• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | പതിനഞ്ചുകാരൻ ചൂണ്ടയിട്ടു ; കുടുങ്ങിയത് വമ്പൻ സ്രാവ് : വീഡിയോ

Viral video | പതിനഞ്ചുകാരൻ ചൂണ്ടയിട്ടു ; കുടുങ്ങിയത് വമ്പൻ സ്രാവ് : വീഡിയോ

രണ്ടര മീറ്ററിലധികം നീളമുള്ള സ്രാവാണ് 15 വയസ്സുകാരന്റെ ചൂണ്ടയിൽ കുടുങ്ങിയത്

  • Last Updated :
  • Share this:
    ഓസ്‌ട്രേലിയക്കാരനായ (Australia) അഡിസണ്‍ ഹോഡ്ജ് എന്ന 15 വയസ്സുകാരന്‍ തന്റെ കൂട്ടുകാര്‍ക്ക് ഒപ്പം സിഡ്‌നി ഹാര്‍ബറില്‍ മീന്‍പിടിക്കാന്‍ പോയത് കൗതുകത്തിന്റെ പുറത്താണ്. എന്നാല്‍ അഡിസണിന്റെ ചൂണ്ടയില്‍ കുടുങ്ങിയത് ഒരു വമ്പന്‍ സ്രാവാണ് (shark) രണ്ടര മീറ്ററിലധികം നീളമുള്ള സ്രാവാണ് 15 വയസ്സുകാരന്റെ ചൂണ്ടയിൽ കുടുങ്ങിയത്.

    മീന്‍ പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ചെറിയ മീനുകളെയാണ് അഡിസണ് കിട്ടിയത്. എന്നാല്‍ കുറച്ച് കഴിഞ്ഞാണ് ചൂണ്ടയില്‍ വലിയ എന്തോ ഒന്ന്  കുടുങ്ങിയതായി അവന് തോന്നിയത്. വെള്ളത്തിലേക്ക് നോക്കിയപ്പോള്‍ സ്രാവാണെന്ന് അവന്‍ മനസ്സിലാക്കിയത്,

    ഒരു മണിക്കുറിന് അടുത്ത് നടത്തിയ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് സ്രാവിനെ ബോട്ടിനരികിലേക്കെത്തിക്കാനായത്. എന്തായാലും സ്രാവിനെ പിടിക്കുന്ന വീഡിയോ വൈറലാണ്.

    മുന്‍പ് ഈ പ്രദേശത്ത് മീന്‍പിടിച്ചിട്ടുണ്ട് എങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ സ്രാവിനെ ലഭിക്കുന്നത്. 2.8 മീറ്റര്‍ നീളവും ഏകദേശം 150 കിലോഗ്രാമിടുത്ത് ഭാരവും സ്രാവിനുണ്ട്.



    മീനുകളുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനുമായിട്ടുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൈമറി ഇന്‍ഡസ്ട്രിയിലെ അംഗം കൂടിയാണ് 15 വയസ്സുകാരന്‍.നിരവധി ആളുകളാണ് വീഡിയോക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

    Refuses to Marriage | ഭക്ഷണം കിട്ടാന്‍ വൈകി; വിവാഹം വേണ്ടെന്ന് വച്ച് വരനും കുടുംബവും

    ഭക്ഷണം(Food) കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം(Wedding) വേണ്ടെന്ന് പറഞ്ഞ് വരനും(Groom) കുടുംബവും മടങ്ങി. ബിഹാറിലാണ്(Bihar) സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് കൂട്ടാക്കിയില്ല. വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ച എല്ലാ ഉപഹാരങ്ങളും മടക്കി നല്‍കിയ ശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് വരനും കുടുംബവും ഇറങ്ങിപ്പോയത്.

    തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കിട്ടാന്‍ വൈകിയെന്നാണ് വരന്റെ പിതാവ് പറയുന്നത്. വിവാഹത്തിരിക്കില്‍ വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കുറച്ച് വൈകിപ്പോയെന്ന് വധുവിന്റെ വീട്ടുകാരും പറഞ്ഞു. തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ വിവാഹസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോയത്.

    Also Read-Smriti Irani | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിപ്പൂർ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്യുന്ന സ്മൃതി ഇറാനി; വീഡിയോ വൈറൽ
    പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകാരും ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. ഭക്ഷണത്തിന്റെയും മറ്റ് ചെലവുകള്‍ക്കുമുള്ള ആവശ്യമായ പണം വധുവന്റെ കുടുംബക്കാര്‍ക്ക് നല്‍കിയശേഷമാണ് അവര്‍ മടങ്ങിയത്. അതേസമയം വരന്റെ കുടുംബക്കാര്‍ക്കെതിരെ വധുവിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി.
    Published by:Jayashankar AV
    First published: