തെന്നിന്ത്യൻ താരറാണി തമന്ന ഭാട്ടിയ പ്രണയത്തിലാണോ? അടുത്തിടെ ഒരു ബോളിവുഡ് നടനൊപ്പം താരത്തെ കണ്ടതുമുതലാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചു തുടങ്ങിയത്.
ബോളിവുഡിൽ നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് വർമയുമായി തമന്ന പ്രണയത്തിലാണെന്നാണ് വാർത്തകൾ. ഇരുവരേയും പതിവായി ഒന്നിച്ച് കാണാൻ തുടങ്ങിയതോടെയാണ് വാർത്തകൾ പ്രചരിച്ചത്.
Also Read- സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ; ‘കർട്ടൻ’ ഫസ്റ്റ് ലുക്ക്
അടുത്തിടെ മുംബൈയിൽ നടന്ന അവാർഡ് ഷോയിൽ വിജയ് വർമയ്ക്കൊപ്പമാണ് തമന്ന എത്തിയത്. ഇരുവരും ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
View this post on Instagram
ഗോവയിൽ ഇരു താരങ്ങളും ഒന്നിച്ചാണ് പുതുവത്സരം ആഘോഷിച്ചത്. ഇരുവരും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഇതോടെയാണ് താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹം ഉയർന്നത്.
2012 ൽ പുറത്തിറങ്ങിയ ചിറ്റഗോംഗ് എന്ന ചിത്രത്തിലൂടെയാണ് വിജയ് വർമ ബോളിവുഡിൽ എത്തുന്നത്. പിങ്ക് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗള്ളി ബോയ്, ഡാർലിങ്സ്, മിർസാപൂർ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിൽ പ്രധാന വേഷങ്ങളിൽ വിജയ് വർമ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.