നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'എന്നും സുരക്ഷിതരായിരിക്കട്ടെ': അതിർത്തി കാക്കുന്ന സൈനികര്‍ക്ക് രാഖി തയ്യാറാക്കി സൂററ്റിലെ സ്ത്രീകൾ

    'എന്നും സുരക്ഷിതരായിരിക്കട്ടെ': അതിർത്തി കാക്കുന്ന സൈനികര്‍ക്ക് രാഖി തയ്യാറാക്കി സൂററ്റിലെ സ്ത്രീകൾ

    രാഖി ഉണ്ടാക്കി വില്‍ക്കുന്നതിലൂടെ വിധവകള്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും ഒരു വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംരംഭത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് സോച് ഫൗണ്ടേഷന്‍ പറയുന്നു.

    • Share this:
      സാഹോദര്യത്തിന്റെ ബന്ധം ഊട്ടിയുറപ്പിച്ചു കൊണ്ട് രക്ഷാബന്ധന്‍ മഹോത്സവം എത്തിച്ചേരുകയായി. കോവിഡ്19 രോഗ ഭീതി നിലനില്‍ക്കുന്നു എങ്കില്‍പ്പോലുംസഹോദരര്‍ക്കായുള്ള രാഖികള്‍ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് പലരും. ഈ സമയത്ത്, സൂററ്റില്‍ നിന്നുള്ള കുറച്ച് സ്ത്രീകള്‍ തങ്ങളുടെ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കായി രാഖി ഉണ്ടാക്കുന്ന തിരക്കിലാണ്.

      സോച് ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത്. സൈനികരോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുക മാത്രമല്ല അവരിതു കൊണ്ട് ഉദ്ദേശിക്കുന്നത്.  രാഖി ഉണ്ടാക്കി വില്‍ക്കുന്നതിലൂടെ വിധവകള്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും ഒരു വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംരംഭത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് സോച് ഫൗണ്ടേഷന്‍ പറയുന്നു. “ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രയത്‌നിക്കുന്ന സൈനികരോട് ആദരവ് പ്രകടിപ്പിക്കുകയും അവര്‍ സുരക്ഷിതരായിരിക്കട്ടെയെന്ന് ആശംസിക്കുകയുമാണ് ചെയ്യുന്നത്. ഈ പദ്ധതി പ്രകാരം 7000 രാഖികളാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ന്, സൂററ്റില്‍ നിന്നാണ് ഈ പദ്ധതി ആരംഭിക്കുക. വഡോദരയില്‍ വെച്ച്, ഞങ്ങള്‍ രാഖി സൈനികരുടെ കൈത്തണ്ടയില്‍ കെട്ടിക്കൊടുക്കും,” സോച് ഫൗണ്ടേഷന്റെ സ്ഥാപകയായ റിതു രതി ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറയുന്നു.

      സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന നാല് സഹോദരിമാര്‍ രാജ്യാര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ കൈത്തണ്ടയില്‍ രാഖി കെട്ടാന്‍ പോകുന്നുണ്ടന്ന് രതി അറിയിച്ചു. കൂടാതെ, രാജ്യത്തിനായി കാവല്‍ നില്‍ക്കുന്ന സൈനികര്‍ നമ്മളുടെ സഹോദരന്മാരാണന്നും അവര്‍ക്ക് നന്മ ആശംസിച്ചു കൊണ്ടവരുടെ കൈകളിൽ 'സുരക്ഷാ സൂത്ര' കെട്ടിക്കൊടുക്കുന്നുണ്ടന്നും അവര്‍ എഎന്‍ഐയോട് പറഞ്ഞു.

      സമാനമായ രീതിയില്‍ പരോപകാര തല്‍പ്പരതയില്‍, ഒഡീഷയുടെ ഗ്രാമീണ പ്രദേശങ്ങളില്‍ നിന്നുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍ (എസ്എച്ജി) തങ്ങള്‍ക്ക് കഴിയുന്നത് പോലെ രാഖികള്‍ നിര്‍മ്മിക്കുന്നു. ഇവര്‍ ചെയ്യുന്നത്, സ്വാഭാവികമായി ജീര്‍ണ്ണിയ്ക്കുന്ന, പരിസ്ഥിതിയ്ക്ക് ആഘാതം നല്‍ക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ച് രാഖികള്‍ നിര്‍മ്മിക്കുകയാണ്. ഈ വനിതാ സ്വയം സഹായ സംഘടനകള്‍ കളിമണ്ണ്, സബായ് പുല്ല്, സ്വര്‍ണപ്പുല്ല്, ചവറ് കടലാസ്, മുള, വിവിധ പയറു വര്‍ഗ്ഗങ്ങള്‍, ചിരട്ടകള്‍, മറ്റ് ജൈവ വസ്തുക്കള്‍ എന്നിവയില്‍ നിന്നാണ് രാഖി നിര്‍മ്മിക്കുന്നത്.

      ഒഡീഷയില്‍ ഒട്ടാകെ ഇതിനായി 18 സ്റ്റാളുകള്‍ ഇവര്‍ ക്രമീകരിച്ചിട്ടുണ്ട്. 20 മുതല്‍ 50 രൂപ വരെയാണ് ഇവിടെ ലഭിക്കുന്ന ഉത്പന്നങ്ങളുടെ വില. വരാനിരിക്കുന്ന രക്ഷാബന്ധന്‍ മഹോത്സവത്തിനായി ഏകദേശം, 2000 സ്ത്രീകളാണ് രാഖികളുടെ നിർമ്മാണത്തിനായി പ്രവര്‍ത്തിക്കുന്നത്. എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, ഖോര്‍ധ, ജയ്പ്പൂര്‍, ജഗത്സിങ്പൂര്‍, മയൂര്‍ബാഹ്ഞ്ച്, ക്യോഞ്ചാര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വനിതാ സ്വയം സഹായ സംഘങ്ങളിലെ പ്രവര്‍ത്തകരാണ് സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ രാഖികള്‍ ഉണ്ടാക്കുക വഴി, ആളുകളില്‍ മലിനീകരണ-രഹിത പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.

      ഈ വര്‍ഷം ഓഗസ്റ്റ് 22നാണ് രക്ഷാബന്ധന്‍ ആഘോഷിക്കുക. രക്ഷാബന്ധന്‍ മഹോത്സവം കൊണ്ടാടുന്നമംഗളകരമായ അവസരത്തില്‍, സഹോദരിമാര്‍ തങ്ങളുടെ സഹോദരന്മാരുടെ കൈകളില്‍ രാഖി കെട്ടി കൊടുക്കുകയും, അവരുടെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാത്ഥിക്കുകയും ചെയ്യുന്നു. അപ്പോള്‍ സഹോദരന്മാര്‍ തിരിച്ച് തങ്ങളുടെ സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. രക്ഷാബന്ധന്‍ മഹോത്സവം സഹോദരീ-സഹോദരന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തെയാണ് കാണിക്കുന്നത്‌. ഹിന്ദു മതത്തിന്റെ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതവുമായി ബന്ധപ്പെട്ടാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. പഞ്ചപാണ്ഡവരില്‍ മൂത്തവനായ യുധിഷ്ഠിരരുടെ അഭ്യര്‍ത്ഥന പ്രകാരം ഭഗവാന്‍ ശ്രീകൃഷ്ണന്‍ രക്ഷാബന്ധനുമായി ബന്ധപ്പെട്ട പുണ്യകഥ വിവരിച്ചുവെന്നാണ് ഐതിഹ്യം.
      Published by:Karthika M
      First published:
      )}