ത്രണ്ടായിരത്തിലധികം വ്യൂസ് നേടിയ ദൃശ്യത്തിന് ഒട്ടേറെ കമന്റുകളും വന്നിരുന്നു. “പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ഇതാണ് വേണ്ടത്. സൂറത്ത് സിറ്റി ട്രാഫിക്ക് പോലീസിന്റെത് ഒരു മികച്ച പ്രവര്‍ത്തനമായിരുന്നു. ഇത്തരം ശ്രമങ്ങള്‍ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഒരു ഉപയോക്താവ് കുറിച്ചു. ഇത്തരത്തില്‍ ഒട്ടേറേപേര്‍ അഭിനന്ദനങ്ങളുമായി ഇന്റര്‍നെറ്റ് ലോകത്ത് എത്തിയിരുന്നു.
   Published by:Sarath Mohanan
   First published:
   )}