നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Teachers Clash | പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് ഏറ്റുമുട്ടുന്ന അധ്യാപകര്‍; അടികൂടുന്നതിന്റെ വീഡിയോ വൈറല്‍

  Teachers Clash | പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് ഏറ്റുമുട്ടുന്ന അധ്യാപകര്‍; അടികൂടുന്നതിന്റെ വീഡിയോ വൈറല്‍

  രണ്ട് അധ്യാപകര്‍ പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  Image Twitter

  Image Twitter

  • Share this:
   പട്‌ന: പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി ഏറ്റുമുട്ടി അധ്യാപകര്‍. ബീഹാറിലാണ് സംഭവം നടന്നത്. പട്‌നയിലെ മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസില്‍ വെച്ചാണ് ഇരുവരും അടികൂടന്നത്. രണ്ട് അധ്യാപകര്‍ പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

   ശിവ്ശങ്കര്‍ എന്ന അധ്യാപകനും സഹ അധ്യാപിക റിങ്കി കുമാരിയുടെ ഭര്‍ത്താവുമാണ് ഏറ്റുമുട്ടിയത്. ശിവ്ശങ്കര്‍ ഗിരിയും റിങ്കി കുമാരിയും ആദാപുര്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു. മൂന്നു മാസമായി ഇരുവരും പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് വേണ്ടിയുള്ള വാക്കുതര്‍ക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നെന്ന് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.   ഇപ്പോള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തിന് ആരാണ് കൂടുതല്‍ യോഗ്യനെന്നും മുതിര്‍ന്ന അധ്യാപകന്‍ ആരാണെന്നുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

   വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി തല്ലിച്ചതച്ച് അധ്യാപകന്‍; ദൃശ്യങ്ങള്‍ പുറത്ത്

   തമിഴ്‌നാട്ടിലെ സ്‌കൂളില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ സ്‌കൂളിലാണ് സംഭവം. നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.

   സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല.

   വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ ജനരോഷമുയര്‍ന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കൂടുതല്‍ കാര്യങ്ങള്‍ സംഭവത്തെക്കുറിച്ച് പുറത്തു വന്നിട്ടില്ല.

   അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ കടലൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
   Published by:Jayesh Krishnan
   First published:
   )}