നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഇന്ത്യയുടെ ജ്വലിക്കുന്ന സൂര്യനാവുക'; പ്രധാനമന്ത്രിക്ക് സുരേഷ് ഗോപിയുടെ പിറന്നാൾ ആശംസ

  'ഇന്ത്യയുടെ ജ്വലിക്കുന്ന സൂര്യനാവുക'; പ്രധാനമന്ത്രിക്ക് സുരേഷ് ഗോപിയുടെ പിറന്നാൾ ആശംസ

  Suresh Gopi wishes Narendra Modi on his birthday | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന് ആശംസയുമായി സുരേഷ് ഗോപി എം.പി.

  • Share this:
   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന് ആശംസയുമായി സുരേഷ് ഗോപി എം.പി. മലയാള സിനിമയിൽ നിന്നും മോഹൻലാൽ, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ മോദിക്ക് പിറന്നാൾ ആശംസയുമായെത്തി.

   "ഇന്ത്യയുടെ ജ്വലിക്കുന്ന സൂര്യനാവുക. ലോകത്തിനു മുൻപിൽ, ഭാരതത്തിനു വേണ്ടി ജ്വലിച്ചുകൊണ്ടേയിരിക്കുക. ഭാരതത്തിന്റെ അഭിമാനം. ലോകത്തിന് അഭിമാനമാവുക. ഹീരാബെൻ മോദി - ദാമോദർദാസ് മുൽചന്ദ് മോദി, നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു!

   പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോ സഹിതമാണ് മോഹൻലാലും സുരേഷ് ഗോപി എം.പിയും അദ്ദേഹത്തിന് ആശംസ നേർന്നത്.
   View this post on Instagram   A post shared by Suresh Gopi (@sureshgopi)
   "ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. ജഗദീശ്വരൻ അങ്ങേയുടെ യാത്രയിലുടനീളം ആരോഗ്യവും, സന്തോഷവും, വിജയവും നൽകട്ടെ," മോഹൻലാൽ കുറിച്ചു.   മോദിക്കൊപ്പം ഗുജറാത്തിൽ കുട്ടിക്കാലം ചിലവിടാൻ സാധിച്ച വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. ഉത്തരേന്ത്യയിൽ ചിലവഴിച്ച കുട്ടിക്കാലത്തിനിടെ അദ്ദേഹത്തോടൊപ്പം പട്ടം പറത്താൻ അവസരം ലഭിച്ചതിനെ കുറിച്ചും ഉണ്ണി വാചാലനായിട്ടുണ്ട്. ഉണ്ണിയുടെ പോസ്റ്റ് ചുവടെ.
   മല്ലിക സുകുമാരനാണ് പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നിരന്ന മറ്റൊരാൾ. പോസ്റ്റ് ചുവടെ:
   ദാമോദർദാസ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനായാണ് മോദിയുടെ ജനനം.
   Published by:user_57
   First published:
   )}