നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിദ്യാർത്ഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ വൈറൽ ടിക് ടോക്ക് ട്രെൻഡുമായി അധ്യാപകൻ

  വിദ്യാർത്ഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ വൈറൽ ടിക് ടോക്ക് ട്രെൻഡുമായി അധ്യാപകൻ

  മാനസിക പ്രശ്നങ്ങൾ നേരിടുന്നവരിൽ കൂടുതലും കൗമരാക്കാരും യുവാക്കളുമാണ്.

  Image Credits: YouTube

  Image Credits: YouTube

  • Share this:
   മാനസികാരോഗ്യ പ്രശ്നങ്ങളും വെല്ലുവിളികളും മുതിർന്നവരിൽ മാത്രമായി പരിമിതപ്പെടുന്നില്ല. ഏറെ ആസ്വദിക്കേണ്ട ബാല്യകാലത്ത് കുട്ടികൾ പോലും ഇന്ന് മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഇരകളായി മാറിയിരിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രക്രിയ വളരെ സങ്കീർണ്ണമാണ്. കുട്ടികളുടെ കാര്യത്തിൽ ഇത് കൂടുതൽ കഠിനമാണ്. എന്നാൽ യുഎസിലെ ഈ സ്കൂൾ അധ്യാപകൻ തന്റെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതും കുട്ടികളെ സഹായിക്കുന്നതും മറ്റുള്ളവർക്ക് തീർച്ചയായും പ്രചോദനമാകും.

   അഞ്ചാം ക്ലാസിൽ പഠിപ്പിപ്പിക്കുന്ന ഈ അധ്യാപകൻ കുട്ടികളുമായി മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താൻ നൂതനമായ ഒരു മാർഗ്ഗമാണ് ഉപയോഗിക്കുന്നത്. ടിക് ടോക്ക് വീഡിയോകളാണ് ഇദ്ദേഹം കുട്ടികളുമായി ഇടപെടാനുള്ള ആയുധമാക്കി മാറ്റിയിരിക്കുന്നത്. കുട്ടികളിലെ വിഷാദരോഗം, അസ്വസ്ഥത, ദുരുപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ തെറാപ്പിയ്ക്ക് അധ്യാപകൻ തന്റെ സ്വന്തം നായയായ നളയെയും ഒപ്പം കൂട്ടിയിട്ടുണ്ട്. "പോയിന്റ് ഓഫ് വ്യൂ" (POV) വീഡിയോയുമായി ടിക് ടോക്കിൽ ജോഷ് മൺറോ എന്ന ഈ അധ്യാപകൻ വൈറലാണ്.

   TikTokലെ POV വീഡിയോകൾ പുതിയ ട്രെൻഡാണ്. കാര്യങ്ങൾ സംഭവിക്കുമ്പോൾ അവർ മുറിയിൽ തൊട്ടടുത്ത് ഉണ്ടെന്ന് കാഴ്ചക്കാരെ തോന്നിപ്പിക്കുക എന്നതാണ് ഈ വീഡിയോകൾക്ക് പിന്നിലെ ലക്ഷ്യം. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും അവരുടെ വ്യക്തിപരമായ ആവശ്യകതയും മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് മൺറോയുടെ വീഡിയോകൾ.

   തന്റെ വീഡിയോകളിൽ, മൺറോ കുട്ടികളോടുള്ള സ്നേഹവും വാത്സല്യവും പ്രകടമാക്കുന്നതിനൊപ്പം വിവിധ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ ശരിയായ രീതിയിലുള്ള സമീപനം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ TikTok പ്രൊഫൈലിന് നിലവിൽ 8 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. മൺറോയുടെ വീഡിയോകൾ ഇതുവരെ 20 മില്യണിലധികം വ്യൂസും നേടിയിട്ടുണ്ട്.   പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, കൂടുതൽ അധ്യാപകർക്ക് പ്രചോദനം നൽകുക എന്നിവയാണ് ഈ വീഡിയോകൾക്ക് പിന്നിലെ ആശയമെന്ന് മൺറോ പറയുന്നു.   മാനസികാരോഗ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് നാമിപ്പോഴുള്ളത്. ഏറെ ശ്രദ്ധയും കരുതലും വേണ്ടവർ നമുക്ക് ചുറ്റുമുണ്ട്. കൂടെയുണ്ടെന്ന തോന്നലോ അൽപ്പം ആശ്വാസവാക്കുകളോ മതിയാകും അവരെ ആത്മഹത്യയിൽ നിന്ന് വരെ തിരികേ എത്തിക്കാൻ. കൗമാരക്കാരിൽ പത്ത് മുതൽ 20 ശതമാനം പേർ മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു .ഓരോ വർഷവും കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ വീതം മാനസിക പ്രശ്നങ്ങളിൽ അകപ്പെടുന്നു എന്നാണ് യുനിസെഫ് കണക്കുകൾ പറയുന്നത്.

   മാനസിക പ്രശ്നങ്ങൾ നേരിടുന്നവരിൽ കൂടുതലും കൗമരാക്കാരും യുവാക്കളുമാണ്. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ, കുടുംബത്തിലെ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ സങ്കീർണത, സാമൂഹിക-സമകാലിക വിഷയങ്ങളിലുണ്ടാകുന്ന ആശങ്ക തുടങ്ങി നിരവധി കാരണങ്ങളാണ് കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് നീങ്ങുന്നത്.
   Published by:Jayesh Krishnan
   First published: