നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 22-ാം നിലയിൽ നിന്നും കൗമാരക്കാരന്റെ തലകുത്തിയുള്ള അഭ്യാസ വീഡിയോ; ഒടുവിൽ പോലീസ് ഇടപെടൽ

  22-ാം നിലയിൽ നിന്നും കൗമാരക്കാരന്റെ തലകുത്തിയുള്ള അഭ്യാസ വീഡിയോ; ഒടുവിൽ പോലീസ് ഇടപെടൽ

  Teenager doing stunt from 22nd floor of a high-rise lands in soup | വൈറൽ വീഡിയോയ്ക്കായി ജീവൻ പണയംവച്ചുള്ള പ്രകടനം നടത്തിയ കൗമാരക്കാരനെ പോലീസ് തിരയുന്നു

  • Share this:
   ചില കളികൾ കൈവിട്ടകളികൾ ആണെന്ന് കാണുന്നവർക്ക് തോന്നാറുണ്ട്. ആ തോന്നൽ ശരിയായാൽ ചിലപ്പോൾ പോലീസ് എത്തിയെന്നും വരാം. അത്തരത്തിൽ പോലീസിന്റെ കണ്ണിൽ ഉടക്കിയ വീഡിയോ ചെയ്ത കൗമാരക്കാരനെയും കൂട്ടാളികളെയും പോലീസ് അന്വേഷിക്കുകയാണ്.

   വടക്കൻ മുംബൈയിലെ കണ്ടിവാലിയിലെ കെട്ടിടത്തിന്റെ 22-ാം നിലയിൽ നിന്നും ജീവന് ഭീഷണിയാവുന്ന തരത്തിലെ വീഡിയോ ഷൂട്ട്‌ ചെയ്ത പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

   കെട്ടിടത്തിന്റെ ഉയർന്ന നിലയിലെ സൺഷെയ്ഡിൽ കയറി നിന്നുകൊണ്ട് തലകുത്തി നിന്ന് വീഡിയോ എടുത്ത് വൈറലാവാനുള്ള ശ്രമമാണ് ഇവർ നടത്തിയത്. ഒരാൾ പോസ് ചെയ്തതും മറ്റു രണ്ടുപേർ അത് വീഡിയോയിൽ പകർത്തി. മൂവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. (വീഡിയോ ചുവടെ)   സംഭവം കേസ് ആയെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ പലവട്ടം ഷെയർ ചെയ്യപ്പെട്ടു. ഇടയ്ക്ക് മാറിനിന്നു കൊണ്ട് എനർജി ഡ്രിങ്ക് കുടിക്കുന്നതും കാണാം. കഷ്‌ടിച്ച് രണ്ടടി വീതിയുള്ള ഇടത്തു നിന്നാണ് അഭ്യാസ പ്രകടനം.

   കുറച്ചു നാളുകളായി വീഡിയോയിലെ കൗമാരക്കാരൻ സമാന വീഡിയോകൾ ഷൂട്ട്‌ ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. നിലവിൽ ഇവരെ കാണ്മാനില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒക്ടോബർ 11നാണ് വീഡിയോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്.
   Published by:user_57
   First published: