• HOME
  • »
  • NEWS
  • »
  • buzz
  • »
  • Paddy-planting Machine | കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു; സ്വന്തമായി നടീല്‍ യന്ത്രം കണ്ടുപിടിച്ച് യുവ കർഷകൻ

Paddy-planting Machine | കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു; സ്വന്തമായി നടീല്‍ യന്ത്രം കണ്ടുപിടിച്ച് യുവ കർഷകൻ

ഐടിഐ (ITI) പഠനത്തിനു ശേഷം നാഗസ്വാമി ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ലോകമെമ്പാടും കോവിഡ് മഹാമാരി (covid pandemic) പ്രതിസന്ധി സൃഷ്ടിച്ചത്...

  • Last Updated :
  • Share this:
    ആവശ്യകതയാണ് പലപ്പോഴും കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. തെലങ്കാനയിലെ ഒരു യുവ കര്‍ഷകന്‍ കണ്ടുപിടിച്ച നടീല്‍യന്ത്രമാണ് ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുന്നത്. തെലങ്കാനയിലെ (telengana) കാമറെഡ്ഡി ജില്ലയിലെ ഭിക്നൂര്‍ മണ്ഡലിലെ കച്ചാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള കമ്മാരി നാഗസ്വാമിയാണ് ഞാറ്നടീല്‍ യന്ത്രം (paddy-planting machine) കണ്ടുപിടിച്ചത്.

    ഐടിഐ (ITI) പഠനത്തിനു ശേഷം നാഗസ്വാമി ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് ലോകമെമ്പാടും കോവിഡ് മഹാമാരി (covid pandemic) പ്രതിസന്ധി സൃഷ്ടിച്ചത്. നാഗസ്വാമിക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. അതോടെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. അവിടെ അമ്മൂമ്മയുടെ സഹായത്തോടെ വാങ്ങിയ ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചു.

    കൃഷിയിലേയ്ക്ക് കടന്നതോടെയാണ് നെല്ല് വിതയ്ക്കുമ്പോൾ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നാഗസ്വാമി മനസ്സിലാക്കിയത്. കൂടാതെ ഞാറ് നടാൻ കര്‍ഷക തൊഴിലാളികളും കുറവായിരുന്നു. ഇതൊക്കെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്വന്തമായി ഒരു നടീല്‍ യന്ത്രം കണ്ടുപിടിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

    അങ്ങനെ യൂട്യൂബില്‍ (youtube) മെഷീന്‍ നിര്‍മ്മിക്കുന്നതിനുള്ള ടൂട്ടോറിയല്‍ വീഡിയോകള്‍ കാണാന്‍ തുടങ്ങി. സഹോദരന്‍ സന്ദീപ് കുമാറിന്റെ സപ്പോര്‍ട്ടും നാഗസ്വാമിക്ക് ഉണ്ടായിരുന്നു. മെഷീന്‍ കണ്ടുപിടിക്കാന്‍ ഏകദേശം ഒരു വര്‍ഷം വേണ്ടിവന്നു. 50,000 രൂപയാണ് മെഷീനിന്റെ നിര്‍മാണച്ചെലവ്. രണ്ട്-12 വോള്‍ട്ട് ബാറ്ററികളും ഒരു ബിആര്‍ടിഎസ് മോട്ടോറുമാണ് മെഷീനില്‍ ഘടിപ്പിച്ചിരിക്കുന്നത്. മെഷീന്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുമെന്നും മനുഷ്യരുടെ അധ്വാനം വേണ്ടിവരില്ലെന്നും നാഗസ്വാമി പറയുന്നു. മെഷീന്‍ ഒറ്റയടിക്ക് അഞ്ച് നിരകളിലായി നെല്ല് നടും.

    എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് ഒരു യുവാവ് കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചതും അടുത്തിടെ വാര്‍ത്തയായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്കിലെ മുണ്ടൂര്‍ ഗ്രാമ സ്വദേശിയായ 26 വയസ്സുകാരന്‍ ജയഗുരു ആചാര്‍ ഹിന്ദര്‍ ആണ് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് കന്നുകാലി വളര്‍ത്തലിലേക്ക് കടന്നത്. ജയഗുരു ആചാര്‍ ഹിന്ദര്‍ സിവില്‍ എഞ്ചിനീയറായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ 22,000 രൂപ പ്രതിമാസ ശമ്പളത്തിനാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

    ജോലി മടുത്തതോടെ 2019 ല്‍ ജോലി ഉപേക്ഷിച്ച് അച്ഛനോടൊപ്പം ചേർന്ന് പശുക്കളെ വളർത്താനും കൃഷി ചെയ്യാനും ആരംഭിച്ചു. പിന്നീട് കൃഷിയിടത്തിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സാങ്കേതിക മാര്‍ഗം കണ്ടെത്താന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

    ധാരാളം വീഡിയോകള്‍ കാണുകയും ഓണ്‍ലൈന്‍ ഗവേഷണങ്ങള്‍ നടത്തുകയും ചെയ്ത ശേഷം, ജയ്ഗുരു പഞ്ചാബിലെ പട്യാലയില്‍ നിന്ന് ചാണകം ഉണക്കുന്ന ഒരു യന്ത്രം വാങ്ങി. ഓരോ മാസവും ഈ ഉണങ്ങിയ ചാണകപ്പൊടിയുടെ 1000 ബാഗുകള്‍ അദ്ദേഹം വില്‍ക്കുന്നുണ്ട്. കൂടാതെ സ്ലറി ശേഖരിക്കാനും തുടങ്ങിയിരുന്നു. ചാണകവും ഗോമൂത്രവും പശുക്കളെ കുളിപ്പിച്ച ശേഷം ശേഖരിക്കുന്ന വെള്ളത്തിന്റെയും മിശ്രിതമാണ് സ്ലറി. എല്ലാ ദിവസവും അദ്ദേഹം 1 ടാങ്കര്‍ സ്ലറി വില്‍ക്കുന്നുണ്ട്.
    Published by:Amal Surendran
    First published: