നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Crocodile | സഹോദരനെ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് അനുജൻ; കല്ലേറ് കൊണ്ട മുതല പിടിവിട്ടു

  Crocodile | സഹോദരനെ മുതലയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് അനുജൻ; കല്ലേറ് കൊണ്ട മുതല പിടിവിട്ടു

  ഒരു കൊച്ചു മിടുക്കൻതന്റെ 17 കാരനായ സഹോദരനെ മുതലയുടെ പിടിയിൽ നിന്നും രക്ഷിച്ചതാണ് വാർത്തയായിരിക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുതലകളെ (crocodile)എല്ലാവർക്കും ഭയമാണ്. ഇഴജന്തുക്കളിൽ നമ്മെ ഏറെ പേടിപ്പെടുത്തുന്നതും ആക്രമിക്കുന്നതുമായ ജീവി കൂടിയാണ് ഇവ. ഇപ്പോൾ ഒരു കൊച്ചു മിടുക്കൻതന്റെ 17 കാരനായ സഹോദരനെ മുതലയുടെ പിടിയിൽ നിന്നും രക്ഷിച്ചതാണ് വാർത്തയായിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് വികാസ് എന്ന 17കാരനും 16 വയസ്സുകാരനായ സഹോദരൻ നീരജും കൃഷിയിടത്തിൽ (farm) ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞതിന് ശേഷം ഇരുവരും കൈകൾ കഴുകുന്നതിനായി കനാലിലേക്ക് (irrigation cannal) പോയി. തുടർന്ന് വികാസിന്റെ വലതുകാലിൽ പിടികൂടിയ മുതല സെക്കൻഡുകൾക്കുള്ളിൽ അവനെ കനാനിലേക്ക് വലിച്ച് കൊണ്ടുപോയി.

   വികാസ് മുതലയിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെങ്കിലും, മുതലയ്ക്കു മുന്നിൽ വികാസിന്റെ ശക്തി ഫലം കണ്ടില്ല. ഈ കാഴ്ച കണ്ടുനിന്ന നീരജും വിട്ടുകൊടുത്തില്ല. അവൻ കല്ലുകളെടുത്ത് മുതലയെ എറിയാൻ തുടങ്ങി. കല്ലേറ് കൊണ്ട മുതല വികാസിന്റെ കാലിൽ നിന്ന് പിടിവിട്ടു. പിന്നീട് കനാനിലേക്ക് തന്നെ തിരിച്ച് നീന്താനും തുടങ്ങി. ഭാഗ്യവശാൽ, വികാസിന് ജീവൻ തിരിച്ചുകിട്ടി. എന്നാൽ മുതലയുടെ ആക്രമണത്തിൽ അവന്റെ ശരീരത്തിൽ മുറിവുകളേറ്റു. ഉടൻ തന്നെ വികാസിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിലിബിത്തിലെ മഡ്‌ത്തോട്ടണ്ട പ്രദേശത്താണ് സംഭവം നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.

   കനാലിനു അരികിലായി മുതല സൂര്യപ്രകാശം കൊണ്ട് കിടക്കുന്നുണ്ടായിരുന്നുവെന്നാണ് പിന്നീട് നീരജ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇത് ഇരുവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. വികാസ് അറിയാതെ മുതലയുടെ അടുത്ത് എത്തുകയായിരുന്നു.

   Read also: Viral video | പച്ചക്കറി വാങ്ങാൻ ലിസ്റ്റുമായി പോകുന്ന കുഞ്ഞ്; വീഡിയോ വൈറൽ

   വികാസ് ഒരിക്കലും കനാലിൽ മുതലയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മുമ്പും ജില്ലയിൽ ആളുകൾക്ക് സമാനമായ രീതിയിലുള്ള ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. 2021 ജൂലൈയിൽ മുതലയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾ പ്രദേശത്ത് മരിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിനു ശേഷം ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ ജലസേചന കനാലിന് സമീപത്ത് ജോലി ചെയ്യുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി. മുതലകളുടെ ആക്രമണമുണ്ടെന്ന് അറിയിക്കുന്നതിനായി പ്രദേശത്ത് സൈൻ ബോർഡുകളും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിട്ടുണ്ട്.

   Read also: Brain Function | തല വെട്ടി മാറ്റിയാലും മനുഷ്യരിൽ ബോധം നിലനിൽക്കും; 30 സെക്കന്റ് വരെ തലച്ചോർ പ്രവർത്തിക്കുമെന്ന് പഠന റിപ്പോർട്ട്

   കഴിഞ്ഞ മാസം മെക്‌സിക്കോയിലും മുതല ആക്രമണം നടന്നിരുന്നു. അവധിക്കാലം ആഘോഷിക്കുന്നതിനിടെ 12 വയസ്സുള്ള കുട്ടിയെയാണ് മുതല ആക്രമിച്ചത്. 10 മുതൽ 13 അടി വരെ നീളമുള്ള മുതല വെള്ളത്തിൽ നിന്ന് ചാടി കുട്ടിയുടെ കാലിൽ പിടിക്കുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ഒളിച്ചുകളിക്കുന്നതിനിടെയായിരുന്നു കുട്ടി ആക്രമിക്കപ്പെട്ടത്. ആൺകുട്ടിയും അമ്മയും ഇന്നും ഏറെ ഭീതിയോടെയാണ് സംഭവത്തെക്കുറിച്ച് പറയുന്നത്.
   Published by:Sarath Mohanan
   First published:
   )}