• HOME
  • »
  • NEWS
  • »
  • buzz
  • »
  • Conjoined Twins | സയാമീസ് ഇരട്ടകള്‍ക്ക് ഇനി വേറിട്ട ജീവിതം; 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയം

Conjoined Twins | സയാമീസ് ഇരട്ടകള്‍ക്ക് ഇനി വേറിട്ട ജീവിതം; 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയം

പീഡിയാട്രിക് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, അനസ്തേഷ്യ, നഴ്സിങ്, ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെയായിരുന്നു ശസ്ത്രക്രിയ.

  • Share this:
    റിയാദ്: യമനില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ റിയാദില്‍ വിജയകരമായി വേര്‍പ്പെടുത്തി. യൂസുഫിനും യാസീനുമാണ് സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ സഹായം കൊണ്ട് വേറിട്ട ജീവിതങ്ങള്‍ ലഭിച്ചത്. ഒരു വര്‍ഷത്തോളമായി റിയാദിലെ ആശുപത്രിയില്‍ നടത്തിയ നിരന്തരമായ ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും അവസാനത്തിലാണ് പൂര്‍ണമായും വേര്‍പെടുത്തുന്ന ശസ്ത്രക്രിയയ്ക്ക് ഇവരെ വിധേയമാക്കിയത്.

    കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് യമനിലെ ഹദര്‍ മൗത്തില്‍നിന്ന് തലച്ചോറുകള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള സയാമീസുകളെ എയര്‍ ആംബുലന്‍സില്‍ അറബ് സംഖ്യസേനയുടെ സഹായത്തോടെ റിയാദിലെ ആശുപത്രിയിലെത്തിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇത്.

    പീഡിയാട്രിക് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, അനസ്തേഷ്യ, നഴ്സിങ്, ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെയായിരുന്നു ശസ്ത്രക്രിയ. തുടര്‍ച്ചയായ 15 മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നു ഇത്.

    സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള സൗദി പദ്ധതിയില്‍ ഉള്‍പ്പെട്ട 51-ാമത് ശസ്ത്രക്രിയ ആണ് ഇപ്പോള്‍ നടന്നത്. 23 രാജ്യങ്ങളില്‍ നിന്നുള്ള 122-ലധികം ഇരട്ടകളാണ് ഈ പദ്ധതിയില്‍ ആകെ ഉള്‍പ്പെട്ടിരിക്കുന്നത്.

    Aliens |'60 തവണ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോയി;കണ്ടാല്‍ ഡ്രാക്കുളയെപ്പോലെ'; വിചിത്രവാദവുമായി 58കാരന്‍

    അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട പല കഥകളും നാം കേള്‍ക്കാറുണ്ട്. പലപ്പോഴും അതെല്ലാം അവിശ്വസനീയമായി തോന്നും. ഇപ്പോഴിതാ ഒരാള്‍, തന്നെ അന്യഗ്രഹജീവികള്‍ 60 തവണ തട്ടിക്കൊണ്ടുപോയി എന്നാണ് പറയുന്നത്. അവരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന് തനിക്കിപ്പോള്‍ അറിയാം എന്നും ഇയാള്‍ പറയുന്നു.

    യു.കെയിലെ യോര്‍ക്ക്‌ഷെയറില്‍ നിന്നുള്ള 58 -കാരനായ റസ് കെല്ലറ്റായാണ് ഇക്കാര്യം പറയുന്നത്. തനിക്ക് 28 വയസ്സുള്ളപ്പോള്‍ മുതല്‍ അവര്‍ തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങി. 60 തവണയില്‍ കുറയാതെ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കെല്ലറ്റ് വിചിത്രവാദം ഉന്നയിക്കുന്നു.

    '16 വയസ്സുള്ളപ്പോഴാണ് ആദ്യമായി അന്യഗ്രഹ ജീവികളുടെ സാന്നിധ്യം അറിയുന്നത്. എന്റെ മോട്ടോര്‍സൈക്കിളില്‍ വീട്ടില്‍ പോവുകയായിരുന്നു. പെട്ടെന്ന് ഒരു തുരങ്കത്തിലൂടെ ഞാന്‍ സഞ്ചരിക്കാന്‍ തുടങ്ങി. അതുവരെ ആ തുരങ്കം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. എന്റെ ചുറ്റും പതിനഞ്ചടി നീളമുള്ള അന്യഗ്രഹജീവികള്‍. അവയെ കണ്ടാല്‍ ഡ്രാക്കുളയെ പോലെ ആയിരുന്നു. എന്റെ തൊണ്ടയിലേക്ക് ഒരു ട്യൂബ് വച്ച് അവര്‍ ഒരു ദ്രാവകം എന്റെ ശരീരത്തിലേക്ക് കടത്തി വിട്ടു. അതോടെ ഞാനവരുടെ വിശ്വസ്തനായ സൈനികനായി മാറി. 30 വര്‍ഷങ്ങള്‍ താനവരുടെ സൈന്യത്തിലായിരുന്നു. എതിരാളികളോട് ഏറ്റുമുട്ടലാണ് ജോലി.'- കെല്ലറ്റ് പറയുന്നു.
    'നമ്മുടെ ഇവിടുത്തെ മണിക്കൂറുകള്‍ അവര്‍ക്ക് എത്രയോ വര്‍ഷങ്ങളാണ്. അതുകൊണ്ടാണ് താന്‍ അവിടെ പോയി വരുന്നത് ആളുകള്‍ക്ക് ശ്രദ്ധിക്കാനാവാത്തത്. ഒപ്പം അന്യഗ്രഹജീവികള്‍ അവിടെയുണ്ടായിരുന്ന സംഭവങ്ങളുടെ പല ഓര്‍മ്മകളും തന്നില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കയാണ്. അവരുടെ രൂപം മാത്രമാണ് തന്റെ ഓര്‍മ്മയിലിപ്പോള്‍ നിലനില്‍ക്കുന്നത്. അത് താന്‍ വരച്ച് സൂക്ഷിക്കുകയാണ്'.- കെല്ലറ്റ് കൂട്ടിച്ചേര്‍ത്തു.

    Published by:Sarath Mohanan
    First published: