നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ടിക് ടോക്ക് വീഡിയോ അനുകരിച്ച 13 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു; ഇതുവരെ നടത്തിയത് മൂന്ന് ശസ്ത്രക്രിയകൾ

  ടിക് ടോക്ക് വീഡിയോ അനുകരിച്ച 13 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു; ഇതുവരെ നടത്തിയത് മൂന്ന് ശസ്ത്രക്രിയകൾ

  കഴുത്തിലും വലത് കയ്യിലും പൊള്ളലേറ്റ കുട്ടിക്ക് തൊലിഭാഗം ഒട്ടിച്ച് ചേർക്കുന്ന ശസ്ത്രക്രിയ ഉൾപ്പടെ ചെയ്തു വരികയാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അമേരിക്കയിൽ ടിക്ക് ടോക്ക് വീഡിയോ അനുകരിക്കാൻ ശ്രമിച്ച 13 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സമൂഹമാധ്യമങ്ങളിലെ അപകടകരമായ വീഡിയോകൾ അനുകരിക്കുന്നതിന് എതിരെ ബോധവൽക്കരണം നടത്തുന്നതിനായി അമേരിക്കയിലെ ഏബിസി വാർത്താ ചാനലിനോടാണ് പെൺകുട്ടിയുടെ കുടുംബം ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ രക്ഷിതാക്കൾക്ക് ശ്രദ്ധ വേണമെന്നും കുടുംബം പറയുന്നു.

   ഒറഗോണിലെ പോർട്ട്ലാന്റിൽ നിന്നുള്ള ഡെസ്റ്റിനി ക്രെയിൽ എന്ന പെൺകുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. കഴുത്തിലും വലത് കയ്യിലും പൊള്ളലേറ്റ കുട്ടിക്ക് തൊലിഭാഗം ഒട്ടിച്ച് ചേർക്കുന്ന ശസ്ത്രക്രിയ ഉൾപ്പടെ ചെയ്തു വരികയാണ്. ഇതിനോടകം ഇത്തരം മൂന്ന് ശസ്ത്രക്രിയകളാണ് ചെയ്തിട്ടുള്ളത്.

   മെയ് 13 ന് വീട്ടിലെ ശുചിമുറിയിൽ വച്ചാണ് സംഭവം ഉണ്ടായതെന്ന് സഹോദരി ആൻഡ്രിയ ക്രെയിൻ പറയുന്നു. എന്താണ് സംഭവിച്ചത് എന്ന കാര്യം കൃത്യമായി അറിയില്ല. നിലവിലെ സാഹചര്യത്തിൽ പൊള്ളലേറ്റ ഡെസ്റ്റിയിൽ നിന്നും ആരായുന്നതിനും സാധ്യമല്ല. പ്രമുഖ വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്കിലെ വൈറൽ വീഡിയോ അനുകരിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ശുചിമുറിയിൽ നിന്നും കണ്ടെത്തിയ കാര്യങ്ങളും സുഹൃത്തുക്കളുമായി നടത്തിയ അന്വേഷണത്തിലും വീഡിയോ അനുകരിക്കുന്നതിനിടെ സംഭവിച്ചതാണെന്ന നിഗമനമാണുള്ളത്. ടിക് ടോക്കിൽ വൈറലാകുന്ന ഒരു വീഡിയോയിൽ ഒരാൾ ശുചിമുറിയിലെ കണ്ണാടിയിൽ ഒരു പ്രത്യേക തരം ഓയിൽ ഉപയോഗിച്ചുള്ള ചില ആകൃതികൾ ഉണ്ടാക്കി തീ കൊടുക്കുന്ന വീഡിയോ ഉണ്ടെന്നും ഇത് അനുകരിക്കാനുള്ള ശ്രമമാണ് ഡെസ്റ്റിനി നടത്തിയത് എന്നും രക്ഷിതാക്കൾ പറയുന്നു.

   ഈ വീഡിയോ കണ്ട ശേഷം മെഴുക് തിരിയും, റബ്ബിംഗ് ആൽക്കഹോളും, ലൈറ്ററും ഉപയോഗിച്ച് ശുചിമുറിയിൽ കയറി ഇത് ചെയ്തിട്ടുണ്ടാകാം. വെന്റിലേഷൻ നന്നേ കുറവായ മുറിയിൽ തീ ആളിക്കത്തുകയും മറ്റ് വസ്തുക്കൾക്ക് തീ പിടിക്കുകയും ചെയ്തോടെ പൊള്ളൽ ഗുരുതരമായി. അലർച്ച കേട്ട് വീട്ടുകർ എത്തി ശുചിമുറിയിൽ നിന്നും ഡെസ്റ്റിനിയെ പുറത്തെടുത്തപ്പോഴും ടിക്ക് ടോക്കിൽ വീഡിയോ റെക്കോർഡിൽ തന്നെ ആയിരുന്നു.

   You may also like:വീടിനുള്ളിലെ ക്യാമറ കണ്ടെത്തിയത് അലമാരയിൽ ഒളിച്ചു താമസിക്കുന്ന സ്ത്രീയെ

   7ാം ക്ലാസിൽ പഠിക്കുന്ന ഡെസ്റ്റിനി ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിലാണ്. ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ തീ പോള്ളലേറ്റവർക്ക് ഉള്ള വാർഡിലേക്ക് കുട്ടിയെ മാറ്റാനാകും എന്നാണ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്. ആശുപത്രി വിടാനായാലും കൈ, കഴുത്ത്, ചുമലുകൾ, വിരൽ എന്നിവയുടെ ചലന ശേഷി നേടി എടുക്കാൻ മാസങ്ങൾ വേണ്ടി വരും എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ജീവിത കാലം മുഴുവൻ ഇതിന്റെ പ്രശ്നങ്ങൾ ഉണ്ടാകും ചലന ശേഷി കൂടാനായി ഫിസിക്കൽ തെറാപ്പികളും മറ്റും ചെയ്യുക എന്നതാണ് പോംവഴി.

   13 വയസാണ് ടിക്ക് ടോക്ക് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായമായി കമ്പനി തന്നെ പറയുന്നത്. കൂടുതൽ ഫോളേവേഴ്സിനെയും മറ്റും നേടാൻ പുതുമ നിറഞ്ഞ വീഡിയോകൾക്ക് കഴിയും എന്ന മനസിലാക്കിയാണ് കൗമാരാക്കാരായവർ അപകടം നിറഞ്ഞ ഇത്തരം വീഡിയോ അനുകരിക്കാൻ ശ്രമിക്കുന്നത്.
   Published by:Naseeba TC
   First published:
   )}