നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Climate Change | കാലാവസ്ഥാ വ്യതിയാനം യുവാക്കളിൽ ആശങ്കയും വിഷാദവും വ‍‍ർ​ദ്ധിപ്പിക്കുന്നുവെന്ന് സർവ്വേ ഫലം

    Climate Change | കാലാവസ്ഥാ വ്യതിയാനം യുവാക്കളിൽ ആശങ്കയും വിഷാദവും വ‍‍ർ​ദ്ധിപ്പിക്കുന്നുവെന്ന് സർവ്വേ ഫലം

    10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സർവേ നടത്തിയത്.

    Image Credits: Shutterstock/Representative

    Image Credits: Shutterstock/Representative

    • Share this:
      കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് (Climate Change )ചിന്തിച്ച് യുവാക്കൾ കടുത്ത വിഷാദവും(Depression) കുറ്റബോധവും അനുഭവിക്കുകയാണെന്ന് റിപ്പോർട്ട്. കൂടാതെ ലോക നേതാക്കൾ കാലാവസ്ഥാ വ്യതിയാനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുമെന്നുള്ള ആശങ്കകളും യുവജനങ്ങൾക്കുണ്ട് (climate anxiety). കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള 2015 പാരീസ് ഉടമ്പടി (Paris Agreement)എങ്ങനെ നടപ്പാക്കാമെന്നതിനെ സംബന്ധിച്ച് ഈ മാസാവസാനം ആരംഭിക്കുന്ന ഗ്ലാസ്ഗോയിലെ (Glasgow)യുഎൻ ചർച്ചകൾക്ക് (2021 United Nations Climate Change Conference)മുന്നോടിയായി ചില ഗവേഷണങ്ങളും നടത്തിയിരുന്നു.

      ഓൺലൈൻ പ്രചാരണ ശൃംഖലയായ ആവാസിന്റെ (Avaaz) ധനസഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് ബാത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ സർവ്വേയിലായിരുന്നു യുവജനങ്ങളിലെ കാലാവസ്ഥാ ഉത്കണ്ഠകളെ സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തിയത്. ഈ മേഖലയിൽ ഇന്നുവരെയുള്ള ഏറ്റവും വലിയ പഠനങ്ങളിലൊന്നായ ഇതിൽ 10 രാജ്യങ്ങളിലായി 16-25 വയസ് പ്രായമുള്ള 10,000 യുവാക്കളെ പങ്കെടുപ്പിച്ചുക്കൊണ്ടാണ് സർവേ നടത്തിയത്. സെപ്റ്റംബറിൽ സർവ്വേ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഭാവി ഭീതിജനകമായിരിക്കുമെന്നാണ് സർവേയിൽ പങ്കെടുത്തവരിൽ മുക്കാൽ ഭാഗം പേരും കരുതുന്നത്.

      അതേസമയം സർക്കാരുകളുടെയും വ്യവസായങ്ങളുടെയും അലംഭാവം കാരണം 45% പേർ അവരുടെ ദൈനംദിന ജീവിതത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന തരത്തിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉത്കണ്ഠയും ദുരിതവും അനുഭവിക്കുന്നവരാണ്. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ലോകത്തിലെ ഏറ്റവും ദുർബലരായ ചില സമൂഹങ്ങളിൽ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (Post-traumatic stress disorder)പോലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

      Also Read-World Mental Health Day | മനസ്സിന്റെ സമ്മര്‍ദ്ദം കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ഏഴ് വഴികള്‍

      ''എനിക്ക് കുറ്റബോധവും വിഷാദവും തോന്നുകയാണ്'' എന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതിശാസ്ത്ര വിദ്യാർത്ഥിയും യുകെ യൂത്ത് ക്ലൈമറ്റ് കോയലിഷൻ അംഗവുമായ എലൂയിസ് മയാൽ റോയിട്ടേഴ്സിനോട് പറഞ്ഞു.

      ബാത്ത് സർവകലാശാലയിലെ സൈക്കോതെറാപ്പിസ്റ്റും പ്രഭാഷകയും സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ സഹ രചയിതാക്കളുമായ കരോലിൻ ഹിക്ക്മാൻ, കാലാവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങൾ കൈകാര്യം ചെയ്യാൻ യുവാക്കളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. അവർ പറയുന്നത്, ''യുവജനങ്ങളിൽ സങ്കടവും ഭയവും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും വളരുന്നു,''എന്നാണ്.

      കാലാവസ്ഥാ വ്യതിയാനത്തെയും കോവിഡ് -19നെക്കുറിച്ചുമുള്ള ആശങ്കകൾ യുവാക്കളിൽ വർദ്ധിക്കുന്നതായി ലണ്ടൻ ആസ്ഥാനമായുള്ള മനോരോഗവിദഗ്ദ്ധൻ അലസ്റ്റർ സാന്റ്ഹൗസ് പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുമ്പോൾ കൂടുതൽ വ്യക്തമായ മാനസികാരോഗ്യ പ്രത്യാഘാതമുണ്ടാകുമെന്നുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവച്ചത്.

      പ്രമുഖ കാലാവസ്ഥാ സംരക്ഷണ പ്രചാരകയായ ഗ്രെറ്റ തൻബെർഗും(18) കടുത്ത കാലാവസ്ഥാ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. എങ്കിലും തനിക്ക് പതീക്ഷയുണ്ടെന്നും കാരണം തനിക്ക് സാധ്യമായതെല്ലാം ചെയ്തുക്കൊണ്ടിരിക്കുകയാണെന്നും (കാലാവസ്ഥാ സംരക്ഷണത്തിന്) ഗ്രെറ്റ പറയുന്നു.
      Published by:Naseeba TC
      First published:
      )}