നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Sushant Singh Rajput| സുശാന്ത് താമസിച്ച മുംബൈയിലെ വീട് വാടകയ്ക്ക്; മാസ വാടക ലക്ഷങ്ങൾ

  Sushant Singh Rajput| സുശാന്ത് താമസിച്ച മുംബൈയിലെ വീട് വാടകയ്ക്ക്; മാസ വാടക ലക്ഷങ്ങൾ

  2022 ഡിസംബർ വരെയായിരുന്നു സുശാന്ത് ഫ്ലാറ്റ് ലീസിനെടുത്തിരുന്നത്.

  Sushant Singh Rajput

  Sushant Singh Rajput

  • Share this:
   അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുംബൈയിലെ വസതി വാടകയ്ക്ക് നൽകുന്നതായി റിപ്പോർട്ട്. ബാന്ദ്രയിലുള്ള കടലിന് അഭിമുഖമായുള്ള വീടാണ് വാടകയ്ക്ക് നൽകുന്നത്.

   സുശാന്ത് സിംഗ് ഈ ഫ്ലാറ്റിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. നിലവിൽ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റ് ഉള്ളതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

   സുശാന്ത് ഈ ഫ്ലാറ്റിന് പ്രതിമാസം നൽകിയ വാടകയും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. മാത്രമല്ല, പ്രതിമാസം 4 ലക്ഷം രൂപയാണ് ഈ വീടിന് വാടകയായി ഈടാക്കുക.

   ലീസിന് നൽകാനാണ് തീരുമാനമെങ്കിലും നിലവിൽ താമസിക്കാൻ ആരേയും ലഭിച്ചിട്ടില്ലെന്നാണ് മുംബൈയിലെ സെലിബ്രിറ്റി ബ്രോക്കറെ ഉദ്ദരിച്ച് ദേശീയ മാധ്യമം റിപ്പോര്ട്ട് ചെ്യതത്. കോവിഡ് പ്രതിസന്ധി കാരണം വാടകയ്ക്ക് പുതിയ ആളെ കിട്ടിയില്ലെന്നാണ് വിശദീകരണം.   പ്രതിമാസം നാല് ലക്ഷം രൂപയാണ് ഫ്ലാറ്റിന് നൽകേണ്ടത്. 2019 ലാണ് സുശാന്ത് സിംഗ് രജ്പുത്ത് ഈ ഫ്ലാറ്റ് ലീസിന് എടുക്കുന്നത്. പ്രതിമാസം 4.5 ലക്ഷം രൂപയായിരുന്നു സുശാന്ത് നൽകിയിരുന്നത്. അതിനേക്കാളും വില കുറച്ചാണ് ഇപ്പോൾ വാടകയ്ക്ക് ആളെ തേടുന്നത്.

   You may also like:Sathyan anniversary | സത്യനും പ്രേം നസീറും അരങ്ങേറ്റം കുറിച്ചത് ഒരേ ചിത്രത്തിൽ; സത്യൻ മാഷിന്റെ ഓർമ്മകൾക്ക് അരനൂറ്റാണ്ട്

   2022 ഡിസംബർ വരെയായിരുന്നു സുശാന്ത് ഫ്ലാറ്റ് ലീസിനെടുത്തിരുന്നത്. കാമുകി റിയ ചക്രബർത്തിക്കും സുഹൃത്തിനുമൊപ്പമായിരുന്നു സുശാന്ത് ഈ വീട്ടിൽ താമസിച്ചിരുന്നത്. കടലിലേക്ക് അഭിമുഖമായുള്ള ഫ്ലാറ്റിനെ കുറിച്ച് സുശാന്ത് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

   കഴിഞ്ഞ വർഷം ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്നാണ് കണ്ടെത്തലെങ്കിലും മരണത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. സിബിഐയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

   സാമ്പത്തിക ആരോപണ കേസിൽ ഇഡിയും ലഹരിമരുന്ന് കേസിൽ നാർകോടിക്സ് ബ്യൂറോ അന്വേഷണവും തുടരുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}