നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇതുവരെ 335 സ്ത്രീകള്‍, ഇനി 30 പേര്‍ കൂടി; 365 സ്ത്രീകളുമായി ഡേറ്റിങ്ങ് നടത്തണമെന്ന ലക്ഷ്യവുമായി തമിഴ് നടന്‍ സുന്ദര്‍

  ഇതുവരെ 335 സ്ത്രീകള്‍, ഇനി 30 പേര്‍ കൂടി; 365 സ്ത്രീകളുമായി ഡേറ്റിങ്ങ് നടത്തണമെന്ന ലക്ഷ്യവുമായി തമിഴ് നടന്‍ സുന്ദര്‍

  2015 ജനുവരി ഒന്നിനാണ് 365 ഡേറ്റിങ്ങ് എന്ന പദ്ധതി രാമു ആരംഭിച്ചത്. അന്നുമുതല്‍ താന്‍ ഡേറ്റിങ്ങ് നടത്തുന്ന സ്ത്രീകളുമായുള്ള അനുഭവങ്ങള്‍ രാമു ത്‌ന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവയ്ക്കാറുണ്ട്.

  • Share this:
   സുന്ദര്‍ രാമു എന്ന തമിഴ് സിനിമ നടനും അറിയപ്പെടുന്ന നാടക കലാകാരനും, ഫോട്ടോഗ്രാഫറുമൊക്കെയാണെങ്കിലും ഇപ്പോള്‍ അദ്ദേഹം പ്രസിദ്ധനായിരിക്കുന്നത് ഒരു 'സീരിയല്‍ ഡേറ്റര്‍' എന്ന നിലയിലാണ്. രാമുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നോക്കിയാല്‍ പല മേഖലകളിലെ സ്ത്രീകളുമായി അദ്ദേഹം നടത്തിയ ഡേറ്റിങ്ങിനെ കുറിച്ചുള്ള കുറിപ്പുകള്‍ കാണാം. അതില്‍ 88-കാരിയായ ഐറിഷ് കന്യാസ്ത്രീ മുതല്‍ 90 വയസ്സുള്ള ഒരു ബംഗാളി സ്ത്രീ വരെയുണ്ട്. ചെറുപ്പത്തില്‍ തന്നെ നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള രാമുന്റെ ലക്ഷ്യം 365 സ്ത്രീകളുമായി ഡേറ്റിങ്ങ് നടത്തണമെന്നാണ്. ഇതുവരെ അദ്ദേഹം 335 സ്ത്രീകളുമായി ഡേറ്റിങ്ങിന് പോയിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് ഇനി 30 പേര്‍കൂടി മാത്രം.

   '365 ഡേറ്റിങ്ങ്' എന്ന ലക്ഷ്യത്തിന്റെ ഉദ്ദേശം തനിക്കൊരു പ്രണയിനിയെ കണ്ടെത്തുക എന്നതല്ല. മറിച്ച് തികച്ചും വ്യത്യസ്തമായ മറ്റൊരു കാരണമാണ് അതിന് പിന്നില്ലെന്നാണ് ബിബിസി പ്രതിനിധിയോട് രാമു വ്യക്തമാക്കിയത്. ''ഞാന്‍ തികച്ചും റൊമാന്റിക് ആയിട്ടുള്ള ഒരു വ്യക്തിയാണ്. എല്ലായ്പ്പോഴും പ്രണയം തേടുകയാണ് ഞാന്‍. എന്നാല്‍ 365 ഡേറ്റിങ്ങ് എന്ന ആശയത്തിന് പിന്നില്‍ ഒരു പ്രണയിനിയെ കണ്ടെത്തുകയല്ല, മറിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.''

   ''2012 ഡിസംബറിലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസാണ് ഇങ്ങനെ ഒരു പദ്ധതി ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. ഈ സംഭവം എന്റെയുള്ളില്‍ വലിയൊരു ആന്തലാണ് സൃഷ്ടിച്ചത്. പല രാത്രികളിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. സ്ത്രീകളോടുള്ള മനോഭാവം പരിഷ്‌ക്കരിക്കുക എന്നത് സര്‍ക്കാരിന്റെയോ സന്നദ്ധ സംഘടനകളുടേയോ പോലെ മറ്റൊരാളുടെ ജോലിയാണെന്നാണ് ആളുകള്‍ എപ്പോഴും കരുതുന്നുവെന്നതില്‍ അമ്പരപ്പ് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം, ഒരു വ്യത്യാസം വരുത്താന്‍ സ്വയം എന്തുചെയ്യാനാകുമെന്നുള്ള ഒരു ചോദ്യം ഉയര്‍ത്തി. ഈ ചോദ്യമാണ് 365 ഡേറ്റിങ്ങ് പദ്ധതി ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്,'' അദ്ദേഹം പറയുന്നു.

