• HOME
  • »
  • NEWS
  • »
  • buzz
  • »
  • അക്കൗണ്ടുകളിലേക്ക് 13 കോടി രൂപ, അൽപനേരത്തേക്ക് 'കോടിപതികളായത്' 100 പേർ; സാങ്കേതിക പിഴവെന്ന് ബാങ്ക്

അക്കൗണ്ടുകളിലേക്ക് 13 കോടി രൂപ, അൽപനേരത്തേക്ക് 'കോടിപതികളായത്' 100 പേർ; സാങ്കേതിക പിഴവെന്ന് ബാങ്ക്

അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതായി കാണിക്കുന്നുണ്ടെങ്കിലും ആർക്കും പണമെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ചെന്നൈയിൽ )Chennai) ബാങ്ക് സർവറിലുണ്ടായ തകരാർ മൂലം കോടിപതികളായത് (Crorepatis) 100 പേർ. നഗരത്തിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ (HDFC Bank) ടി നഗറിലെയും മറ്റുചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്ക് 13 കോടി രൂപയാണ് എത്തിയത്. സാങ്കേതിക തകരാർ (Tech glitch) മൂലമുണ്ടായ പിഴവാണെന്ന് വിശദീകരണം നൽകിയ ബാങ്ക് പിന്നാലെ തന്നെ ഈ അക്കൗണ്ടുകൾ എല്ലാം മരവിപ്പിക്കുകയും ചെയ്തു.

അക്കൗണ്ട് ഉടമകൾ തങ്ങളുടെ ഫോണിലേക്ക് വന്ന സന്ദേശം കണ്ട് അക്കൗണ്ടിലെ തുക പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. 10,000 രൂപ നിക്ഷേപിച്ചതായിട്ട് വന്ന സന്ദേശം കണ്ട് പക്ഷെ അക്കൗണ്ടിലെ തുക പരിശോധിച്ചപ്പോൾ പക്ഷെ അവർ കണ്ടത് 13 കോടി രൂപ നിക്ഷേപം നടത്തിയതായിട്ടായിരുന്നു. ബാങ്കിന്‍റെ സർവറിൽ പുതിയ സോഫ്‌റ്റ്‌വെയർ ഘടിപ്പിച്ചതാണ് തകരാറിന് കാരണമായതായി ബാങ്ക് അധികൃതർ പറഞ്ഞു. ഉപഭോക്താവിന്‍റെ ചില വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ ക്രെഡിറ്റ് പേജിൽ പണം നിക്ഷേപിക്കപ്പെടുകയായിരുന്നു. തകരാർ ഉടൻ തന്നെ പരിഹരിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. 100 പേരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കപ്പെട്ടതായി കാണിക്കുന്നുണ്ടെങ്കിലും ആർക്കും പണമെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ബാങ്ക് അധികൃതർ ഉത്തരവിട്ടു. സംഭവത്തിന് ഉത്തരവാദികളായ ചില ബാങ്ക് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ അക്കൗണ്ടിൽ പണം എത്തിയവരിൽ ചിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പണമിടപാട് കേസുകൾ പരിഗണിക്കുന്ന തമിഴ്നാട് പോലീസിലെ പ്രത്യേക വിഭാഗം സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അയച്ചതായിട്ടാണ് സന്ദേശം എത്തിയത്. ഇത്തരത്തിൽ ഏതെങ്കിലും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായിട്ടുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

എട്ടു ശില്‍പികള്‍, മൂന്നര വര്‍ഷത്തെ പരിശ്രമം; 'വിശ്വരൂപ' ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം

തിരുവനന്തപുരം: ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് പണിത വിശ്വരൂപ ശില്‍പം പൂര്‍ത്തിയായി. 12 ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാവും കൊത്തിയെടുത്തിരിക്കുന്നത്. ഇത് ഏതാനും ദിവസങ്ങള്‍ക്കകം നടന്‍ മോഹന്‍ലാലിന്റെ വീടിന്റെ അലങ്കാരമാകും.

ശില്‍പ പീഠത്തില്‍ 400 ഓളം കഥാപാത്രങ്ങളുണ്ട്. ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്‍പചാരുതയോടെ കാണാം. കാളിയമര്‍ദനവും ശില്‍പത്തിന്റെ രൂപകല്‍പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Also read-  'ഒരായിരം പിറന്നാൾ ആശംസകൾ'; ഗോപി സുന്ദറിന് ആശംസയുമായി അമൃത സുരേഷ്

മൂന്നു വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മിച്ച വിശ്വരൂപം നടന്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദേശാനുസരണമാണ് 12 അടിയില്‍ വിശ്വരൂപം രൂപകല്‍പന ചെയ്തിരിക്കുന്നത്. അടുത്ത മാസം ആദ്യം ശില്‍പം മോഹന്‍ ലാലിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിക്കുമെന്ന് ശില്‍പി നാഗപ്പന്‍ പറഞ്ഞു. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, പീഠം വിജയന്‍, സജി, ഭാഗ്യരാജ്, സോമന്‍, ശിവാനന്ദന്‍, കുമാര്‍ എന്നിവരാണ് മറ്റ് ശില്‍പികള്‍.
Published by:Naveen
First published: