• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒരിക്കലും അമ്മയാകില്ലെന്ന് കരുതിയ സ്വീഡിഷ് വനിത നവംബർ 11ന് പതിനൊന്നാമത്തെ കുഞ്ഞിന് ജന്മം നൽകി

ഒരിക്കലും അമ്മയാകില്ലെന്ന് കരുതിയ സ്വീഡിഷ് വനിത നവംബർ 11ന് പതിനൊന്നാമത്തെ കുഞ്ഞിന് ജന്മം നൽകി

21-ാം വയസിൽ ഉയർന്ന മാനസിക സമ്മർദ്ദം കാരണം യുവതിയുടെ ശരീരം അണ്ഡോത്പാദനം നിർത്താനും കാരണവുമായി. അതോടെ ഇനി ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ യുവതിയോട് പറഞ്ഞിരുന്നു

  • Share this:
    ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഒരിക്കലും അമ്മയാകില്ലെന്നു കരുതിയ സ്വീഡിഷ് വനിത (Swedish woman) കഴിഞ്ഞ നവംബർ 11ന് തന്റെ പതിനൊന്നാമത്തെ കുഞ്ഞിന് (11th child) ജന്മം നൽകി. സാതു നോർഡ്ലിങ് ​ഗോൺസൈലെസ് ( Satu Nordling Gonzalez ) എന്ന സ്വീഡിഷ് വനിതയ്ക്കാണ് ഈ ഭാ​ഗ്യം ലഭിച്ചത്. നവംബർ11ന് (11-11-2022) ഉച്ചയ്ക്ക് 12: 35ന് തനിക്ക് ഒരാൺ കൂട്ടി കൂടി ജനിച്ചതായി സതു ഇൻസ്റ്റ​ഗ്രാമിലൂടെ വെളിപ്പെടുത്തി.

    മാസം തികയാതെയാണ് കുഞ്ഞിന്റെ ജനനം. കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സാതുവിന്റെ മറ്റ് കുട്ടികൾ. അവർ തികച്ചും സന്തുഷ്ടരാണെന്നും അവർ അവരുടെ ഏറ്റവും പുതിയ സഹോദരനെ സ്നേഹം കൊണ്ട് പൊതിയുകായണെന്നും അവൾ പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിലൂടെ നിരവധി പേർ കുടുംബത്തിന് ആശംസകൾ അറിയിച്ചു.

    സാതു നോർഡ്ലിങ് ഗോൺസാലസ് ആദ്യമായി ഗർഭിണിയായത് അവൾക്ക് 21 വയസ്സുള്ളപ്പോഴാണ്. നിർഭാഗ്യവശാൽ, അവളുടെ ആദ്യ ഗർഭം അലസി പോയി, മാത്രമല്ല ഗർഭാശയത്തിൽ ചില പാടുകൾ അവശേഷിക്കുകയും ചെയ്തു. ഇതോടെ വീണ്ടും അവൾ ഗർഭിണിയാകുന്ന കാര്യം ബുദ്ധിമുട്ടായി. കൂടാതെ, ഉയർന്ന സമ്മർദ്ദം യുവതിയുടെ ശരീരം അണ്ഡോത്പാദനം നിർത്താനും കാരണവുമായി. അതോടെ ഇനി തനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് സാതുവിന് ബോധ്യമായി.

    എന്നാൽ, കാര്യങ്ങൾ പിന്നീട് മാറിമറിഞ്ഞു. 2008-ൽ അവൾ തന്റെ ആദ്യ കുട്ടിയായ നിക്കോളിന് ജന്മം നൽകി. ഏകദേശം ഒന്നര പതിറ്റാണ്ടിന് ഇപ്പുറം സാതുവും ഭർത്താവ് ആൻഡ്രസും പതിനൊന്ന് കുട്ടികളുടെ മാതാപിതാക്കളാണ്. ഇവർക്ക് ആറ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും പിറന്നു. മൂത്ത മകനായ നിക്കോളിന് ഇപ്പോൾ 14 വയസ്സായി. രണ്ടാമത്തെ മകൾ വനേസയ്ക്ക് 13 വയസ്സായി. ഇരട്ടകളായ ജോനാഥനും ഡാനിലോയ്ക്കും 12 വയസ്സ് ആയി. അവരുടെ മറ്റൊരു മകൾ ഒലീവിയയ്ക്ക് 9 വയസ്സും മകൻ കെവിന് 8 വയസ്സുമുണ്ട്. കെവിനേക്കാൾ ഒരു വയസ്സ് കുറവാണ് അടുത്ത മകൾ സെലീനയ്ക്ക്. മറ്റൊരു മകളായ ഇസബെല്ലിന് 4 വയസ്സായി. ദമ്പതികളുടെ ഇളയ മകളായ മെലാനിയുടെ പ്രായം 2 വയസ്സു മാത്രമാണ്, ഇന്ത്യടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

    “ഇതിനെ ആണ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് പറയുന്നത്.” പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഒരു ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ സാതു പറഞ്ഞു. പുതിയതായി എത്തിയ സഹോദരനുമായുള്ള തന്റെ മറ്റ് കുട്ടികളുടെ ഇടപെടൽ മാന്ത്രികമാണെന്നും അവർ കുറിച്ചു. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ കുടുംബത്തെ അഭിനന്ദിക്കുകയും പുതിയ കുഞ്ഞിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ കുഞ്ഞിന്റെ പേര് അറിയാൻ നിരവധി പേർ ആകാംക്ഷ പ്രകടിപ്പിച്ചു.
    Published by:Anuraj GR
    First published: