അഞ്ചര മണിക്കൂർ ശസ്ത്രക്രിയ; പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്

അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഉടമ പശുവിനെ ആശുപത്രിയിൽ എത്തിച്ചത്.

News18 Malayalam | news18-malayalam
Updated: October 20, 2019, 7:03 PM IST
അഞ്ചര മണിക്കൂർ ശസ്ത്രക്രിയ; പശുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്
പശുവിനും ഉടമയ്ക്കും ഒപ്പം ഡോക്ടർമാർ. പശുവിന്റെ വയറ്റിൽ നിന്നും കണ്ടെടുത്ത പ്ലാസ്റ്റിക് സമീപം.
  • Share this:
ചെന്നൈ: അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പശുവിന്റെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരാണ്  ശസ്ത്രക്രിയ നടത്തിയത്. അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക്കിനൊപ്പം സൂചികൾ ഉൾപ്പെടെയുള്ളവയും  കണ്ടെടുത്തു.

പ്ലാസ്റ്റിക് ജീവജാലങ്ങൾക്ക് ഭീഷണിയാണെന്നതിന് ഉത്തമ ഉദാഹരണമാണിതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് പശു പോലുള്ള ജീവികളുടെ ശരീരത്തിൽ എത്തിയാൽ അത് പുറമെ തിരിച്ചറിയാനാകില്ലെന്നും ജീവനു തന്നെ ഭീഷണിയായി മാറിയേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

മൂത്രമൊഴിക്കുന്നതിനും വിസര്‍ജിക്കുന്നതിനും പശു കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഉടമ പി മുനിരത്നം പശുവിനെ ആശുപത്രിയിൽ എത്തിച്ചത്. ആറുമാസം മുൻപാണ് മുനിരത്നം പശുവിനെ വാങ്ങിയത്. 20 ദിവസം മുമ്പ് പ്രസവിക്കുകയും ചെയ്തു. എന്നാൽ മൂന്ന് ലിറ്റര്‍ പാല് മാത്രമാണ് ലഭിച്ചിരുന്നത്. പശു അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഡോക്ടർമാരുടെ സഹായം തേടാൻ മുനിരത്നം തീരുമാനിച്ചു. .

അതേസമയം നൂറു രൂപയിൽ താഴെ മാത്രമാണ് മുനിരത്നത്തിന് ആശുപത്രിയിൽ അടയ്ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കിൽ 35000 രൂപ ഈടാക്കിയേനെയെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

Also Read ഡിഎൻഎ പരിശോധന വീണ്ടും വാർത്ത ; ഇത്തവണ പോത്തിന്റെ ഉടമസ്ഥാവകാശം തീരുമാനിക്കാൻ

First published: October 20, 2019, 7:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading