• HOME
 • »
 • NEWS
 • »
 • buzz
 • »
 • മുന്നൂറിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന് സ്മാർട്ട്ഫോണുകൾ നൽകിയ അധ്യാപികയ്ക്ക് അവാർഡ്

മുന്നൂറിലധികം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന് സ്മാർട്ട്ഫോണുകൾ നൽകിയ അധ്യാപികയ്ക്ക് അവാർഡ്

321 സ്മാർട്ട്‌ഫോണുകൾ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ശേഖരിച്ചാണ് വിദ്യാ‍‍ർത്ഥികൾക്ക് നൽകിയത്

ഭാരതി കൽറ

ഭാരതി കൽറ

 • Last Updated :
 • Share this:
  ന്യൂഡൽഹി: കോവിഡ് 19 മഹാമാരി സമയത്ത് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നതിന് നൽകിയ അസാധാരണമായ സംഭാവനയ്ക്ക് അധ്യാപകയെ ഡൽഹി സർക്കാർ അധ്യാപക അവാർഡ് നൽകി ആദരിച്ചു. രോഹിണി സെക്ടർ 8ലെ സർവോദയ വിദ്യാലയത്തിലെ വൈസ് പ്രിൻസിപ്പലായ ഭാരതി കൽറയെയാണ് അവാർഡ് നൽകി ആദരിച്ചത്. ഇവ‍ർ 321 സ്മാർട്ട്‌ഫോണുകൾ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ശേഖരിച്ചാണ് വിദ്യാ‍‍ർത്ഥികൾക്ക് നൽകിയത്.

  അവാർഡിന് അപേക്ഷിക്കാത്തതിനാൽ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത് അതിശയിപ്പിച്ചതായി എഎൻഐയോട് സംസാരിക്കവെ കൽറ പറഞ്ഞു. "അധ്യാപക ദിനത്തിൽ ഈ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഞാൻ എന്ത് ചെയ്താലും അത് എന്റെ കടമയായിരുന്നു. പക്ഷേ അവാർഡ് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ വികാരമാണ്," അവർ പറഞ്ഞു.

  കോവിഡ് കാലത്ത് ഇങ്ങനെ ഒരു കാര്യത്തിന് മുൻകൈ എടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പുകളോ ടാബ്‌ലെറ്റുകളോ സ്മാർട്ട്‌ഫോണുകളോ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും കൽറ പറഞ്ഞു.  "ആ സമയത്ത് എനിക്ക് നിസ്സഹായത തോന്നി. പിന്നെ, ഞങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാൾക്ക് കോവിഡ് മൂലം അച്ഛനെ നഷ്ടപ്പെട്ടു. ആ സമയത്ത് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ എനിക്ക് ആ കുട്ടിയോട് ആവശ്യപ്പെടാൻ കഴിയില്ല, അങ്ങനെ ആദ്യം ആ കുട്ടിയ്ക്ക് ഒരു സ്മാർട്ട്ഫോൺ നൽകി. എന്നാൽ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ നിരവധി കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഇതിന് ഒരു പരിഹാരം കാണണമെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങൾ ഒരു ആശയം കൊണ്ടുവന്നു, ഞങ്ങളുടെ സ്കൂളിലെ എല്ലാ അധ്യാപകരും അവരുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ബന്ധപ്പെടാൻ തുടങ്ങി പകർച്ചവ്യാധി സമയത്ത് ഈ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വാട്ട്‌സ്ആപ്പിൽ അവരോട് പറഞ്ഞു,” കൽറ കൂട്ടിച്ചേർത്തു.

  തുടക്കത്തിൽ ആളുകളെ ബോധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും എന്നാൽ പതുക്കെ പലരും സഹായിക്കാൻ തുടങ്ങിയെന്നും കൽറ ഓർക്കുന്നു. "ഞങ്ങൾ ആരംഭിച്ചത് മൂന്നോ നാലോ ഫോണുകൾ കൊണ്ടാണ്, എന്നാൽ ശ്രമം തുട‍ർന്നു കൊണ്ടേയിരുന്നു. എന്നാൽ ഇത് ഇത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല" അവർ കൂട്ടിച്ചേർത്തു.

  ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് സ്കൂൾ വർക്ക്ഷീറ്റുകൾ നൽകുകയും പകർച്ചവ്യാധിയുടെ സമയത്ത് പഠനം തുടരാൻ അവരെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായും വൈസ് പ്രിൻസിപ്പൽ അറിയിച്ചു.

  സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏഴ് വിദ്യര്‍ഥികളും അവരുടെ മാതാപിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
  Published by:user_57
  First published: