• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടി.എം. കൃഷ്ണ കേരളത്തിനായി പാടുന്നു

news18india
Updated: November 24, 2018, 12:53 PM IST
ടി.എം. കൃഷ്ണ കേരളത്തിനായി പാടുന്നു
news18india
Updated: November 24, 2018, 12:53 PM IST
തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞൻ ടി.എം. കൃഷ്ണ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കൈത്താങ്ങായി നമുക്ക് മുന്നിലെത്തുന്നു. ഡിസംബർ 15ന് തിരുവനന്തപുരം കേരള സർവകലാശാല സെനറ്റ് ഹാളിൽ വൈകിട്ട് അഞ്ചു മണിക്കാണ് ഈ പരിപാടി നടക്കുന്നത്. കേരള യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷനും യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്.

'ന​ട​വ​ര​വ് കു​റ​ഞ്ഞ​ത് ദേവസ്വം ജീവനക്കാരെ ബാ​ധി​ക്കും'

ഈ പരിപാടിയിൽ നാം പങ്കാളിയാവുക എന്നതിനർത്ഥം പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കുചേരുന്നു എന്നു മാത്രമല്ല നമ്മുടെ നാട് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംഗീതം കൊണ്ട് ധീരമായി ചെറുത്തുനിന്ന് സാമൂഹിക നീതിയുടെയും മാനവികതയുടെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന, ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കൽ ഒരു ദൗത്യമായി ഏറ്റെടുക്കുകയെന്നാണ്. ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
Loading...

കർണാടക സംഗീതജ്ഞനായ കൃഷ്ണ, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, സാമൂഹിക-രാഷ്ട്രീയ ആക്ടിവിസ്റ് എന്നീ നിലകളിലും പ്രശസ്തനാണ്. സംഗീതത്തിൽ ശൈലിയിലും ഉള്ളടക്കത്തിലും അനവധി പരീക്ഷണങ്ങൾ നടത്തി വിവാദ നായകനായിട്ടുണ്ട്. ആക്ടിവിസ്റ് എന്ന നിലയിൽ പരിസ്ഥിതി, ജാതി വ്യവസ്ഥ, വര്‍ഗ്ഗീയത, മത നവോത്‌ഥാനം, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ട്.

First published: November 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