• HOME
 • »
 • NEWS
 • »
 • buzz
 • »
 • Belly dance | ബെല്ലി ഡാൻസ് ചെയ്ത അധ്യാപിക വിവാഹ മോചിതയായി, ജോലിയും നഷ്‌ടപ്പെട്ടു; ശേഷം ജീവിതത്തിൽ പുതിയ വഴിത്തിരിവ്

Belly dance | ബെല്ലി ഡാൻസ് ചെയ്ത അധ്യാപിക വിവാഹ മോചിതയായി, ജോലിയും നഷ്‌ടപ്പെട്ടു; ശേഷം ജീവിതത്തിൽ പുതിയ വഴിത്തിരിവ്

ബെല്ലി ഡാൻസ് വീഡിയോ വൈറലായതോടെ പ്രൈമറി സ്കൂൾ അധ്യാപികയായ യുവതിയുടെ ജീവിതം മാറിമറിഞ്ഞു

ബെല്ലി ഡാൻസ് (പ്രതീകാത്മക ചിത്രം)

ബെല്ലി ഡാൻസ് (പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ബെല്ലി ഡാൻസ് (Belly dance) ചെയ്യുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതിനെ തുടർന്ന് ഈജിപ്ഷ്യൻ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഖാലിദ് ഇബ്ൻ അൽ-വാലിദ് പ്രൈമറി സ്‌കൂളിൽ ജോലി ചെയ്തിരുന്ന അയ യൂസഫ് എന്ന യുവതിയെ നൈൽ കപ്പലിൽ ചിത്രീകരിച്ച നൃത്ത വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. അതുമാത്രമല്ല, വീഡിയോ ദേശീയ തലത്തിൽ ശ്രദ്ധ നേടിയതോടെ യൂസഫിന്റെ ഭർത്താവ് വിവാഹമോചനം നേടുകപോലും ചെയ്തു.

  ശിരോവസ്ത്രവും ഫുൾകൈ വസ്ത്രവും ധരിച്ച് സഹപ്രവർത്തകർക്കൊപ്പം യൂസഫ് നൃത്തം ചെയ്യുന്നതാണ് വൈറലായ വീഡിയോയിലെ ദൃശ്യം. എന്നിരുന്നാലും, നൃത്തത്തിന്റെ ആ നിമിഷങ്ങൾ അവർക്ക് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു. നൈൽ ഡെൽറ്റയിലെ ദകാലിയ ഗവർണറേറ്റിലെ പ്രൈമറി സ്‌കൂളാണ് യൂസഫിനെ പുറത്താക്കിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അവർ അവിടെ അറബി പഠിപ്പിച്ചിരുന്നു.

  യൂസഫിന്റെ നൃത്തത്തെ 'അശ്ലീലം' എന്ന് മുദ്രകുത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ ഓൺലൈൻ രോഷം ഉയർന്നിരുന്നു. ബിബിസി പറയുന്നതനുസരിച്ച്, ഈ വീഡിയോ ഈജിപ്ഷ്യൻ യാഥാസ്ഥിതികർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.

  വീഡിയോ തന്റെ ജീവിതം നശിപ്പിച്ചതായി 'ഈജിപ്ത് ഇൻഡിപെൻഡന്റിനോട്' യൂസഫ് പറഞ്ഞു. “എന്റെ സത്പേരിന് കളങ്കം വരുത്താൻ ശ്രമിച്ച, എന്നെ മോശമായി കാണിക്കാൻ വേണ്ടി മാത്രം ക്യാമറ എന്റെ അടുത്തേക്ക് കൊണ്ടുവന്ന ഒരു ധിക്കാരിയായ വ്യക്തിയുടെ വീഡിയോ എന്റെ ജീവിതം നശിപ്പിച്ചു,” അവർ പറഞ്ഞു.

  “ഞാൻ സന്തോഷവതിയായി, സത്യസന്ധതയില്ലാത്ത ആളുകളുമായി കളിച്ചു എന്നതാണ് എന്റെ തെറ്റ്. ആളുകൾ എന്നെ വാക്കുകളാൽ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. എനിക്ക് ജോലി നഷ്ടപ്പെട്ടു, ഭർത്താവും വീടും നഷ്‌ടമായി, അമ്മ രോഗിയായി. സംഭവിച്ചത് എന്റെ കുടുംബത്തെ ബാധിച്ചു,” അവർ കൂട്ടിച്ചേർത്തു. (വൈറൽ വീഡിയോ ചുവടെ)  ഇന്റർനെറ്റിലെ ഒരു വിഭാഗം യൂസഫിന്റെ തിരഞ്ഞെടുപ്പിനെ വിമർശിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, ഈജിപ്തിലെ സ്ത്രീകളുടെ അവകാശ വക്താക്കൾ വിഷയത്തിനെതിരെ ശബ്ദമുയർത്തി. ഈജിപ്ഷ്യൻ സെന്റർ ഫോർ വിമൻസ് റൈറ്റ്‌സ് മേധാവി ഡോ. നിഹാദ് അബു കുംസാൻ യൂസഫിന് അവരുടെ ഓഫീസിൽ ജോലി വാഗ്ദാനം ചെയ്തു. തന്നെ പിരിച്ചുവിട്ടതിനെതിരെ നിയമപരമായ പരാതി നൽകുന്നതിന് ആവശ്യമായ രേഖകൾ കൊണ്ടുവരാൻ അവർ യൂസഫിനെ ഉപദേശിച്ചു എന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

  സോഷ്യൽ മീഡിയയിലെ പിന്തുണയെത്തുടർന്ന്, ദഖലിയയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിഷയത്തിൽ ഇടപെടുകയും, ഒരു പുതിയ സ്കൂളിൽ അറബിക് ഭാഷാ അധ്യാപികനായി ജോലി ലഭിക്കാൻ യൂസഫിനെ സഹായിക്കുകയും ചെയ്തു. ദഖലിയയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സഹായം തന്റെ അന്തസ്സ് വീണ്ടെടുത്തതായി തോന്നിച്ചുവെന്ന് യൂസഫ് പറഞ്ഞു.

  Summary: A primary school teacher in Egypt lost job and got divorced after a video of her doing belly dance went viral on internet. She is wearing full sleeve clothing and a headscarf
  Published by:user_57
  First published: