അമരാവതി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് രക്ഷകയായി തെലങ്കാന ഗവർണർ. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് യാത്രക്കാരിൽ ഡോക്ടർ ഉണ്ടോയെന്ന് എയർഹോസ്റ്റ് തിരക്കിയപ്പോഴാണ് ഡോക്ടർ കൂടിയായ തെലങ്കാന ഗവർണർ തമിഴസൈ സൗന്ദർരാജൻ മുന്നോട്ടെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് ഗവർണർ പ്രഥമ ശൂശ്രൂഷ നല്‍കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഒരു അമ്മയെ പോലയാണ് ഗവര്‍ണര്‍ തന്നെ പരിപാലിച്ചതെന്നും കൃത്യസമയത്തുള്ള ഇടപെടല്‍ തന്‍റെ ജീവന്‍ രക്ഷിച്ചെന്നും ഐപിഎസ് ഉദ്യോഗസ്ഥന്‍ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. വിമാനം ഇറങ്ങിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിഞ്ഞു.
Today I have onboarded with @DrTamilisaiGuv and she treated a patient who fell ill on Air on Delhi-Hyd bound flight. @IndiGo6E @TelanganaCMO @bandisanjay_bjp @BJP4India @TV9Telugu @V6News pic.twitter.com/WY6Q31Eptn
— Ravi Chander Naik Mudavath 🇮🇳 (@iammrcn) July 22, 2022
ഗവര്‍ണര്‍ ഫ്‌ളൈറ്റില്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ജീവന്‍ നഷ്ടമാകുമായിരുന്നുവെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് ഇദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IndiGo Flight, Telangana