ഒരു തത്ത അയൽവാസിയുടെ ചുമലിൽ പറന്നിരുന്നതിന് ഉടമയക്ക് പിഴയായി നൽകേണ്ടിവന്നത് 74 ലക്ഷം രൂപ. തായ്വാവാനിലാണ് സംഭവം നടന്നത്. അയൽവാസിയായ ഡോക്ടറിന്റെ ചുമലലിലേക്ക് പറന്നിറങ്ങിയ തത്ത ചിറകടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയിലാണ് നടപടി. 74 ലക്ഷം പിഴയ്ക്ക് പുറമേ രണ്ടു മാസം തടവും ഉടമയക്ക് വിധിച്ചിട്ടുണ്ട്.
മക്കാവോ ഇനത്തിൽപ്പെട്ട തത്തയാണ് ഉടമയായ ഹുവാങ്ങിന് ഇത്രയും നഷ്ടം വരുത്തിവെച്ചിരിക്കുന്നത്. പക്ഷി വന്നിരുന്നതോടെ ഡോക്ടർ താഴെവീണ് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. പരിക്ക് മൂലം ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നുവെന്നും ജോലി ചെയ്യാൻ കഴിയാതെ വന്നതായും ഡോക്ടർ പറഞ്ഞു. പരിക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി ഉടമ കോടതിയിൽ പറഞ്ഞു.
Also Read-ലോകത്തിലെ ഏറ്റവും വലിയ വാഴക്കുല; ഒറ്റക്കുലയിൽ 300 എണ്ണം; 50 അടി ഉയരം
പരിക്കിൽ നിന്ന് മോചിതനാകാൻ ആറുമാസത്തോളം സമയമെടുത്തെന്നും ഡോക്ടർ ലിൻ പറയുന്നു. ഹുവാങ്സിന്റെ അനാസ്ഥ കൊണ്ടാണ് ഡോക്ടർ ലിന്നിന് പരിക്ക് പറ്റിയതെന്ന് കോടതി വിധിയിൽ പറയുന്നു. 40 സെന്റീമീറ്റർ ഉയരമുള്ള തത്തയ്ക്ക് 60 സെന്റീമീറ്ററോളം ചിറക് വിരിക്കാൻ കഴിയും. ഇത്രയും വലിയ പക്ഷിയെ വളർത്തുമ്പോൾ അതിന്റെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും അതിന്റെ ഉത്തരവാദിത്തം ഉടമയ്ക്കാണെന്നും കോടതി പറഞ്ഞു.
വിധിയെ മാനിക്കുന്നതായും എന്നാല്‍ മക്കാവോ അപകടകാരിയായ പക്ഷിയല്ലെന്നും പിഴ ശിക്ഷ വളരെ ഉയർന്നതാണെന്നും ഉടമ ഹുവാങ്ങ് വിധിയോട് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.