HOME » NEWS » Buzz » TELANGANA FARMER MADE A UNIQUE TILLING DEVICE BY ATTACHING A PLOUGH TO THE BIKE MM

മോട്ടോർസൈക്കിൾ ഉപയോഗിച്ച് കൃഷിക്ക് നിലമൊരുക്കാം, കണ്ടുപിടുത്തവുമായി കർഷകൻ

വെറും 100 രൂപയുടെ പെട്രോൾ മാത്രമാണ് അദ്ദേഹത്തിന് ചെലവായത്

News18 Malayalam | news18-malayalam
Updated: June 30, 2021, 11:16 AM IST
മോട്ടോർസൈക്കിൾ ഉപയോഗിച്ച് കൃഷിക്ക് നിലമൊരുക്കാം, കണ്ടുപിടുത്തവുമായി കർഷകൻ
പുതിയ യന്ത്രവുമായി കർഷകൻ
  • Share this:
#ലെനിൻ കട്ട

മോട്ടോർസൈക്കിൾ ഉപയോഗിച്ച് കൃഷിക്ക് നിലമൊരുക്കാമെന്ന കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള ഒരു കർഷകൻ. മണിക്കുറിൽ 6000 സ്ക്വയർ ഫീറ്റ് വരെ കിളയ്ക്കാൻ കഴിയുന്ന സാങ്കേതിക വിദ്യായാണിത്.

കോവിഡ് മഹാമാരി വന്നത് മുതൽ നിരവധി കർഷകരാണ് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നത്. ഭാരിച്ച ചെലവ് വരുന്നത് കാരണം പല കർഷകർക്കും ട്രാക്ടറുകളെയും, കാളകളെയും, മറ്റു തൊഴിലാളികളെയും ജോലിക്ക് വെയ്ക്കാൻ കഴിയാതെ വന്നിട്ടുണ്ട്.

ഈയടുത്ത് ഒരു കർഷകന്റെ രണ്ട് കാളകളിലൊന്ന് ചത്തതിനെ തുടർന്ന് അതിന് പകരം മകനെ വെച്ച് കൃഷി സ്ഥലം ഉഴുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, തെലങ്കാനയിലെ ആദിലാബാദ് ബസാർ ഹട്നൂർ സ്വദേശിയായ മേകന മല്ലേശം എന്ന കർഷകൻ ഒരു പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ്.



കാളകളെയും മറ്റു തോഴിലാളികളെയും കൂലിക്ക് വിളിച്ചാൽ ദിനം പ്രതി ഏകദേശം 2000 രൂപ ചെലവ് വരും. ഇതിന് പകരം ഒരു ചെറുപ്പക്കാരന്റെ സഹായത്തോടെ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് മേകന തന്റെ കൃഷിയിടത്തിലെ പരുത്തി കേവലം ഒരു മണിക്കൂർ കൊണ്ടാണ് ഉഴുകിത്തീർത്തത്. ബൈക്കിന് പിന്നിൽ ഘടിപ്പിച്ച ഉപകരണം വഴി മണിക്കൂറിൽ 6000 സ്വയർഫീറ്റ് വരെ ഉഴുകാൻ കഴിയും എന്ന് അദ്ദേഹം അവകാശപ്പെടുന്നു. വെറും 100 രൂപയുടെ പെട്രോൾ മാത്രമാണ് ഇതിന് അദ്ദേഹത്തിന് ചെലവായത്.

ഭൂമി ഉഴുകാനുള്ള കർഷകന്റെ വിദ്യയെ ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. നിരവധി ഇന്റർനെറ്റ് ഉപയോക്താക്കളാണ് അദ്ദേഹത്തെ പ്രശംസിച്ച് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.

“ഒരുപാട് കാശ് ലാഭിക്കാനായി എന്നതിൽ ഏറെ സന്തുഷ്ടനാണ് ഞാൻ. പെട്രോൾ വാങ്ങാൻ വേണ്ടി വന്ന 100 രൂപ മാത്രമാണ് എനിക്ക് ചെലവായത്. കോവിഡ് കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് എന്നെ പോലെയുള്ള ആളുകൾക്ക് അനുഭവിക്കേണ്ടി വന്നത്. കാളകളെയോ മറ്റു തൊഴിലാളികളെയോ സഹായത്തിന് വിളിക്കാൻ പറ്റുന്ന ഒരു സാന്പത്തിക ശേഷി ഇപ്പോൾ ഞങ്ങൾക്കില്ല," മകേന മല്ലേശം പറയുന്നു.

കോവിഡ് മഹമാരി കാരണം സാമ്പത്തിക സ്ഥിതി മോശമായതോടെ കർഷകരും, ദിവസവേതനത്തിന് ജോലി ചെയ്യുന്നവരും, അതിഥി തൊഴിലാളികളും ഏറെ പ്രയാസത്തിലാണ്.

ഈയടുത്ത് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദീസാ തഹ്‌സിലിലെ ഭോയൻ ഗ്രാമത്തിലുള്ള ശ്രീകാന്ത്ഭായ് പഞ്ചാൽ കർഷകനെ കുറിച്ച് വാർത്തകൾ വന്നിരുന്നു. തന്റെ 10 ഏക്കറിൽ കൂടുതലുള്ള കൃഷിഭൂമിയിൽ ജെറേനിയം കൃഷി ചെയ്താണ് അദ്ദേഹം ശ്രദ്ധ നേടിയത്. ഈ ജെറേനിയം ചെടിയുടെ പൂക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ വിൽക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ശ്രീകാന്ത്ഭായ് സമ്പാദിക്കുന്നത്. ജെറേനിയം പൂക്കളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതിനായുള്ള സംവിധാനവും ശ്രീകാന്ത്ഭായി തന്റെ കൃഷിയിടത്തിൽ ഒരുക്കിയിട്ടുണ്ട്.

Summary: Mekala Mallesham, a farmer from Telangana made a unique tilling device by attaching a plough to the bike and was able to till 60 guntas lands in just one hour
Published by: user_57
First published: June 30, 2021, 11:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories