• HOME
 • »
 • NEWS
 • »
 • buzz
 • »
 • സൗന്ദര്യവർദ്ധക ചികിത്സയിൽ പാളിച്ചയെന്ന് നടി; ഡോക്ടർക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

സൗന്ദര്യവർദ്ധക ചികിത്സയിൽ പാളിച്ചയെന്ന് നടി; ഡോക്ടർക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

‘അശ്രദ്ധമായ പ്രവൃത്തിയുടെ ഇര’ എന്ന് അവർ സ്വയം വിശേഷിപ്പിക്കുകയും ചികിത്സാ നടപടിക്രമം തന്റെ ജീവൻ അപകടത്തിലാക്കുകയും ചെയ്തതായും പറയുന്നു.

Raiza_Wilson

Raiza_Wilson

 • Last Updated :
 • Share this:
  ചെന്നൈ: തെറ്റായ നടപടിക്രമത്തിലൂടെ തന്റെ ജീവൻ അപകടത്തിലാക്കിയെന്നാരോപിച്ച് തമിഴ് നടി റൈസ വിൽസൺ ഡെർമറ്റോളജിസ്റ്റ് ഡോ. ഭൈരവി സെന്തിലിനെതിരെ പരാതി നൽകി. തെറ്റായ ചികിത്സ നടത്തിയതിന് നിയമനടപടി സ്വീകരിക്കുകയാണെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അവർ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു പ്രസ്താവന പുറത്തിറക്കിയ നടി ഇങ്ങനെ പറയുന്നു, ഭൈരവി, ‘പണം തട്ടിയെടുക്കുക’ എന്ന ഉദ്ദേശ്യത്തോടെ തനിക്ക് ‘തെറ്റായ ചികിത്സകൾ’ നിർദ്ദേശിച്ചു. ‘അശ്രദ്ധമായ പ്രവൃത്തിയുടെ ഇര’ എന്ന് അവർ സ്വയം വിശേഷിപ്പിക്കുകയും ചികിത്സാ നടപടിക്രമം തന്റെ ജീവൻ അപകടത്തിലാക്കുകയും ചെയ്തതായും പറയുന്നു.

  “തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിലൂടെയും പ്രമോഷനിലൂടെയും നിരപരാധികളിൽ നിന്ന് പണം കൈക്കലാക്കുന്നതിനേക്കാൾ മെഡിക്കൽ പ്രാക്ടീഷണർ പൊതുജനങ്ങൾക്ക് മാനുഷിക സേവനം നൽകുന്നുവെന്ന് ഞാൻ കരുതുന്നു. നിരപരാധികളായ ആളുകളിൽ നിന്ന് മെഡിക്കൽ നിയമങ്ങൾ അനുശാസിക്കുന്നതിലും കൂടുതൽ പണം ഡോക്ടർമാർ തട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണ്. അവസാനമായി, അടിയന്തിര സാഹചര്യങ്ങളിൽ സഹായം തേടാനുള്ള രോഗിയുടെ അഭ്യർത്ഥന ഒരു ഡോക്ടർ പരിഗണിക്കാൻ തയ്യാറാകണം, രോഗിയെ അവഗണിക്കരുത്. ചില കോസ്മെറ്റോളജി നടപടിക്രമങ്ങൾക്കായി വിവിധ സാമൂഹിക പ്ലാറ്റ്ഫോമുകളിലെ പരസ്യത്തെ അടിസ്ഥാനമാക്കി ഞാൻ ഡോ. ഭൈരവി സെന്തിലിനെ സമീപിച്ചു. ഡോ. ഭൈരവി സെന്തിലും അവരുടെ സ്റ്റാഫും കൺസൾട്ടേഷന്റെ തുടക്കം മുതൽ പണം തട്ടിയെടുക്കാൻ മാത്രമാണ് ശ്രമിച്ചത്. അവരുടെ നടപടിക്രമങ്ങൾ കാരണം എന്റെ ജീവൻ അപകടത്തിലായിരിക്കുകയാണ്. ഡോ. ഭൈരവി സെന്തിൽ എനിക്ക് അടിയന്തര ചികിത്സ നിഷേധിച്ചു. ഡോ. ഭൈരവി സെന്തിൽ നടത്തിയ തെറ്റായ നടപടിക്രമത്തിന്റെ ഇരയാണ് ഞാൻ എന്ന് ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ എനിക്ക് ലഭ്യമായ തെളിവുകൾ വ്യക്തമാക്കുന്നു. അതിനാൽ ഒരു ക്ഷമാപണം ‘അനിഷ്ടമാണ്.’- ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ നടി പറയുന്നു.

