• HOME
 • »
 • NEWS
 • »
 • buzz
 • »
 • Swiggy | പെരുമഴ; കുതിരപ്പുറത്തേറി ഭക്ഷണമെത്തിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; വൈറൽ വീഡിയോ

Swiggy | പെരുമഴ; കുതിരപ്പുറത്തേറി ഭക്ഷണമെത്തിച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; വൈറൽ വീഡിയോ

ന​ഗരത്തിൽ നിർത്താതെ പെയ്യുന്ന മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഭക്ഷണപ്പൊതികൾ എത്തിക്കാൻ ഒരു സ്വിഗ്ഗി ഡെലിവറി ബോയ് നടത്തുന്ന പരിശ്രമം വൈറലാകുകയാണ്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Last Updated :
 • Share this:
  മുംബൈയിലെ (Mumbai) മഴക്കാലത്തെക്കുറിച്ചും (monsoon) അതു സൃഷ്ടിക്കുന്ന ട്രാഫിക്കിനെ കുറിച്ചും മറ്റു കെടുതികളെക്കുറിച്ചുമെല്ലാം എല്ലാ വർഷവും വാർത്തകൾ പുറത്തു വരാറുണ്ട്. കഴിഞ്ഞ ആഴ്ചയും മുംബൈയിൽ അതിശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിങ്ങ് (Brihanmumbai Electric Supply and Transport undertaking (BEST)) 12-ലധികം ബസ് റൂട്ടുകൾ വഴിതിരിച്ചു വിട്ടിരുന്നു. ന​ഗരത്തിൽ നിർത്താതെ പെയ്യുന്ന മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഭക്ഷണപ്പൊതികൾ എത്തിക്കാൻ ഒരു സ്വിഗ്ഗി (Swiggy) ഡെലിവറി ബോയ് നടത്തുന്ന പരിശ്രമം വൈറലാകുകയാണ്. കുതിരപ്പുറത്ത് സഞ്ചരിച്ചാണ് ഇയാൾ ഓർഡർ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.

  ''കുതിരപ്പുറത്തേറി സ്വിഗ്ഗി ഡെലിവറി ബോയ്. ഇതിനു മുൻപ് ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ല'', എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി. ഇയാളുടെ സമർപ്പണത്തെ വീഡിയോ കാണുന്ന പലരും പ്രശംസിക്കുന്നുമുണ്ട്. ജസ്റ്റ് എ വൈബ് (Just a vibe) എന്ന യൂ‍ട്യൂബ് ചാനലിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

  ട്വിറ്ററിൽ വിനയ് മാത്രേ എന്നയാളും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. സ്വിഗ്ഗി '​ഗോ ​ഗ്രീൻ' മാർ​ഗം സ്വീകരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉപയോക്താവ് ആ​ ഭക്ഷണം ആസ്വദിച്ചതിനേക്കാളും ഈ സ്വിഗ്ഗി ഡെലിവറി ബോയ് കുതിരപ്പുറത്തുള്ള ആ യാത്ര ആസ്വദിച്ചിട്ടുണ്ടാകും എന്നാണ് ഒരാളുടെ കമന്റ്.  ഉപഭോക്താവിന് മോശം സന്ദേശങ്ങൾ അയച്ച സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ അക്കൗണ്ട് അടുത്തിടെ കമ്പനി ഡീആക്ടിവേറ്റ് ചെയ്തിരുന്നു. സ്വിഗ്ഗി ഉപഭോക്താവായ വനിതയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ച ഡെലിവറി ഏജന്റ്, 'നിങ്ങളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു', 'നല്ല സൗന്ദര്യം, അതിശയകരമായ പെരുമാറ്റം' എന്നിങ്ങനെയുള്ള മെസേജുകൾ അയച്ചിരുന്നു. തുടക്കത്തിൽ, സ്വിഗ്ഗിയുടെ ഉപഭോക്തൃ പിന്തുണ ടീം വേണ്ടത്ര പ്രതികരിച്ചില്ലെന്നും എന്നാൽ പിന്നീട്, എസ്കലേഷൻ ടീമും സിഇഒയുടെ ഓഫീസും തന്നെ ബന്ധപ്പെട്ടുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിഞ്ഞിരുന്നവെന്നും അത് അറിഞ്ഞയുടൻ ഉപഭോക്താവുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്വിഗ്ഗി വക്താവ് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

  ഭക്ഷണ വിതരണക്കാരായ നാലുപേർ ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത വാർത്തയും ഹരിയാനയിൽ നിന്നും പുറത്തു വന്നിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് തലയ്ക്ക് പരിക്കേറ്റു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഡിഎൽ എഫ് ഫേസ് 2വിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിനിയായ 25കാരിയാണ് ബലാൽസം​ഗത്തിന് ഇരയായത്. പൊലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൊമാറ്റോ, സ്വിഗ്ഗി എന്നീ ആപ്പുകളിലെ ഭക്ഷണ വിതരണക്കാരായിരുന്നു ഇവർ. രഞ്ജൻ, പവൻ, പങ്കജ്, ഗോബിന്ദ് എന്നിവരാണ് അറസ്റ്റിലായത്.
  Published by:user_57
  First published: