നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ‘ഒരു മുഴുവൻ സോഡബോട്ടില്‍' ഉൾക്കൊള്ളാവുന്ന വായ, ഗിന്നസ് റിക്കോര്‍ഡ് തിരിച്ചുപിടിച്ച് കൗമാരക്കാരന്‍

    ‘ഒരു മുഴുവൻ സോഡബോട്ടില്‍' ഉൾക്കൊള്ളാവുന്ന വായ, ഗിന്നസ് റിക്കോര്‍ഡ് തിരിച്ചുപിടിച്ച് കൗമാരക്കാരന്‍

    ഐസക് തന്റെ വായ തുറന്ന് നേട്ടം കരസ്ഥമാക്കുന്ന ഒരു വീഡിയോ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

    ഐസക്

    ഐസക്

    • Share this:
      ലോകത്തിലെ ഏറ്റവും വിശാലമായ വായയുള്ള മനുഷ്യനെന്ന അപൂര്‍വ ഗിന്നസ് റെക്കോർഡ് വീണ്ടെടുക്കാനൊരുങ്ങുകയാണ് ഐസക് ജോൺസൺ. 2017 ൽ 8.8 സെന്റിമീറ്റർ വീതിയുള്ള വായകൊണ്ട് ജർമ്മനിയിലെ ബെർണ്ട് ഷ്മിഡ് കിരീടം നേടിയതാണ്‌ ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ജോൺസന് പ്രചോദനമായത്. ധാരാളം പരിശീലനത്തിന് ശേഷം,ഐസക് ഷ്മിഡിന്റെ റെക്കോർഡായ 8.8 സെന്റിമീറ്ററെന്നത് ഒരല്പം കൂടി വലുതാക്കി തുറന്ന് ആ റെക്കോർഡ് തകർത്തു.

      എന്നാൽ, കുറച്ച് മാസങ്ങൾക്ക് ശേഷം, 2019 ൽ, പെൻ‌സിൽ‌വാനിയയിലെ ബോയ്‌ടൗണിലെ ഫിലിപ്പ് ആംഗസ് എന്ന പുതിയ എതിരാളി ഐസക് ജോൺസന്റെ ആ റെക്കോർഡ് തകർക്കുകയുണ്ടായി. തന്റെ വായ പതിവിലും വളരെ വലുതാണെന്നും കാണിച്ച ആംഗസ് ഗിന്നസ് ലോക റിക്കോര്‍ഡ്സിനെ അറിയിച്ചു. 9.52 സെന്റിമീറ്റർ വീതിയുള്ള വായകൊണ്ട് അദ്ദേഹം ജോൺസന്റെ അവകാശവാദത്തെ പൂർണ്ണമായും തര്‍ക്കുകയുണ്ടായി.

      മറുവശത്ത്, ജോൺസൺ നിരാശനായി വെറുതെയിരിക്കാന്‍ തയ്യാറായില്ല. പ്രായപൂർത്തിയാകുമ്പോൾ തന്റെ വായ വലുതാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. അതിശയകരമെന്നു പറയട്ടെ, മിനസോട്ടയിലെ ഈ കൗമാരക്കാരൻ ഇത് നേടുകതന്നെ ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഏറ്റവും വിശാലമായ വായയുള്ളയാള്‍ എന്ന ലോക റെക്കോർഡിനായി അദ്ദേഹം അപേക്ഷിച്ചു. ഔദ്യോഗികമായി തന്റെ വായയുടെ അളവ് കാണിക്കുമ്പോൾ 'വായ്നോക്കാന്‍' എത്തിയ അധികൃതര്‍ അമ്പരന്നു പോയി. പുതിയ ഗിന്നസ് ലോക റെക്കോർഡ് നേടാൻ ഒരുങ്ങുന്ന അദ്ദേഹത്തിന്റെ വായയുടെ വലിപ്പം 10.175 സെന്റിമീറ്ററാണ്. അഥവാ ഒരു 'മുഴുവൻ സോഡബോട്ടില്‍' നിറയുന്ന ഏറ്റവും വിശാലമായ വായ.



      ജോൺസന്റെ വായ വളരെ വലുതാണ്. അവന് ഒരു ബേസ്ബോൾ, ഒരു കോക്ക് കാൻ, ഒരു ഭീമൻ ആപ്പിൾ എന്നിവ പോലും അതിനകത്തേക്ക് ഇടാൻ കഴിയും. പരിശോധന സമയത്ത്, വായ തുറക്കുന്നത് വേദനിപ്പിക്കുന്നുവോയെന്ന ചോദ്യത്തിന്‌, “ ഞാൻ ക്ഷീണിതനായിത്തീരുമെങ്കിലും ഇത് വേദനിപ്പിക്കില്ല, ഞാൻ വളരെനേരം വായ തുറന്നാൽ ഞാൻ ക്ഷീണിതനായിത്തീരും,” എന്നായിരുന്നു മറുപടി.



      ഐസക് തന്റെ വായ തുറന്ന് നേട്ടം കരസ്ഥമാക്കുന്ന ഒരു വീഡിയോ ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസ്തുത വീഡിയോ ഏകദേശം 90 ദശലക്ഷം ആള്‍ക്കാര്‍ കണ്ടിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്.

      തന്റെ പുതിയ റെക്കോർഡ് തന്നെ ഒരു ചെറിയ സെലിബ്രിറ്റിയാക്കി മാറ്റിയതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നനുണ്ട്, കൂടാതെ താന്‍ പൊതു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ തീര്‍ച്ചയായും അംഗീകരിക്കപ്പെടുമെന്നും ഐസക് അവകാശപ്പെടുന്നു.

      ഒരിക്കൽ സിനിമാ തിയേറ്ററിൽ ഞങ്ങൾക്ക് ടിക്കറ്റ് നൽകിയ ക്ലര്‍ക്ക് നിങ്ങളെ എനിക്ക് നല്ല പരിചയമുണ്ടെന്നും നിങ്ങൾ സ്വയം ഒരു ‘കിഡ് സെലിബ്രിറ്റിയാണോ?' എന്നു ചോദിച്ചുവെന്നും ഐസക് പറയുന്നു.

      Summary: Isaac Johnson has re-earned the Guinness World Record for the world’s largest gaping mouth. Johnson was inspired to create a new world record after witnessing Bernd Schmidt of Germany win the title with an 8.8cm wide mouth in 2017
      Published by:user_57
      First published:
      )}