കൗമാരക്കാരെ കോണ്ടത്തിന്റെ ഗുണങ്ങളെപ്പറ്റി പഠിപ്പിക്കാൻ ഇറങ്ങിയാൽ അഴിയെണ്ണേണ്ടി വരും!

Teaching the benefits of condoms to teenagers may land you behind the bars | പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക വേഴ്ച പ്രോത്സാഹിപ്പിക്കാൻ പാടില്ല

News18 Malayalam | news18-malayalam
Updated: October 17, 2019, 9:35 AM IST
കൗമാരക്കാരെ കോണ്ടത്തിന്റെ ഗുണങ്ങളെപ്പറ്റി പഠിപ്പിക്കാൻ ഇറങ്ങിയാൽ അഴിയെണ്ണേണ്ടി വരും!
കോണ്ടം (പ്രതീകാത്മക ചിത്രം)
  • Share this:
കൗമാരക്കാരെ കോണ്ടത്തിന്റെ ഗുണഗണങ്ങൾ പഠിപ്പിക്കാൻ പോയാലോ, ഗേ ആവുന്നതിൽ തെറ്റില്ലെന്നോ അറിയിച്ചാൽ ഒരു പക്ഷെ അഴിക്കുള്ളിലായേക്കും. പോളണ്ടിലാണ് ഇത്തരം കർശന നിയമം ഉള്ളത്.

പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക വേഴ്ച പ്രോത്സാഹിപ്പിക്കുന്ന രീതി പിന്തുടർന്നാൽ ജയിൽ ശിക്ഷ ലഭിക്കാം എന്ന ഡ്രാഫ്റ്റ് നിയമം ലോ ആൻഡ് ജസ്റ്റിസ് പാർട്ടി പിന്താങ്ങി. കൂടുതൽ നടപടികൾക്കായി ഈ നിയമം പാർലമെന്ററി കമ്മറ്റിക്ക് പോകും.

നിയമം അധ്യാപകരെ ബുദ്ധിമുട്ടിലാക്കും എന്ന് വിമർശകർ പറയുന്നു. ഇതിനെ പിന്താങ്ങുന്നവരാകട്ടെ, സെക്സ് പ്രചരിപ്പിക്കാനുള്ള LGBTQ വിഭാഗത്തിന്റെ പടയൊരുക്കത്തിന് തടയിടണം എന്നും വാദിക്കുന്നു.

യൂത്ത് ആക്ടിവിസ്റ് ഗ്രൂപ്പുകളും അവകാശ ഗ്രൂപ്പുകളും വാർസോയിൽ പ്രതിഷേധിച്ചു. ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗേ അവകാശവും ലിംഗ വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള വിദേശ പ്രവണതകളിൽ നിന്നും പോളണ്ടിനെ പ്രതിരോധിക്കും എന്ന് ഉറപ്പു നൽകിയിരുന്നു. രാജ്യത്തെ അതിന്റെ കത്തോലിക്കാ പാരമ്പര്യത്തിലേക്ക് തിരിച്ചു കൊണ്ടുപോകുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു.

First published: October 17, 2019, 9:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading