നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല; അതുകൊണ്ട് വീട്ടിൽ എത്തിക്കഴിഞ്ഞാൽ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും'; വിദ്യാർഥിയുടെ കുറിപ്പ് പങ്കുവെച്ച് അധ്യാപിക

    'വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല; അതുകൊണ്ട് വീട്ടിൽ എത്തിക്കഴിഞ്ഞാൽ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും'; വിദ്യാർഥിയുടെ കുറിപ്പ് പങ്കുവെച്ച് അധ്യാപിക

    'എന്റെ ക്ലാസിലെ മോൻ എഴുതിയതാണ്. വായിച്ചപ്പോ നെഞ്ചുകലങ്ങി'- അധ്യാപിക കുറിച്ചു

    • News18
    • Last Updated :
    • Share this:
      അധ്യാപിക സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിദ്യാർഥി എഴുതിയ കുറിപ്പ് വൈറൽ. കണ്ണൂർ മാത്തിൽ ജിഎച്ച്എസ്എസിലെ അധ്യാപിക ബദറുന്നിസയാണ് വിദ്യാർഥിയുടെ നിഷ്കളങ്കമായ കുറിപ്പ് പങ്കുവെച്ചത്. 'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല. അതുകൊണ്ട് ഞാൻ വീട്ടിൽ എത്തിക്കഴിഞ്ഞാൽ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും' - ക്ലാസിലെ വിദ്യാർഥി എഴുതിയ കുറിപ്പ് ഇങ്ങനെ.

      'എന്‍റെ ക്ലാസിലെ മോന്‍ എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി...നാളെ അവന്‍റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ..വെറുതെ' എന്ന് കുറിച്ചുകൊണ്ടാണ് അധ്യാപികയായ ബദറുന്നീസ കുഞ്ഞ് വിദ്യാർഥി കടലാസിൽ കുറിച്ച വരികൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. നിരവധി പേരാണ് അധ്യാപികയുടെ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒട്ടനവധിപേർ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.


      First published:
      )}