• HOME
  • »
  • NEWS
  • »
  • buzz
  • »
  • Professor | മുകളിൽ യൂണിയൻ ബജറ്റ്, താഴെ ഡയ​ഗ്രം; കേക്കില്‍ ഇക്കണോമിക്‌സ് ക്ലാസ്; വൈറലായി പ്രൊഫസര്‍

Professor | മുകളിൽ യൂണിയൻ ബജറ്റ്, താഴെ ഡയ​ഗ്രം; കേക്കില്‍ ഇക്കണോമിക്‌സ് ക്ലാസ്; വൈറലായി പ്രൊഫസര്‍

കേക്ക് കണ്ട് പലരും അദ്ദേഹത്തിന്റെ ക്ലാസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്

  • Share this:
പല അധ്യാപകരും പഠിപ്പിക്കാനായി വിവിധ രീതികള്‍ തിരഞ്ഞെടുക്കാറുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പഠനം ഓണ്‍ലൈനിൽ ആയിരുന്നതിനാൽ വിദ്യാര്‍ത്ഥികളെ ആ ക്ലാസുകളിലേക്ക് ആകര്‍ഷിക്കേണ്ടത് അധ്യാപകർ നേരിട്ട ഒരു വെല്ലുവിളികളിൽ ഒന്നായിരുന്നു. പലരും ക്രിയേറ്റീവ് ആയ പല രീതികളും സ്വീകരിച്ചു.

ഒരു പടി കൂടി കടന്ന്, കേക്കില്‍ (cake) ഇക്കണോമിക്സ് ക്ലാസെടുത്തിരിക്കുകയാണ് ഒരു അധ്യാപകൻ. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇദ്ദേഹം. തമിഴ്‌നാട്ടിലെ (tamilnadu) അണ്ണാമലൈ സര്‍വകലാശാലയിലെ പ്രൊഫസര്‍ രാമഗോപാല്‍ ആണ് കേക്ക് ഉപയോഗിച്ച് ഇക്കണോമിക്‌സ് പ്രാക്ടിറ്റിക്കല്‍ ക്ലാസ്സ് (economics practical class) എടുത്തത്. ഈ കേക്കിന്റെ ഫോട്ടോ ഒരു ഉപയോക്താവ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ചിദംബരത്തെ ആപ്പിള്‍ ബേക്കറിയിലാണ് കേക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.





യൂണിയന്‍ ബജറ്റാണ് കേക്കിന്റെ മുകളില്‍ ചിത്രീകരിച്ചിരുന്നത്. ഇതു കൂടാതെ, ബാര്‍ ഡയഗ്രമുകളും നമ്പറുകളും കേക്കിൽ ഉണ്ട്. പ്രമിത് ഭട്ടാചാര്യ എന്നയാളാണ് ട്വിറ്ററിൽ കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

''തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ള ഒരു പ്രൊഫസറാണ് ഈ കേക്കിന്റെ ചിത്രം എനിക്ക് അയച്ചു തന്നത്. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികശാസ്ത്ര പ്രാക്ടിറ്റിക്കല്‍ ക്ലാസ്സെടുക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഈ കേക്ക് തയ്യാറാക്കിയത്. ഇത് എന്റെ ഇന്നത്തെ ദിവസം മനോഹരമാക്കി'', എന്ന കുറിപ്പിനൊപ്പമാണ് പ്രമിത് ഭട്ടാചാര്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്.





'' അദ്ദേഹം ഇത്രയും വായിക്കാന്‍ എങ്ങനെ സമയം കണ്ടെത്തുന്നുവെന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ പലരും ആദ്യമായി കോളേജിലേക്ക് പഠിക്കാനായി എത്തുന്നവരാണ്. അവരെ പ്രചോദിപ്പിക്കുന്നതിനായി അദ്ദേഹം അവര്‍ക്ക് സ്മിത്ത്, റിക്കാര്‍ഡോ, മാര്‍ക്സ് തുടങ്ങിയവരുടെ വാക്കുകളുള്ള കീ റിങ്ങുകളും കേക്കുകളും സമ്മാനിച്ചു'', പ്രമിത് ഭട്ടാചാര്യ പറഞ്ഞു.

പ്രൊഫസറുടെ ഈ അധ്യാപന രീതി സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയിരിക്കുകയാണ്. കേക്ക് കണ്ട് പലരും അദ്ദേഹത്തിന്റെ ക്ലാസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള പ്രൊഫസര്‍മാര്‍ മറ്റ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രചോദിപ്പിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

അടുത്തിടെ, വിവാഹ ദിവസം ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാജസ്ഥാനിലെ അല്‍വാറില്‍ നിന്നുള്ള പ്രിയേ കുമാര്‍ ഗൗരവ് ആണ് തന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ക്ലാസ് എടുത്തത്. യൂട്യൂബില്‍ സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകള്‍ക്ക് പേരുകേട്ട പ്രശസ്ത കോച്ചിംഗ് അധ്യാപകനാണ് അദ്ദേഹം.





എന്നാല്‍ വിവാഹ വസ്ത്രം ധരിച്ച് കുമാര്‍ ക്ലാസിലെത്തിയത് അക്ഷരാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികളെ ഞെട്ടിച്ചിരുന്നു. വിവാഹ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി അദ്ദേഹം അടുത്ത ദിവസത്തെ ക്ലാസുകളുടെ തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. വിവാഹ വസ്ത്രം ധരിച്ച് ക്ലാസെടുക്കുന്ന കുമാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
Published by:Arun krishna
First published: