• HOME
 • »
 • NEWS
 • »
 • buzz
 • »
 • അച്ഛൻ മരിച്ച ശേഷം കുടുംബം പോറ്റാൻ പഴക്കച്ചവടം ചെയ്ത് കൗമാരക്കാരന്‍

അച്ഛൻ മരിച്ച ശേഷം കുടുംബം പോറ്റാൻ പഴക്കച്ചവടം ചെയ്ത് കൗമാരക്കാരന്‍

പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തന്റെ കുടുംബത്തിന്റെ അന്നം മുടങ്ങാതിരിക്കാൻ വേണ്ടി പഴങ്ങളും പച്ചക്കറികളും വിൽക്കാൻ നിർബന്ധിതനായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൗമാരപ്രായമെന്നത് എല്ലാവര്‍ക്കും സുഹൃത്തുക്കളോടൊപ്പം ഉല്ലാസകരമായി സമയം ചെലവഴിക്കുന്നതിനും ഒപ്പം തന്നെ സ്കൂളിൽനിന്നും ഭാവിയിലേക്കു വേണ്ട പുതിയ സാധ്യതകൾ പഠിക്കുന്നതിനുമുള്ള ഒരു കാലഘട്ടമാണ്. എന്നിരുന്നാലും, ചില ആൾക്കാരെ സംബന്ധിച്ചിടത്തോളം കൗമാരപ്രായമെന്നത് അത്രത്തോളം ആയാസരഹിതമല്ല. മാത്രവുമല്ല കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പലപ്പോഴും അവർക്ക് വലിയ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റേണ്ടതായും വരാം. അത്തരമൊരു കഥയാണ്‌ പഞ്ചാബില്‍ നിന്നും വരുന്നത്.

  14 വയസ്സുള്ള ലവ്പ്രീത് എന്ന ആൺകുട്ടിയാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ഈ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തന്റെ കുടുംബത്തിന്റെ അന്നം മുടങ്ങാതിരിക്കാൻ വേണ്ടി പഴങ്ങളും പച്ചക്കറികളും വിൽക്കാൻ നിർബന്ധിതനായി. ലുധിയാനയിലെ ഖന്ന പട്ടണത്തിൽ നിന്നുള്ള ലവ്‌പ്രീതിന് കഴിഞ്ഞ വർഷം പിതാവിന്റെ മരണശേഷം ഈ ജോലി ഏറ്റെടുക്കേണ്ടി വന്നു വെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

  നേരത്തെ, ഒരു വീട്ടുജോലിക്കാരിയായി പണിയെടുത്തിരുന്ന അവന്റെ അമ്മയുടെ ആരോഗ്യം അടുത്തിടെ മോശമായതിനെത്തുടര്‍ന്ന് കുടുംബ ഭാരം ചുമക്കാന്‍ അവന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനുമുമ്പ്, ലവ്‌പ്രീതിന്റെ മാതാപിതാക്കൾ ഖന്ന പട്ടണത്തിലെ ബസ് സ്റ്റോപ്പിൽ ഒരു ചായക്കട നടത്താറുണ്ടായിരുന്നു. എന്നാൽ, ലോക്ക്ഡൗൺ അവരുടെ ജീവിതത്തിൽ വളരെ വിനാശകരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. അതിനെത്തുടര്‍ന്ന് ചായക്കട അടച്ചുപൂട്ടാൻ അവർ നിർബന്ധിതരായി.

  Also read- വരനെ ഇഷ്ടമായില്ല; വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിനെ വിളിച്ച് യുവതി വിവാഹം മുടക്കി

  വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണം ലവ്‌പ്രീതിന്റെ പിതാവ് ഈയിടെ അന്തരിച്ചപ്പോൾ നാല് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങൾ കൂടുതൽ കഠിനമായി മാറി. ഇതിനെത്തുടര്‍ന്ന് ലവ്‌പ്രീത് കുടുംബത്തെ സംരക്ഷിക്കാനായി പഴം, പച്ചക്കറി എന്നിവ വിൽക്കുന്ന ജോലി ഏറ്റെടുക്കാൻ നിർബന്ധിതനായി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവന്‌ തന്റെ സമയവും ഊർജ്ജവും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നുള്ള ചോദ്യത്തിന്‌ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറാൻ അവൻ ശ്രമിച്ചുവെങ്കിലും തുടര്‍ന്ന് താന്‍ പഠിക്കുന്നുണ്ടെന്ന് അവൻ പറഞ്ഞു.

  തന്റെ ഉന്തുവണ്ടിയിൽ പഴങ്ങളും പച്ചക്കറികളും കൊണ്ടുനടന്ന് വിൽക്കുന്നതിലൂടെ പ്രതിദിനം 300 രൂപയോളം വരുമാനം ഈ കുട്ടിക്ക് ലഭിക്കുന്നുണ്ട്. കുടുംബത്തിലെ നാല് സഹോദരങ്ങളിൽ രണ്ടാമനായ ഈ കൗമാരക്കാരന്റെ മൂത്ത സഹോദരി ഇപ്പോൾ 12-ാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഓൺലൈൻ ക്ലാസുകൾക്കുപയോഗിക്കാന്‍ അവര്‍ നാല് സഹോദരങ്ങൾക്കും കൂടി ആകെ ഒരു സ്മാർട്ട്‌ഫോൺ മാത്രമേ അവര്‍ക്ക് സ്വന്തമായുള്ളൂ. ഇപ്പോൾ, ലവ്പ്രീതിന് തന്റെ ഭാവിയെക്കുറിച്ച് വേറെ വലിയ പദ്ധതികളൊന്നുമില്ല, മാത്രമല്ല തന്റെ പഠനം വേഗത്തിൽ പൂർത്തിയാക്കി കുടുംബത്തെ സഹായിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് അവന്‍ പറയുന്നു. കഴിഞ്ഞ വർഷം കാര്യങ്ങളൊന്നും തന്നെ അത്ര നല്ലതായിരുന്നില്ലെങ്കിലും, കുടുംബത്തിലുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും സധൈര്യം നേരിടുകയാണ് അവൻ ചെയ്തത്.

  Also read- പാരച്യൂട്ട് തകർന്ന് 15,000 അടി ഉയരത്തിൽ നിന്ന് താഴെ വീണ സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

  ഉത്തരവാദിത്വബോധമുള്ളവരുടെ കഥകള്‍ എന്നും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്!
  Published by:Naveen
  First published: