• HOME
  • »
  • NEWS
  • »
  • buzz
  • »
  • suicide machine|ഒരു മിനുട്ടിൽ വേദനയില്ലാത്ത മരണം; 'ആത്മഹത്യാ യന്ത്രം' നിയമവിധേയമാക്കി സ്വിറ്റ്സർലന്റ്

suicide machine|ഒരു മിനുട്ടിൽ വേദനയില്ലാത്ത മരണം; 'ആത്മഹത്യാ യന്ത്രം' നിയമവിധേയമാക്കി സ്വിറ്റ്സർലന്റ്

എക്‌സിറ്റ് ഇന്റർനാഷ്ണൽ എന്ന കമ്പനി വികസിപ്പിച്ചെടുത്ത സാർകോ മെഷീൻ എന്ന ഉപകരണത്തിനാണ് സ്വിറ്റ്സർലൻഡ് അനുമതി നൽകിയിരിക്കുന്നത്.

  • Last Updated :
  • Share this:
    ഒരു മിനുട്ടിൽ വേദനയില്ലാത്ത മരണം വാഗ്ദാനം ചെയ്യുന്ന ശവപ്പെട്ടി ആകൃതിയിലുള്ള ആത്മഹത്യാ യന്ത്രം (suicide machine)നിയമവിധേയമാക്കി സ്വിറ്റ്സർലന്റ്. പെട്ടിക്കുള്ളിൽ കിടത്തി ഓക്സിജന്റെ അളവ് കുറച്ചാണ് ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ (hypoxia and hypocapnia )എന്നിവയിലൂടെയാണ് മരണം സംഭവിക്കുക.

    എക്‌സിറ്റ് ഇന്റർനാഷ്ണൽ എന്ന കമ്പനി വികസിപ്പിച്ചെടുത്ത സാർകോ മെഷീൻ എന്ന ഉപകരണത്തിനാണ് സ്വിറ്റ്സർലൻഡ് അനുമതി നൽകിയിരിക്കുന്നത്. ശവപ്പെട്ടിയോട് സാദൃശ്യമുള്ള യന്ത്രത്തിൽ കയറിക്കിടന്നാണ് ഉള്ളിൽ നിന്ന് നിയന്ത്രിക്കാം. മരണം ആഗ്രഹിക്കുന്നയാൾ പെട്ടിക്കുള്ളിൽ കിടന്നാൽ യന്ത്രം നിരവധി ചോദ്യങ്ങൾ ചോദിക്കും. എല്ലാത്തിനും കൃത്യമായ മറുപടി നൽകിയതിന് ശേഷം അവസാനമായി യന്ത്രത്തിനുള്ളിലുള്ള ബട്ടൺ അമർത്താം.

    അടച്ചിട്ട സ്ഥലത്ത് അകപ്പെട്ടാൽ ഭയപ്പെടുന്ന ( locked-in syndrome)വ്യക്തിയാണെങ്കിൽ പുറത്തു കടക്കാനുള്ള വഴിയും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് യന്ത്രം കൊണ്ടുപോയി പ്രവർത്തിപ്പിക്കാമെന്നും പിന്നീട് ഒരു ശവപ്പെട്ടിയായി സേവിക്കുന്നതിനായി ബയോഡീഗ്രേഡബിൾ ക്യാപ്‌സ്യൂൾ അടിത്തട്ടിൽ നിന്ന് വേർപെടുത്തുകയും ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശ വാദം.
    Also Read-ഷട്ടിൽ കളിക്കുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

    'മരണത്തിന്റെ ഡോക്ടർ' എന്നറിയപ്പെടുന്ന സ്വിറ്റ്സർലന്റിലെ ഡോ. ഫിലിപ് നിഷ്കെയാണ് ഇങ്ങനെയൊരു യന്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. എൻജിഒ സംഘടനയായ എക്സിറ്റ് ഇന്റർനാഷണൽ സിഇഒയാണ് ഡോ. ഫിലിപ്.

    ദയാവധം നിയമപരമായ സ്വിറ്റ്‌സർലൻഡിൽ കഴിഞ്ഞ വർഷം ഏകദേശം 1,300 പേരാണ് ദയാവധ സംഘടനകളുടെ സേവനം ഉപയോഗിച്ചത്.

    അടുത്ത വർഷം സ്വിറ്റ്‌സർലൻഡിൽ സാർകോ ഉപയോഗം കൂടുതൽ ലഭ്യമാക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ഫിലിപ് പറയുന്നു.

    അതേസമയം, യന്ത്രത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഗ്യാസ് ചേംബറിനെ മഹത്വവത്കരിക്കുന്നതാണിതെന്ന വിമർശനം ഉയർന്നതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യയെ മഹത്വവത്കരിക്കുന്നതാണ് യന്ത്രമെന്നും വിമർശനമുണ്ട്.

    നിലവിൽ, രണ്ട് സാർകോ പ്രോട്ടോടൈപ്പുകൾ മാത്രമാണുള്ളത്. എന്നാൽ മൂന്നാമതൊരു യന്ത്രം 3D പ്രിന്റ് ചെയ്യുന്നതായി എക്‌സിറ്റ് ഇന്റർനാഷണൽ അറിയിച്ചു. ഇത് അടുത്ത വർഷം സ്വിറ്റ്‌സർലൻഡിൽ പ്രവർത്തനത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Naseeba TC
    First published: