ചെന്നൈ: ബൈക്കില്‍ നമ്പര്‍ പ്ലേറ്റിന്(Number Plate) പകരം എംഎല്‍എയുടെ കൊച്ചുമകനെന്ന് എഴുതിയ ബോര്‍ഡുമായി നടന്ന യുവാവിനെ കണ്ടെത്തി. 'നാഗര്‍കോവില്‍ എംഎല്‍എ ശ്രീ എം.ആര് ഗാന്ധിയുടെ കൊച്ചുമകന്' എന്നാണ് ബൈക്കിലെ ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ എംഎല്‍എയാണ് എം ആര് ഗാന്ധി.
ബൈക്കിന്റെയും ബൈക്കിനൊപ്പമുളള യുവാവിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സൈബര്‍ ഇടങ്ങളില്‍ യുവാവും ബൈക്കും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അവിവാഹിതനായ എംആര്‍ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്നിരുന്നു.
ഇഅവസാനം എം.ആര്.ഗാന്ധിയുടെ സഹായിയും കാര്‍ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എംഎല്‍എയുടെ പേരുപയോഗിച്ച് നഗരത്തില്‍ കറങ്ങി നടക്കുന്നതെന്ന് കണ്ടെത്തി.
ജീവനക്കാരെ സ്വന്തം കുടുംബം പോലെ ചേര്‍ത്തുപിടിക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്. ഗാന്ധിയുടെ കാര്‍ ഡ്രൈവറായ കണ്ണന്, അദ്ദേഹം എം.എല്‍.എ ആകുന്നതിന് മുമ്പ് തന്നെ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കണ്ണന്റെ കുടുംബത്തോട് വലിയ സ്നേഗവും വാത്സല്യവുമാണ് അദ്ദേഹത്തിന്.
ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം. 1980 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തുടങ്ങിയ എം.ആര് ഗാന്ധി 2021ലാണ് നിയമസഭയിലേക്ക് വിജയിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.