• HOME
  • »
  • NEWS
  • »
  • buzz
  • »
  • Temple | നവരാത്രിദിനം ക്ഷേത്രം അലങ്കരിച്ചത് 1.11 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൊണ്ട്; സമാഹരിച്ചത് ഭക്തരിൽ നിന്ന്

Temple | നവരാത്രിദിനം ക്ഷേത്രം അലങ്കരിച്ചത് 1.11 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൊണ്ട്; സമാഹരിച്ചത് ഭക്തരിൽ നിന്ന്

പൂക്കള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ കൊണ്ട് ദേവിയെ അലങ്കരിക്കുകയായിരുന്നു

  • Share this:
നവരാത്രി ( Navaratri) ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നമ്മുടെ രാജ്യത്തുള്ളത്. വിപുലമായ ഒരുക്കങ്ങളോടെയാണ് നവരാത്രി ആഘോഷിക്കുന്നത്. ഇതിനായി ക്ഷേത്രങ്ങളും സ്ഥാപനങ്ങളും അലങ്കരിക്കുന്നതും പതിവാണ്. എന്നാല്‍ തെലുങ്കാനയിലെ ഒരു ക്ഷേത്രം അലങ്കരിച്ചത് അല്പം വ്യത്യസ്തമായ രീതിയിലാണ്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തെലങ്കാനയിലെ ശ്രീ വാസവി കന്യകാ പരമേശ്വരി ദേവി ക്ഷേത്രം (Sri Vasavi Kanyaka Parameswari) 1.11 കോടി (ഒരു കോടി പതിനൊന്ന് ലക്ഷം രൂപ) രൂപയുടെ കറന്‍സി നോട്ടുകള്‍ (Currency Notes) കൊണ്ടാണ് അലങ്കരിച്ചത്.

തെലങ്കാനയിലെ (Telangana) നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ കല്‍വകുര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നവരാത്രി ആഘോഷങ്ങള്‍ നടക്കാറുണ്ട്. ക്ഷേത്രത്തിലെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ സമയങ്ങളില്‍ നിരവധി ഭക്തരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

ഇത്തവണ പുതുമയോടെ ആഘോഷങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ രമേഷ് ബാബു ന്യൂസ് 18-നോട് പറഞ്ഞു. ഇക്കാര്യം അവര്‍ കല്‍വകുര്‍ത്തി കന്യകാ പരമേശ്വരി അസോസിയേഷന്‍ അംഗങ്ങളെ അറിയിക്കുകയായിരുന്നു. അസോസിയേഷന്റെ സഹായത്തോടെ ക്ഷേത്രകമ്മിറ്റി അംഗങ്ങള്‍ ഭക്തരില്‍ നിന്ന് 1.11 കോടി രൂപ സമാഹരിക്കുകയും ചെയ്തു. തുടര്‍ന്ന് പൂക്കള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ കൊണ്ട് ദേവിയെ അലങ്കരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read- നഗ്നചിത്രം പരസ്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവതികൾ തമ്മിൽ ഏറ്റുമുട്ടി; വൈറൽ വീഡിയോ

കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച ദേവിയെ ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. ആഘോഷങ്ങള്‍ക്ക് ശേഷം കറന്‍സി നോട്ടുകള്‍ ഭക്തര്‍ക്ക് തിരികെ നല്‍കിയതായി രമേശ് ബാബു പറഞ്ഞു.

ഹൈന്ദവ വിശ്വാസികൾ വളരെ പ്രധാന്യത്തോടെ ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് നവരാത്രി (navratri). നവരാത്രിയുടെ ഒൻപത് ദിവസങ്ങളിൽ ദുർഗാ ദേവിയുടെ (goddess durga) ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ് നവരാത്രി. ഹിന്ദുമത വിശ്വാസമനുസരിച്ച്, ദുർഗാ ദേവിയെ ഏറ്റവും ശക്തയായ ദേവിയായാണ് കണക്കാക്കുന്നത്. ദേവിയുടെ പത്ത് കൈകളിലും ആയുധങ്ങളുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് ദേവി തന്റെ ഭക്തരെ ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കുന്നത് എന്നാണ് വിശ്വാസം. ഈ വർഷം സെപ്റ്റംബർ 26ന് ആരംഭിച്ച നവരാത്രി ആഘോഷം ഒക്ടോബർ 4 നാണ് സമാപിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് നവരാത്രി ആഘോഷങ്ങളും വ്യത്യാസമാണ്. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന്‍ രാവണനെ വധിച്ചതിന്‍റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്. കേരളത്തില്‍ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് നവരാത്രി ആഘോഷങ്ങൾ സാധാരണയായി നടക്കാറുള്ളത്.
Published by:Anuraj GR
First published: