• HOME
  • »
  • NEWS
  • »
  • buzz
  • »
  • ചായ വിൽപ്പനക്കാരൻ നീന്തലിൽ റെക്കോർഡിട്ടു; 22 കാരൻ ബംഗ്ലാ ചാനൽ നീന്തിക്കടന്നത് നാല് മണിക്കൂറും എട്ട് മിനിറ്റും കൊണ്ട്

ചായ വിൽപ്പനക്കാരൻ നീന്തലിൽ റെക്കോർഡിട്ടു; 22 കാരൻ ബംഗ്ലാ ചാനൽ നീന്തിക്കടന്നത് നാല് മണിക്കൂറും എട്ട് മിനിറ്റും കൊണ്ട്

സ്വന്തമായി നീന്തൽ പഠിച്ച മുകേഷ് ഗുപ്ത എന്ന ഈ ചെറുപ്പക്കാരനാണ് ഇന്ത്യയിൽ ഏറ്റവും അധികം തവണ നിർത്താതെ നദികളിൽ മുങ്ങാങ്കുഴിയിട്ട് നീന്തിയതിന്റെ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്

മുകേഷ് ഗുപ്ത

മുകേഷ് ഗുപ്ത

  • Share this:
    പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ 22 വയസുകാരൻ നീന്തലിലുള്ള തന്റെ വൈദഗ്ധ്യം കൊണ്ട് തരംഗം സൃഷ്ടിക്കുന്നു. സ്വന്തമായി നീന്തൽ പഠിച്ച മുകേഷ് ഗുപ്ത എന്ന ഈ ചെറുപ്പക്കാരനാണ് ഇന്ത്യയിൽ ഏറ്റവും അധികം തവണ നിർത്താതെ നദികളിൽ മുങ്ങാങ്കുഴിയിട്ട് നീന്തിയതിന്റെ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. നീന്തൽ വിദഗ്ദ്ധരായ മറ്റു കായികതാരങ്ങളുടെ രീതികളും ശൈലികളും നോക്കിപ്പഠിച്ചാണ് മുകേഷ് ഗുപ്ത തന്റെ നീന്തൽ കഴിവിന്റെ മൂർച്ച കൂട്ടിയത്. എന്നാൽ, സാമ്പത്തികമായ പരാധീനതകൾ മൂലം ചായ വില്പനക്കാരനായ മുകേഷിന് പ്രൊഫഷണലായ നീന്തൽ പരിശീലനം നേടാൻ കഴിഞ്ഞിട്ടില്ല.

    ടെക്‌നാഫ് ഫിഷറീസ് ജെട്ടി മുതൽ ബംഗ്ലാദേശിലെ സെന്റ് മാർട്ടിൻ ഐലൻഡ് ജെട്ടി വരെയുള്ള, 16.1 കിലോമീറ്റർ ദൂരമുള്ള ബംഗ്ലാ ചാനൽ നാല് മണിക്കൂറും എട്ട് മിനിറ്റും മാത്രം സമയമെടുത്താണ് മുകേഷ് നീന്തിക്കടന്നത്. ഗംഗാനദിയിൽ നിന്നാണ് നീന്തൽ പഠിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ മുകേഷ് പറഞ്ഞു.

    "മുൻ പരിചയങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ആദ്യത്തെ തവണ ചാനൽ നീന്തിക്കടന്നത് ദുഷ്കരമായ അനുഭവമായിരുന്നു. എല്ലായിടത്തും ജലത്തിന്റെ താപനില ഒരുപോലെയല്ല. അതിനാൽ, അതിശൈത്യം മൂലം ഹൈപ്പോതെർമിയ എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്", മുകേഷ് കൂട്ടിച്ചേർത്തു.



    "മോശം കാലാവസ്ഥ മൂലം എനിക്ക് വഴി തെറ്റി. ഒരു മണിക്കൂറോളം നേരം ഞാൻ തെറ്റായ വഴിയിലൂടെയാണ് നീന്തിയത്. പിന്നീട് കാലാവസ്ഥ ശാന്തമായതിന് ശേഷം ഞാൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു", അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മുകേഷിന്റെ അച്ഛൻ ഒരു ഫാക്റ്ററി തൊഴിലാളിയായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയെത്തുടർന്ന് ഫാക്റ്ററിയുടെ പ്രവർത്തനം നിർത്തിവെച്ചു. നിലവിൽ തെൽകൽ ഘട്ടിലെ മുകേഷിന്റെ ചായക്കടയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്.

    ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് വേണ്ടി രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ആരവം ഉയർത്തുമ്പോഴും മുകേഷിനെപ്പോലെ മികച്ച കഴിവുകളുള്ള ചെറുപ്പക്കാർ അവസരങ്ങളുടെ അഭാവം കൊണ്ട് മുൻനിരയിലേക്ക് എത്തിപ്പെടാൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുകയാണ് എന്ന യാഥാർഥ്യം കൂടി നമ്മൾ കാണേണ്ടതുണ്ട്.

    പ്രൊഫഷണൽ പരിശീലനത്തിലൂടെ മികവ് തെളിയിക്കാനുള്ള സാമ്പത്തിക സ്ഥിതിയോ പിന്തുണയോ ഒന്നും മുകേഷിനെപ്പോലുള്ള യുവാക്കൾക്ക് ലഭിക്കുന്നില്ല. 2020ൽ സിഎഎ, എൻആർസി നിയമങ്ങൾക്കെതിരെയുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ ഹൗറ മുതൽ ബേലൂർ മഠം വരെ മുകേഷ് ഗുപ്ത നീന്തിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഏതെങ്കിലും സ്‌പോൺസർമാർ പിന്തുണയുമായി എത്തുകയാണെങ്കിൽ ഈ വർഷം അവസാനം ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാനും അതിലൂടെ ഗിന്നസ് വേൾഡ് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനുമാണ് മുകേഷിന്റെ ആഗ്രഹം.

    Summary: Mukesh had crossed the 16.1-km Bangla channel from Teknaf Fisheries Jetty to Saint Martin’s Island Jetty in Bangladesh in 4 hours and 8 minutes. He learned to swim in the Ganga
    Published by:user_57
    First published: