• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇഷ്‌ടവസ്ത്രം തേടി കൗമാരക്കാരിയുടെ ആറ് മണിക്കൂർ യാത്ര; 58,000 രൂപയുടെ വസ്ത്രം സൗജന്യമായി നൽകി വസ്ത്രവ്യാപാരി

ഇഷ്‌ടവസ്ത്രം തേടി കൗമാരക്കാരിയുടെ ആറ് മണിക്കൂർ യാത്ര; 58,000 രൂപയുടെ വസ്ത്രം സൗജന്യമായി നൽകി വസ്ത്രവ്യാപാരി

വസ്ത്രം തിരഞ്ഞെടുക്കുന്നത് മുതൽ അത് സ്വന്തമാക്കുന്നത് വരെയുള്ള ദൃശ്യങ്ങളുടെ വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    ഇഷ്‌ടവസ്ത്രം തേടി നിങ്ങൾ എത്രദൂരം പോകും? അതും കൗമാരപ്രായത്തിലാണെങ്കിൽ? ഏറ്റവും ചേരുന്ന, വളരെയേറെ ഇഷ്‌ടമുള്ള വസ്ത്രം തേടി ഒരു കൗമാരക്കാരി യാത്ര ചെയ്തത് നീണ്ട ആറ് മണിക്കൂർ. അവിടെ എത്തിയതും, കയ്യിലെ പണം തികയില്ല എന്ന അവസ്ഥയായി. ശേഷം വസ്ത്രവ്യാപാരിയുടെ സഹായത്തോടെ അവൾക്ക് പ്രിയപ്പെട്ടത് തന്നെ സ്വന്തമാക്കുകയും ചെയ്തു.

    ഡാൻസ് പാർട്ടിക്കിടുന്ന പ്രോം ഡ്രസ്സ് അന്വേഷിച്ചാണ് അവൾ ഇത്രയും ദൂരം യാത്ര ചെയ്തത്. കയ്യിലെ പണം നൽകി അത് സ്വന്തമാക്കാൻ സാധിക്കില്ലെന്നായപ്പോൾ വ്യാപാരി ആ വേഷം സൗജന്യമായി നൽകുകയായിരുന്നു. എൽസി മൺറോ എന്ന 18കാരിയാണ് നോർത്ത് കരോലിനയിലെ ജ്യൂസീ ബോഡി ഗോഡസ് എന്ന സ്റ്റോർ സന്ദർശിക്കാൻ പുറപ്പെട്ടത്. അമ്മയും മുത്തശ്ശിയും ഈ യാത്രയിൽ അവൾക്കൊപ്പമുണ്ടായി. ഇവിടുത്തെ ഏക പ്ലസ് സൈസ് ബുട്ടീക്കാണിത്.

    Also read: ഇത് ഏത് നാട്ടിലാണ്? ചവർ ഇടുന്നവർക്ക് ‘ഉഗ്രശാപം’ എഴുതിയ ബോർഡുമായി നാട്ടുകാർ

    ബുട്ടീക്കിന്റെ ഉടമ സമ്മർ ലൂസിൽ പറയുന്നതനുസരിച്ച്, എൽസി പരിഭ്രമിച്ച് നാണത്തോടെയാണ് വസ്ത്രം വാങ്ങാനെത്തിയതത്രേ. 400 ഡോളർ അഥവാ 33,016.20 രൂപ മാത്രമാണ് എൽസിയുടെ പക്കൽ ഉണ്ടായിരുന്നത്. പല വസ്ത്രങ്ങളും ട്രൈ ചെയ്ത ശേഷം അവൾക്കിഷ്‌ടമായതു ആകെ ഒന്ന് മാത്രം. എന്നാൽ അതിന്റെ വിലയാകട്ടെ 700 ഡോളറും (57,778.35 രൂപ)! ബാക്കി 300 ഡോളർ ഒപ്പിക്കാൻ സാധിക്കുമായിരുന്നില്ല.

    തന്റെ എല്ലാ കൺസൾട്ടേഷനുകളും സ്ട്രീം ചെയ്യാറുള്ള എൽസി ഇതും സ്ട്രീം ചെയ്തു. ഒടുവിൽ പണം തികയില്ല എന്ന അവസ്ഥയിൽ ഫോളോവേഴ്‌സിലൊരാൾ 200 ഡോളർ ഇടാം എന്നായതും കടയുടമ ഇടപെടുകയായിരുന്നു.

    സംഭവം അവൾ റെക്കോർഡ് ചെയ്യുകയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്യുകയും ചെയ്തു. വ്യത്യസ്തമായ വസ്ത്രങ്ങൾ പരീക്ഷിക്കുന്നതും, എന്നാൽ തന്റെ കയ്യിലൊതുങ്ങാത്ത വിലയുള്ള വസ്ത്രം മാത്രം ഇഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം. വസ്ത്രം വാങ്ങാൻ ഒരുങ്ങുമ്പോൾ, വസ്ത്രം സൗജന്യമായി നൽകി ലുസൈൽ അവളെ അത്ഭുതപ്പെടുത്തുകയും കുടുംബത്തിന്റെ പ്രതികരണം റെക്കോർഡ് ചെയ്യുകയും ചെയ്തു.

    Summary: Teenager travels six hours to pick her favourite dress in North Carolina

    Published by:user_57
    First published: