• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ദത്ത' യുടെ പേര് 'കുത്ത'; തന്നെ 'പട്ടി'യാക്കിയ ഉദ്യോഗസ്ഥന് പിന്നാലെ കുരച്ച് പ്രതിഷേധിച്ച് കാർഡുടമ

'ദത്ത' യുടെ പേര് 'കുത്ത'; തന്നെ 'പട്ടി'യാക്കിയ ഉദ്യോഗസ്ഥന് പിന്നാലെ കുരച്ച് പ്രതിഷേധിച്ച് കാർഡുടമ

പേര് 'നായ' എന്നാക്കിയത് തിരുത്തണമെന്നാവശ്യപ്പെട്ട് യുവാവ് നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു

Image: ANI

Image: ANI

  • Share this:
വിചിത്രമായ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരുന്നത്. തിരക്കുള്ള സ്ഥലത്ത് ഒരാളുടെ പിന്നാലെ പട്ടിയെ പോലെ കുരച്ചു കൊണ്ട് നടക്കുന്ന യുവാവ്. മുന്നിൽ നടക്കുന്നയാളാകട്ടെ കുരച്ചു കൊണ്ട് പിന്നാലെ നടക്കുന്നയാളെ തിരിഞ്ഞു പോലും നോക്കാതെ വേഗത്തിൽ നടന്നു പോകുകയാണ്.

എന്താണ് സംഭവമെന്ന് പലർക്കും മനസ്സിലായിട്ടില്ല, എന്നാൽ കുരച്ചു നടക്കുന്ന യുവാവിനും അയാൾക്ക് മുന്നിൽ നടക്കുന്ന ഉദ്യോഗസ്ഥനും ഒരു ഫ്ലാഷ്ബാക്ക് ഉണ്ട്. അത് അറിഞ്ഞാലേ വെറുതേ ചിരിച്ചു കളയാനുള്ളതല്ല വിഷയം എന്ന് മനസ്സിലാകുകയുള്ളൂ. പശ്ചിമ ബംഗാളിലെ ബങ്കൂരയിലാണ് സംഭവം നടന്നത്.

Also Read- മുപ്പതാം പിറന്നാളിന് മുമ്പ് 30 കാരുണ്യ പ്രവർത്തികൾ; 29കാരന്റെ ശ്രമം

കുരച്ചു കൊണ്ട് നടക്കുന്ന യുവാവിന് മുന്നിൽ നടക്കുന്നത് ജില്ലാ ബ്ലോക്ക് ഓഫീസറാണ്. റേഷൻ കാർഡിൽ തെറ്റായി ചേർത്ത തന്റെ പേര് തിരുത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ സർക്കാർ ആശുപത്രി കയറി ഇറങ്ങിയിട്ടും നടപടിയാകാതായതോടെയാണ് ശ്രീകാന്ത് ദത്ത എന്ന യുവാവ് ഉദ്യോഗസ്ഥന് പിന്നാലെ കുരച്ചു നടക്കാൻ തുടങ്ങിയത്. ഇങ്ങനെ കുരച്ച് നടക്കാനും പ്രത്യേക കാരണമുണ്ട്. കാർഡിൽ ശ്രീകാന്ത് ദത്തയ്ക്ക് പകരം ശ്രീകാന്ത് 'കുത്ത' എന്നാണ് ഉദ്യോഗസ്ഥർ ചേർത്തത്.


ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് യാതൊരു നട‌പടിയും ഉണ്ടാകാതിരുന്നതോടെയാണ് പേരിനൊപ്പം ഉദ്യോഗസ്ഥർ നൽകിയ വാക്കിനെ അനുസ്മരിപ്പിച്ച് ശ്രീകാന്ത് കുരച്ച് പ്രതിഷേധിച്ചത്.


മകന്റെ പേര് തെറ്റിച്ച ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് ശ്രീകാന്തിന്റെ അമ്മയും ഉന്നയിച്ചിരിക്കുന്നത്. റേഷൻ കാർഡിൽ പേര് ചേർക്കുന്നവർ അക്ഷരാഭ്യാസമില്ലാത്താവരാണോ എന്നാണ് ശ്രീകാന്തിന്റെ അമ്മയുടെ ചോദ്യം. ആർക്കെങ്കിലും പട്ടി(കുത്ത)എന്ന് പേര് ഉണ്ടാകുമോ? തന്റെ മകനെ അപമാനിക്കുന്ന പ്രവർത്തിയാണ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായതെന്നും അവർ പറഞ്ഞു. ‌
മൂന്ന് തവണ പേര് ശരിയാക്കാൻ അപേക്ഷ നൽകി. മൂന്നാം തവണ ശ്രീകാന്ത് ദത്തയ്ക്ക് പകരം കുത്തയായി. ഇത് തന്നെ മാനസികമായി തളർത്തിയെന്നും ശ്രീകാന്ത് പറഞ്ഞു.
Published by:Naseeba TC
First published: