• HOME
  • »
  • NEWS
  • »
  • buzz
  • »
  • TAMIL COMEDY ACTOR MAYILSWAMY GIVES 5 LITRE PETROL AS WEDDING GIFT TO NEWLY WED COUPLE NAV

നവദമ്പതികൾക്ക് സമ്മാനം അഞ്ച് ലിറ്റർ പെട്രോൾ; നല്‍കിയത് തമിഴ് ഹാസ്യനടന്‍ മയില്‍സ്വാമി

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില കണക്കിലെടുത്തുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ വ്യത്യസ്തമായ ഈ സമ്മാനം.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില കണക്കിലെടുത്തുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ വ്യത്യസ്തമായ ഈ സമ്മാനം.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില കണക്കിലെടുത്തുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ വ്യത്യസ്തമായ ഈ സമ്മാനം.

  • Share this:
    തമിഴ് ഹാസ്യനടന്‍ മയില്‍സ്വാമി അടുത്തിടെ പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ നവദമ്പതികള്‍ക്ക് നല്‍കിയ സമ്മാനം ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്. അഞ്ച് ലിറ്റര്‍ പെട്രോളായിരുന്നു മയില്‍സ്വാമി ദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില കണക്കിലെടുത്തുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു താരത്തിന്റെ വ്യത്യസ്തമായ ഈ സമ്മാനം. മയില്‍സ്വാമി, ദമ്പതികള്‍ക്ക് രണ്ട് ക്യാന്‍ പെട്രോള്‍ സമ്മാനിക്കുന്നതിന്റെ നിരവധി ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

    ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ദമ്പതികള്‍ക്ക് രണ്ട് ക്യാന്‍ പെട്രോള്‍ സമ്മാനമായി നല്‍കിയതെന്നാണ് മയില്‍സ്വാമി ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞത്. നിരവധി വാര്‍ത്തമാധ്യമങ്ങളും മയില്‍സ്വാമി വിവാഹ സമ്മാനം നല്‍കുന്നതിന്റെ വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. പെട്രോള്‍ വില കുറച്ചതിന് തമിഴ്‌നാട് സര്‍ക്കാരിനെ പ്രശംസിച്ച താരം, കേന്ദ്ര സര്‍ക്കാര്‍ ഇവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

    രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലുടനീളമുള്ള പെട്രോള്‍ നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ഡീസല്‍ വിലയില്‍ മാത്രമാണ് ഇതുവരെ എന്തെങ്കിലും ചെറിയ മാറ്റം കാണിച്ചത്. ജൂലൈ 17 ന് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ രാജ്യത്തൊട്ടാകെയുള്ള ഇന്ധനവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായിരുന്നു. ഇതിനുശേഷം പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നിശ്ചലമായി തുടരുകയാണ്.
    സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനുശേഷം എന്തെങ്കിലും മാറ്റം കണ്ട പ്രധാന മെട്രോ നഗരം ചെന്നൈ മാത്രമാണ്.  ഇവിടെ പെട്രോള്‍ വില 3.02 രൂപ കുറഞ്ഞു. ചെന്നൈയിലെ മുന്‍ ഇന്ധന നിരക്ക് ലിറ്ററിന് 102.49 രൂപയായിരുന്നു. നഗരം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

    തമിഴ്നാടിന്റെ ധനമന്ത്രി പി ത്യാഗരാജന്‍ അടുത്തിടെ പെട്രോളിന്മേലുള്ള സെസ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി പെട്രോളിന്റെ നികുതി ലിറ്ററിന് 3 രൂപ കുറയ്ക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം നല്‍കാനും ഈ തീരുമാനത്തിലൂടെ സാധിച്ചിരുന്നു. ഈ നടപടിയിലൂടെ തമിഴ്‌നാടിന് ഒരു വര്‍ഷം 1,160 കോടി രൂപയുടെ വരുമാന നഷ്ടമാണ് സംഭവിക്കുക.

    Also read- Petrol Diesel Price| ഡീസൽ വില വീണ്ടും 20 പൈസ കുറഞ്ഞു; പെട്രോൾ വിലയിൽ മാറ്റമില്ല

    മയില്‍സ്വാമി തമിഴ് സിനിമയിലെ പ്രമുഖ ഹാസ്യതാരവും വോയിസ് ഓവര്‍ ആര്‍ട്ടിസ്റ്റുമാണ്. കൂടാതെ സണ്‍ ടിവിയുടെ സ്റ്റാന്‍ഡ് അപ്പ് കോമഡി റിയാലിറ്റി ഷോ 'അസത്തപൊവത് യാര്' എന്ന പരിപാടിയുടെ സ്ഥിരം അതിഥി വിധികര്‍ത്താവ് കൂടിയാണ് ഇദ്ദേഹം. 37 വര്‍ഷമായി സിനിമാ മേഖലയിലുള്ള മയില്‍സ്വാമി ഏറ്റവും അവസാനം അഭിനയിച്ചത് മുക്കുത്തി അമ്മനിലും, മലേഷ്യ ടു അമംനേഷ്യയിലുമാണ്.

    ഈ വർഷമാദ്യം രാഷ്ട്രീയത്തിലും മയില്‍സ്വാമി രംഗത്തെത്തി. 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു അദ്ദേഹം. വിരുഗമ്പാക്കം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം ഡിഎംകെയുടെ എഎംവി പ്രഭാകര്‍ രാജയോട് പരാജയപ്പെടുകയായിരുന്നു.
    Published by:Naveen
    First published:
    )}