   2015 ജനുവരി ഒന്നിനാണ് 365 ഡേറ്റിങ്ങ് എന്ന പദ്ധതി രാമു ആരംഭിച്ചത്. അന്നുമുതല്‍ താന്‍ ഡേറ്റിങ്ങ് നടത്തുന്ന സ്ത്രീകളുമായുള്ള അനുഭവങ്ങള്‍ രാമു ത്‌ന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവയ്ക്കാറുണ്ട്. 2015 ജൂണില്‍, ഒരു ഡേറ്റിങ്ങിനായി ഐറിഷ് കന്യാസ്ത്രീ സിസ്റ്റര്‍ ലോറെറ്റോയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതിന്റെ അനുഭവം രാമു ഫേസ്ബുക്കില്‍ കുറിച്ചതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു: ''പെരാമ്പൂറിലെ കോണ്‍വെന്റ് യാത്രയില്‍ അതിശയകരമായ ഒരു സ്ത്രീയെ പരിചയപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയായിരിക്കുമ്പോള്‍ എത്തിപ്പെട്ടതാണ് അവര്‍. കഴിഞ്ഞ 70 വര്‍ഷങ്ങളായി ഇപ്പോഴത്തെ ഭൂരിഭാഗവും തലമുറകളെയും പഠിപ്പിച്ച് അവര്‍ ഇവിടെയുണ്ട്. ഈ ഡേറ്റിങ്ങില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഒരു ചൂടുള്ള ചായയും ചീസ് ക്രാക്കറുകളും ഉള്‍പ്പെടുന്നു.''

   മതമില്ലാത്ത സ്നേഹത്തെക്കുറിച്ചും മാനവികതയെ ടെക്നോളജി ഏറ്റെടുക്കുന്നതിനെക്കുറിച്ചും കുടുംബ മൂല്യങ്ങള്‍ വഷളാക്കുന്നതിനെക്കുറിച്ചും തങ്ങള്‍ ഇരുവരും സംസാരിച്ചുവെന്നും രാമു കുറിച്ചിട്ടുണ്ട്.

   ഇപ്പോള്‍ തന്നെക്കുറിച്ച് ബിബിസിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള പ്രതികരണങ്ങളെ സംബന്ധിച്ച് രാമു പറയുന്നത് ഇങ്ങെനെയാണ്, '2015 ല്‍ ഞാന്‍ ആരംഭിച്ച യാത്ര ഇപ്പോഴും ലോകമെമ്പാടുമുള്ള ആളുകളുടെ താല്‍പര്യം നിലനിര്‍ത്തുന്നു എന്നത് അതിശയകരമാണ്. ലോകമെമ്പാടും 700 ലധികം ലേഖനങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ ഇതിനം സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിബിസിയില്‍ വന്ന ഈ ലേഖനത്തോടെ അതിന് വീണ്ടും ഒരു തരംഗമുണ്ടായി.''

   ഡേറ്റിങ്ങ് ആരംഭിച്ചതു മുതല്‍, പല സ്ത്രീകളുമായും പുരുഷന്മാരുമായും അവരുടെ രാജ്യങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് ധാരാളം രസകരമായ സംഭാഷണങ്ങള്‍ നടത്തുന്നുണ്ട് രാമു. ''ദിവസവും ഞാന്‍ പുതിയ എന്തെങ്കിലും പഠിക്കുന്നു. നിര്‍ഭാഗ്യവശാല്‍, കോളേജുകളിലും സ്‌കൂളുകളിലും ലിംഗ വൈവിധ്യങ്ങളെ കുറിച്ച് സ്ഥിരമായ ചര്‍ച്ചകള്‍ നടത്താന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവിടെയാണ് നമുക്ക് മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങേണ്ടത്,'' ഓഗസ്റ്റ് 14ന് പങ്കുവച്ച ഫേസ്ബുക്കില്‍ കുറിപ്പില്‍ രാമു ചോദിക്കുന്നു.
   Published by:Jayashankar AV
   First published:
   )}