എറണാകുളം പറവൂർ കണ്ണൻകുളങ്ങര എന്ന സ്ഥലത്ത് ഈ വേനൽച്ചൂടിലും ലോട്ടറിയുമായി വഴിയരികിൽ വിൽപ്പനയ്ക്കായി (lottery vendor) നിൽക്കുന്ന ഒരമ്മ. പേര് പുഷ്പ, വയസ്സ്: 74. ഹൃദയാഘാതം മൂലം മരിച്ച ഇളയ മകന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല ഈ പ്രായത്തിലും അമ്മയ്ക്കാണ്. വ്ലോഗർ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ ആണ് ഈ അമ്മയെ ലോകത്തിനു പരിചയപ്പെടുത്തിയത്. പ്രാരാബ്ധങ്ങൾക്കിടെ പണയത്തിലായ വീടിന്റെ ആധാരം തിരിച്ചെടുക്കാനുള്ള തത്രപ്പാടിലായിരുന്നു അവർ.
പ്രായാധിക്യമുള്ള ഒരാൾ ജീവിക്കാൻ നടത്തുന്ന കഷ്ടപ്പാടു നോക്കാതെ ചിലർ പണം നൽകാതെ പോലും ലോട്ടറികൾ എടുത്തുകൊണ്ട് പോകുന്ന കാര്യം ഈ മുത്തശ്ശി വേദനയോടെ പറയുന്നുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്ത വ്ലോഗർ അതിനൊപ്പം ഒരു കമന്റ് കൂടി ചേർത്തു: 'അമ്മയ്ക്ക് ബാങ്കിൽ 60,000 രൂപ കടമുണ്ട്. ഈ വഴി പോവുന്നവർ അമ്മയെ കണ്ടാൽ ഒരു ലോട്ടറി എടുത്ത് സഹായിക്കണേ. എന്നാലാവുന്ന ഒരു തുക ഞാൻ അമ്മയെ ഏൽപ്പിച്ചിട്ടുണ്ട് നിങ്ങളും കഴിയുന്ന പോലെ അമ്മയെ സഹായിക്കണേ'.
വീഡിയോ ആയിരക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടിയപ്പോൾ ഒരാൾ ഈ അമ്മയെ ശ്രദ്ധിച്ചു. മറ്റാരുമല്ല, സുരേഷ് ഗോപി. ഇനി അമ്മയ്ക്ക് കടം ഉണ്ടല്ലോ എന്ന ചിന്തയില്ലാതെ ഉറങ്ങാം. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് സ്ഥലത്തെത്തി ബാങ്കിലെ കടം വീട്ടിയ സന്തോഷ ചിത്രം വ്ലോഗർ പോസ്റ്റ് ചെയ്തു.
'പ്രിയമുള്ളവരേ,
കഴിഞ്ഞ ദിവസം ഞാൻ ഷെയർ ചെയ്ത 74-ാം വയസ്സിൽ ലോട്ടറി വിൽപ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയുടെ വീഡിയോ നിരവധി ആളുകളിലേക്ക് എത്തിയിരുന്നു. ഇതു കാണാൻ ഇടയായ ബഹുമാനപെട്ട MPയും സിനിമാ നടനുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടുകയും, പാല്യത്തുരുത്ത് SNDP ശാഖയിൽ പണയത്തിൽ ഉണ്ടായിരുന്ന ആധാരം പണം അടച്ചു തിരിച്ചെടുക്കുകയും ചെയ്ത വിവരം സന്തോഷപൂർവ്വം നിങ്ങളെ അറിയിക്കുന്നു.
ഇന്നലെ വൈകിട്ട് 4 മണിക്ക് സുരേഷേട്ടന്റെ മകനും സിനിമാ നടനുമായ ശ്രീ ഗോകുൽ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മക്ക് കൈമാറി. ഈ വീഡിയോ കണ്ടു നിരവതി പേർ അമ്മൂമ്മയെ സഹായിച്ചിട്ടുണ്ട് എല്ലാവർക്കും ഈ അവസരത്തിൽ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.
സുരേഷേട്ടാ, കീപ്പ് റോക്കിങ്'.
Summary: MP, actor Suresh Gopi needs no introduction for his philanthropic deeds. Lately, he reached out to a 74-year-old lottery vending woman in Kannankulangara, after vlogger Sushanth Nilambur posted a video of her fight as breadwinner of a family. Suresh Gopi paid a bank loan of 60K and handed over the documents she had pawnedഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.