  Also Read- മദ്യവില്‍പനയ്ക്ക് നിരോധനം; മഹാരാഷ്ട്രയില്‍ പാർട്ടിയ്ക്കിടെ സാനിറ്റൈസര്‍ കുടിച്ച് ഏഴു പേര്‍ മരിച്ചു

  നിയമനടപടിയെക്കുറിച്ച് സംസാരിച്ച അവർ വിശദീകരിച്ചു, “ഡോ. ഭൈരവി സെന്തിലും സ്റ്റാഫും നടത്തിയ അശ്രദ്ധമായ പ്രവൃത്തിയുടെ ഇരയാണ് ഞാൻ. ഭാവിയിൽ, ഞാൻ അനുഭവിച്ച വേദനയ്ക്ക് ആരും വിധേയരാകരുത്. ഒരു നടിയെന്ന നിലയിൽ, സമൂഹത്തോടുള്ള എന്റെ പ്രവർത്തനങ്ങൾക്ക് ഞാൻ ഉത്തരവാദിയാണെന്ന് ഞാൻ കരുതുന്നു. അതിനാൽ നിരപരാധികളായ ആരും ഡോ. ​​ഭൈരവി സെന്തിലിന്‍റെ സേവനം സ്വീകരിക്കില്ലെന്ന് ഉറപ്പുവരുത്താൻ, ഡോ. ഭൈരവി സെന്തിലിനും മറ്റുള്ളവർക്കുമെതിരെ ദേശീയ മെഡിക്കൽ കമ്മീഷനും തമിഴ്‌നാട് മെഡിക്കൽ കൗൺസിലും മുമ്പാകെ പരാതി നൽകിയിട്ടുണ്ട്. അതോറിറ്റിയുടെ തീരുമാനം അന്വേഷണത്തിന് ശേഷം വെളിപ്പെടുത്തും. ”- റൈസ വിൽസൻ വ്യക്തമാക്കി.
  View this post on Instagram


  A post shared by Raiza Wilson (@raizawilson)

  അതേസമയം ആരോപണങ്ങൾ തെറ്റാണെന്നും റൈസ വിൽസനെതിരെ നിയമനടപിട സ്വീകരിക്കുമെന്ന് ഡോ. ഭൈരവി സെന്തിൽ പ്രസ്താവനയിൽ അറിയിച്ചു. “നേരത്തെ നിരവധി തവണ ഇത്തരം ക്ലിനിക്കൽ നടപടിക്രമങ്ങൾക്ക് വിധേയരായ ശ്രീമതി റൈസ വിൽസൺ പരാതികളൊന്നും പറഞ്ഞിരുന്നില്ല, എന്നാൽ അവസാന അവസരത്തിൽ 16/4/2021 ലെ ചികിത്സയ്ക്ക് ശേഷം ചെറിയ പാർശ്വഫലങ്ങളായി മുറിവുകൾ ഉണ്ടായിട്ടുണ്ട്. മുൻകരുതലുകളും വൈദ്യോപദേശങ്ങളും കർശനമായി പാലിക്കാതിരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരം കേസുകൾ ഉണ്ടാകുന്നത്. റൈസ വിൽസൺ നടത്തിയ പ്രസ്താവന അവഹേളനപരമാണ്, ഇത് എന്റെ പേരിനെയും എന്റെ ക്ലിനിക്കിനെയും സാരമായി ബാധിച്ചു. അതിനാൽ, റൈസ വിൽ‌സണെതിരെ നിയമനടപടി സ്വീകരിക്കാൻ ഞാൻ നിർബന്ധിതയാണ്, മാത്രമല്ല, ഞാൻ അനുഭവിച്ച മാനനഷ്ടം, മാനസിക വേദന എന്നിവയ്ക്ക് മാപ്പ് ചോദിക്കുകയും ഉചിതമായ നഷ്ടപരിഹാരം നൽകുകയും വേണം" ഡോ. ഭൈരവി സെന്തിൽ വ്യക്തമാക്കി.

  സൗന്ദര്യവർദ്ധക ചർമ്മ ചികിത്സയുടെ ഭാഗമായാണ് നടി റൈസ വിൽസൻ, ഡോ. ഭൈരവി സെന്തിലിന്‍റെ ക്ലിനിക്കിലെത്തിയത്. ചർമ്മ കോശങ്ങളെ കൂടുതൽ ആരോഗ്യമുള്ളതാക്കാനും അവ പുനരുജ്ജീവിപ്പിക്കാനും അതുവഴി മുഖത്തെ ചുളിവുകൾ ഒഴിവാക്കുന്നതിനുമുള്ള ചികിത്സയ്ക്കായാണ് അവർ വിധോയയാത്. അതേസമയം മതിയായ സമ്മതപത്രം ഒപ്പിട്ടു നൽകിയ ശേഷമാണ് ഇത്തരം ചികിത്സകൾ നടത്താറുള്ളതെന്ന് ഡോ. ഭൈരവി സെന്തിൽ പറയുന്നു.
  Published by:Anuraj GR
  First published: