സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി പഠിപ്പിക്കുന്ന അധ്യാപകരെ എല്ലാ വിദ്യാര്‍ത്ഥികളും ഇഷ്ടപ്പെടും. അവർ അറിവ് പകരുന്ന രീതി അവരെ മറ്റ് അധ്യാപകരില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും പഠനം രസകരമാക്കുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം ആസ്വാദ്യകരമാക്കുന്നതിനായി ഒരു പുതിയ രീതി പരീക്ഷിക്കുകയാണ് ഈ അധ്യാപിക.
പാട്ടും നൃത്തവുമായി വളരെ രസകരമായാണ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. ബിഹാറിലെ ബങ്കയിലെ ഒരു സ്കൂളില്‍ നിന്നാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ പാട്ടും ആംഗ്യങ്ങളും കാണിക്കുന്ന അധ്യാപികയെയാണ് വീഡിയോയില്‍ കാണുന്നത്. അധ്യാപിക പുഞ്ചിരിച്ചുകൊണ്ട് കാണിക്കുന്നതെല്ലാം വിദ്യാര്‍ത്ഥികളും അതേപടി കാണിക്കുന്നുണ്ട്.
Also read: ‘അബ്രാം ഖുറേഷി ഇൻ മൊറോക്കോ’! മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; വൈറല്‍
Because it’s not only what you teach, but how you do it and how much of it is understood by students also that matters!
Sample this. A teacher in Bihar’s Banka teaching her students. Look at the smiles on the faces of students! Tells you the whole story! pic.twitter.com/pEuvp1UA5M
— Dipak Kumar Singh (@DipakKrIAS) November 23, 2022
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ സിംഗ് ആണ് വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ” നിങ്ങള്‍ എന്താണ് പഠിപ്പിക്കുന്നത് എന്നതല്ല കാര്യം, നിങ്ങള്‍ എങ്ങനെ പഠിപ്പിക്കുന്നുവെന്നും അത് വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം മനസ്സിലാകുന്നു എന്നതാണ് പ്രധാനം. ബിഹാറിലെ ബങ്കയിലെ ഒരു അധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വിദ്യാര്‍ത്ഥികളുടെ മുഖത്തെ പുഞ്ചിരി നമുക്ക് കാണാം, ” എന്ന അടിക്കുറിപ്പോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥന് വീഡിയോ അപ്ലോഡ് ചെയ്തത്.
8500-ലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര് അധ്യാപികയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ” പഠനം ഒരിക്കലും ഒരു ടാസ്ക് ആയി കാണരുത്. അത് രസകരമായിരിക്കണം. പഠനത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും സന്തോഷകരമാക്കുക എന്നതാണ് പ്രധാനം. അതാണ് ഈ അധ്യാപിക ചെയ്തത്. ഈ അധ്യാപികയെ പോലെ നിരവധി പേര് ഇനിയും മുന്നോട്ടുവരണം. അഭിനന്ദനങ്ങള്‍, ” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
എല്ലാ സ്കൂളുകളിലും ഇത് ആവര്‍ത്തിക്കണമെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. നേരത്തെ, ഒരു പാട്ടിന്റെ രീതിയില്‍ കുട്ടികളെ ഹിന്ദി അക്ഷരമാല പഠിപ്പിക്കുന്ന അധ്യാപികന്റെ വീഡിയോയും വൈറലായിരുന്നു.മധ്യപ്രദേശില്‍ നിന്നുള്ള ഒരു അധ്യാപകന് ദേശീയതല ശാസ്ത്ര മത്സരം, ഒളിമ്പ്യാഡുകള്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ സ്കൂളുകളിലെ രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതും വാര്‍ത്തയായിരുന്നു. ഭോപ്പാലിലെ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെമിസ്ട്രി അധ്യാപകനായ രാധാകൃഷ്ണന് കെ സി, വിവിധ ദേശീയതല ശാസ്ത്ര മത്സരങ്ങളിലൂടെയും ഒളിമ്പ്യാഡുകളിലൂടെയും ‘ബാല ശാസ്ത്രജ്ഞരെ’ വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയാണ് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.
2012 മുതലാണ് അദ്ദേഹം സ്കൂള്‍ വിദ്യാര്‍ത്ഥികളെ ചൈല്‍ഡ് സയന്റിസ്റ്റുകളായി പരിശീലിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. രാധാകൃഷ്ണന് ഇതുവരെ രണ്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അതില്‍ 10,000-12,000 കുട്ടികള്‍ സയന്‍സ് മത്സരങ്ങളിലും ഒളിമ്പ്യാഡുകളിലും അഭിമാനകരമായ വിജയം നേടി ബാല ശാസ്ത്രജ്ഞര്‍ എന്ന അംഗീകാരവും നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.