തിരുവനന്തപുരം: ബിജെപിയിലെ കേരളത്തിലെ ഏക നിയമസഭാംഗമായ ഒ. രാജഗോപാൽ കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച സംഭവത്തിൽ പരിഹാസവുമായി സ്വാമീ സന്ദീപാനന്ദഗിരി. 'രാജേട്ടൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും പിണറായി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലർകാലത്ത് സ്വപ്നം കണ്ടു' എന്നാണ് സന്ദീപാനന്ദഗിരി ഫേസ് ബുക്കിൽ കുറിച്ചത്. സന്ദീപാനന്ദ ഗിരി പുലർച്ചെ കണ്ട സ്വപ്നം ഫലിക്കുമോ എന്ന ചർച്ചകളാണ് സോഷ്യൽമീഡിയയിൽ പൊടിപൊടിക്കുന്നത്.
Also Read-
'കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിർത്തിരുന്നു'; സ്പീക്കർ വേർതിരിച്ചു ചോദിച്ചില്ലെന്ന് ഒ രാജഗോപാൽനിയമസഭയിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ രാജേട്ടൻ മുത്താണ് എന്ന അടിക്കുറിപ്പോടെ രാജഗോപാലിന്റെ ഫോട്ടോ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വന്ന കമന്റിലാണ് തന്റെ പുലർകാല സ്വപ്നം സന്ദീപാനന്ദഗിരി വെളിപ്പെടുത്തിയത്. രാജഗോപാലിന്റെ നിലപാട് സമൂഹമാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചകൾക്കും ട്രോളുകൾക്കുമാണ് വഴിതുറന്നത്.
Also Read-
ഒ. രാജഗോപാൽ എതിർത്ത് വോട്ട് ചെയ്തില്ല; കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന പ്രമേയം കേരള നിയമസഭ ഐകണ്ഠ്യേന പാസാക്കികേന്ദ്ര സർക്കാറിന്റെ കാർഷിക നിയമ പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ്
രാജഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. അത് താൻ സ്വീകരിക്കുകയാണ്. അതാണ് ജനാധിപത്യപരമായ നിലപാട്. താൻ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിടിക്കേണ്ട കാര്യമല്ല ഇതെന്നും
രാജഗോപാൽ പറഞ്ഞിരുന്നു.
പ്രമേയത്തിൽ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താൻ ചൂണ്ടിക്കാണിച്ചു. മൊത്തത്തിൽ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാർഷിക നിയമഭേദഗതികളും പിൻവലിക്കണമെന്ന പ്രമേയത്തെ പിൻതുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജഗോപാൽ ഉത്തരം നൽകി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, പിന്നീട് വിവാദമായതോടെ താൻ
പ്രമേയത്തെ ശക്തമായി എതിർത്തുവെന്ന് ഒ. രാജഗോപാൽ പത്രപ്രസ്താവന ഇറക്കി. നിയമസഭയില്‍ പ്രമേയത്തെ ശക്തമായി താന്‍ എതിര്‍ത്തുവെന്നും പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ലെന്നുമാണ് രാജഗോപാലിന്റെ വിശദീകരണം. ഒറ്റ ചോദ്യത്തില്‍ ചുരുക്കിയ സ്പീക്കര്‍ കീഴ്വഴക്കങ്ങൾ ലംഘിച്ചുവെന്നും രാജഗോപാല്‍ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.