• HOME
  • »
  • NEWS
  • »
  • buzz
  • »
  • T SIDDIQUE MLA SUGGESTS BANANA STEM JUICE FOR PRITHVIRAJ AND AASHIQ ABU

'പൃഥ്വിക്കും ആഷിഖിനും വാഴപ്പിണ്ടി ജ്യൂസ് നിർദേശിക്കുന്നു'; ടി. സിദ്ദിഖ് എംഎൽഎ

വാഴപ്പിണ്ടിയുടെ ചിത്രവും അതുകൊണ്ട് ഉണ്ടാക്കിയ ജ്യൂസിന്റേയും ചിത്രം ഫേസ്ബുക്കിൽ പങ്കിട്ടാണ് ടി സിദ്ദിഖിന്റെ പരിഹാസം.

News18 Malayalam

News18 Malayalam

  • Share this:
    വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്‍മാറിയതിന് പിന്നാലെ ഇരുവരെയും രൂക്ഷമായി പരിഹസിച്ച് ടി സിദ്ദിഖ് എംഎൽ‌എ. വാഴപ്പിണ്ടിയുടെ ചിത്രവും അതുകൊണ്ട് ഉണ്ടാക്കിയ ജ്യൂസിന്റേയും ചിത്രം ഫേസ്ബുക്കിൽ പങ്കിട്ടാണ് അദ്ദേഹത്തിന്റെ പരിഹാസം.

    Also Read- Variyankunnan Prithviraj| 'വാരിയംകുന്നൻ' സിനിമയിൽ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി

    ‘വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിയ്ക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിയ്ക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിഖ് അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു...’- ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.കുറിച്ചു.

    Also Read- 'വാരിയന്‍കുന്നനെ ഒഴിവാക്കിയതില്‍ പിന്നോട്ടില്ല; ഒരു സീറ്റുപോലുമില്ലാത്ത കേരളത്തില്‍ മോദിയ്ക്ക് എന്ത് രാഷ്ട്രീയം?' ICHR അംഗം സിഐ.ഐസക്

    സിനിമയുടെ പേരില്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ വലിയതോതിലുള്ള സൈബര്‍ ആക്രമണം നേരിട്ടിരുന്നു. 2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് പ്രൊജക്ടിൽ നിന്നും ഒഴിവായിരുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ നിലപാടുകൾ കാരണമാണ് റമീസ് ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്നാണ് ആഷിഖ് അബു അന്ന് അറിയിച്ചത്. 1921ലെ മലബാര്‍ വിപ്ലവത്തിൽ പ്രധാന പങ്കു വഹിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് സിനിമ പറയാൻ ഉദ്ദേശിച്ചിരുന്നത്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികമായ 2021–ൽ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ പിന്മാറ്റം ഉണ്ടാകുന്നത്.

    Also Read- വാരിയൻകുന്നത്ത് അടക്കമുള്ളവരെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് നീക്കുന്നതിൽ പ്രതിഷേധവുമായി വാരിയൻകുന്നത്തിൻ്റെ കുടുംബാംഗങ്ങൾ



    സിനിമ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായി. തുടര്‍ന്ന് റമീസ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് പിന്‍മാറി.

    മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു ആഷിഖ് അബു അറിയിച്ചിരുന്നത്. എന്നാൽ, സിനിമയുടെ പ്രഖ്യാപനം നടന്നില്ല. പകരം ഇരുവരും ഒന്നിക്കുന്ന നീലവെളിച്ചം എന്ന സിനിമ പ്രഖ്യാപിച്ചു. ഇതോടെയാണ് വാരിയംകുന്നൻ നടക്കില്ലേയെന്ന ആശങ്ക ആരാധകർ പങ്കുവെച്ചത്. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുകയാണ്. ആദ്യം നിർമാതാക്കൾ ഈ സ്ക്രിപ്റ്റുമായി സമീപിച്ചത് സംവിധായകൻ അൻവർ റഷീദിനെയാണ്. നടൻ വിക്രമിനെ നായകനാക്കിയാണ് അൻവർ റഷീദ് ഈ സിനിമ എടുക്കാൻ ആലോചിച്ചിരുന്നത്.
    Published by:Rajesh V
    First published:
    )}