• HOME
  • »
  • NEWS
  • »
  • buzz
  • »
  • Suriya| പത്താം ക്ലാസിൽ ഫുൾ മാർക്ക്; മിടുമിടുക്കിയാണ് സൂര്യയുടേയും ജ്യോതികയുടേയും മകൾ ദിയ

Suriya| പത്താം ക്ലാസിൽ ഫുൾ മാർക്ക്; മിടുമിടുക്കിയാണ് സൂര്യയുടേയും ജ്യോതികയുടേയും മകൾ ദിയ

പത്താം ക്ലാസിൽ ഉന്നത വിജയമാണ് ദിയ സ്വന്തമാക്കിയിരിക്കുന്നത്.

  • Share this:
    തെന്നിന്ത്യയിലെ സൂപ്പർ താര ദമ്പതികളാണ് സൂര്യയും (Suriya)ജ്യോതികയും (Jyotika). സൂര്യ കരിയറിൽ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അഭിനയലോകത്ത് വീണ്ടും സജീവമാകുകയാണ് ജ്യോതിക. ഇതിനിടയിൽ തങ്ങളുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും ഇരുവരും കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്.

    ‌ഇരുവരുടേയും മൂത്ത മകൾ ദിയ ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയിരുന്നു. പത്താം ക്ലാസിൽ ഉന്നത വിജയമാണ് ദിയ സ്വന്തമാക്കിയിരിക്കുന്നത്. മകളുടെ വിജയത്തിൽ സൂര്യയും ജ്യോതികയും പൂർണ സന്തോഷവാന്മാരാണ്.

    മികച്ച വിജയമാണ് ദിയ പത്താം ക്ലാസിൽ നേടിയിരിക്കുന്നത്. തമിഴിൽ 95 മാർക്കാണ് ദിയ നേടിയത്. കണക്കിൽ നൂറിൽ നൂറാണ് താരപുത്രി സ്വന്തമാക്കിയത്. ഇംഗ്ലീഷിൽ 99 ഉം സോഷ്യൽ സയൻസിൽ 95 ഉം സയൻസിൽ 98 മാണ് മാർക്കുകൾ.

    കുട്ടികളുടെ വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണനയെന്നാണ് സൂര്യയുടെ നിലപാട്. ഇത് സ്വന്തം മക്കളുടെ കാര്യത്തിലും അദ്ദേഹം പാലിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഗരം ഫൗണ്ടേഷൻ എന്ന പേരിൽ എൻജിഒയും താരം ആരംഭിച്ചിരുന്നു. അഗരം ഫൗണ്ടേഷന്റെ കീഴിൽ നിരവധി വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് ഉയർന്ന മാർക്ക് നേടി വിജയിച്ചത്.








    View this post on Instagram






    A post shared by Jyotika (@jyotika)





    റിപ്പോർട്ടുകൾ പ്രകാരം, ഈ ഫൗണ്ടേഷൻ വഴി 3,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇവരിൽ 54 പേർ ഡോക്ടർമാരും 1,169 പേർ എഞ്ചിനീയർമാരും 90% പേരും ബിരുദധാരികളുമാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട് ഉന്നതവിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്നവർക്കും ഫൗണ്ടേഷൻ സഹായം നൽകുന്നു.








    View this post on Instagram






    A post shared by Jyotika (@jyotika)





    അതേസമയം, മകളുടെ റിസൽട്ട് വന്നതിന് പിന്നാലെ സൂര്യയും ജ്യോതികയും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം അവധികാലം ആഘോഷിക്കാനായി കോസ്റ്റ റിക്കയിലാണുള്ളത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. കോസ്റ്റ റിക്കയിൽ നിന്നുള്ള ദൃശ്യങ്ങൾ ചേർത്ത് മകൾ ദിയ എഡിറ്റ് ചെയ്ത വീഡിയോ ആണ് ജ്യോതിക പങ്കുവെച്ചിരിക്കുന്നത്.
    Published by:Naseeba TC
    First published: