• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ആന്റിയെന്ന് വിളിയ്ക്കരുത്; ഭക്ഷണശാലയ്ക്ക് മുന്നില്‍ ബാനര്‍ സ്ഥാപിച്ച് ഉടമസ്ഥ

Viral | ആന്റിയെന്ന് വിളിയ്ക്കരുത്; ഭക്ഷണശാലയ്ക്ക് മുന്നില്‍ ബാനര്‍ സ്ഥാപിച്ച് ഉടമസ്ഥ

പെണ്‍കുട്ടി 'ആന്റി' എന്ന് വിളിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു.

ആന്റിയെന്ന് വിളിയ്ക്കരുത്; ഭക്ഷണശാലയ്ക്ക് മുന്നില്‍ ബാനര്‍ സ്ഥാപിച്ച് ഉടമസ്ഥ

ആന്റിയെന്ന് വിളിയ്ക്കരുത്; ഭക്ഷണശാലയ്ക്ക് മുന്നില്‍ ബാനര്‍ സ്ഥാപിച്ച് ഉടമസ്ഥ

 • Last Updated :
 • Share this:
  ആന്റി, അങ്കിള്‍ എന്നൊക്കെയുള്ള വിളികൾ ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയുടെ പലഭാഗത്തും സര്‍വ്വസാധാരണയാണ്. അപരിചിതരായ ആളുകളെ ആന്റി, ചേച്ചി, തുടങ്ങിയ പല പേരുകള്‍ വിളിച്ച് അഭിസംബോധന ചെയ്യുന്നവരാണ് പൊതുവെ ഇന്ത്യക്കാര്‍. സ്വന്തം പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളും നമുക്ക് സഹോദരിമാരാണ്. കുറച്ച് പ്രായം അധികമാണെങ്കില്‍ ആന്റിയാകും. തെക്ക്, കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലും ഇതേ രീതികളൊക്കെ തന്നെയാണ് നിലനില്‍ക്കുന്നത്. പക്ഷേ, എല്ലാവര്‍ക്കും 'ആന്റീ' എന്ന വിളി അത്ര ഇഷ്ടമാകണം എന്നില്ല. അത്തരത്തിലൊരു പ്രതികരണത്തിന്റെ വാര്‍ത്തയാണ് തായ്വാനില്‍ നിന്ന് പുറത്തു വരുന്നത്. തായ്വാനിലെ ഒരു ഭക്ഷണശാല നടത്തിപ്പുകാരിയാണ് 'ആന്റി വിളി' കൊണ്ട് പൊറുതിമുട്ടി ഒടുവില്‍ തന്നെയാരും അങ്ങനെ വിളിയ്ക്കരുത് എന്ന് വലിയ ബോര്‍ഡ് വച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

  വായ്വാനിലെ തവോയുവാനിലെ ഒരു പ്രഭാത ഭക്ഷണശാലയാണ് സ്ഥലം. ബവോഫി കമ്മ്യൂണ്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ഈ ബോര്‍ഡിന്റെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. 'കേടാകാത്ത ഭക്ഷണം കിട്ടണമെങ്കില്‍ 18നും അതിനു മുകളിലും പ്രായമുള്ളവര്‍ ആന്റി എന്ന് വിളിയ്ക്കരുത്' എന്നാണ് കടയുടെ മുകളില്‍ നല്‍കിയിരിക്കുന്ന വലിയ ബാനറില്‍ എഴുതിയിട്ടുള്ളത്. ഒപ്പം ഉടമസ്ഥയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.

  ' ആന്റി, ഒരു കഷ്ണം ചിക്കനും ഉള്ളിയും ഒരു ഗ്ലാസ് പാലും തരൂ' എന്ന് ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്ന ആള്‍ കടയില്‍ ചെന്ന് ആവശ്യപ്പെട്ടു. പക്ഷേ ആവശ്യം നിരസിക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന ഒരാള്‍ സൈൻ ബോര്‍ഡ് കാണിച്ച് തന്നപ്പോഴാണ് തനിയ്ക്ക് അബദ്ധം മനസ്സിലായതെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച ചെറുപ്പക്കാരന്‍ വ്യക്തമാക്കുന്നു. ആന്റിയ്ക്ക് പകരം ' സുന്ദരിയായ വനിതാ ബോസ്' എന്ന് തിരുത്തി ചെറുപ്പക്കാരന്‍ വീണ്ടും ഭക്ഷണം ആവശ്യപ്പെട്ടു. അപ്പോള്‍ 'സൂചനാ ബോര്‍ഡ് നിങ്ങള്‍ക്ക് വേണ്ടിയാണ് വെച്ചിരിക്കുന്നത്' എന്നായിരുന്നു കട ഉടമസ്ഥയുടെ പ്രതികരണം. എന്തായാലും, മറ്റുള്ളവരുടെ പ്രായത്തെക്കുറിച്ച് മുന്‍ധാരണകള്‍ ഉണ്ടാകാത്ത തരത്തില്‍ എന്തെങ്കിലും പേരുകള്‍ വിളിക്കുന്നതാണ് നല്ലത്.

  ആന്റി എന്ന വിളിയെച്ചൊല്ലി ഇന്ത്യയിലും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് അത്തരത്തില്‍ ഒരു സംഭവം നടന്നത്. ബാബുഗെഞ്ച് മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെ 'ആന്റി' എന്ന് വിളിച്ച പെണ്‍കുട്ടിയെ യുവതികള്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ഒരിയ്ക്കൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

  പെണ്‍കുട്ടി 'ആന്റി' എന്ന് വിളിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചെകിടത്തും മറ്റ് ശരീര ഭാഗങ്ങളിലും യുവതി അടിക്കുകയായിരുന്നു. യുവതിയെ പിടിച്ചുമാറ്റാന്‍ മാര്‍ക്കറ്റിലെത്തിയ മറ്റ് സ്ത്രീകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

  വനിതാ പൊലീസ് എത്തിയാണ് മര്‍ദനത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്. സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്കായിരുന്നു. കാഴ്ചക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു.
  Published by:Amal Surendran
  First published: