എല്ലാവര്ക്കും വേദപഠനം (Vedic Education) വാഗ്ദാനം ചെയ്യുന്ന ഒരു പാഠശാല സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് തെലങ്കാന (Telangana) സ്വദേശി. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ഡിജെ ബ്രാവോയ്ക്കൊപ്പം 'ചാമ്പ്യന്‍' എന്ന ജനപ്രിയ പോപ്പ് ആൽബം ഒരുക്കിയ വിക്രം രാജുവാണ് (Vikram Raju) കുട്ടികളെ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കുന്ന സംരംഭത്തിന് രൂപം നൽകുന്നത്.
ഇതിന്റെ ഭാഗമായി പ്രത്യേക വേദിക് ബോര്‍ഡ് (Vedic Board) കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. യജുര്‍വേദത്തിലും അഥര്‍വവേദത്തിലും പരാമര്‍ശിച്ചിരിക്കുന്ന ശാസ്ത്ര, സാങ്കേതികവിദ്യകളെക്കുറിച്ച് കൗമാരക്കാരെ പഠിപ്പിക്കുന്നതിനായി എട്ട് വര്‍ഷത്തോളം നീണ്ട അധ്വാനത്തിനൊടുവിൽ അദ്ദേഹം സവിശേഷമായ ഒരു സിലബസ് അവതരിപ്പിച്ചിരിക്കുകയാണ്.
പുരാണങ്ങളിലെ വേദങ്ങളെ സംബന്ധിക്കുന്ന ഘടകങ്ങളും അക്കാലത്തെ കലാരൂപങ്ങളും കളികളും പുരാതന ആയോധനകലയുടെ പാഠങ്ങളും ഉള്‍പ്പെടുത്തിയാണ് അദ്ദേഹം സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ വേദിക് സ്കൂൾ എന്ന പേരില്‍ ഒരു സ്ഥാപനം രൂപീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിലും വേദങ്ങളെക്കുറിച്ച് സമഗ്രമായ ഗവേഷണം നടത്തി വേദങ്ങളെയും ഉപനിഷത്തുക്കളെയും ഇന്നത്തെ തലമുറയിലേക്ക് അടുപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
''ഞാന്‍ കുട്ടിക്കാലം മുതല്‍ പുരാതന ഹിന്ദു ഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും വേദങ്ങളിലും ആകൃഷ്ടനായിരുന്നു. വേദങ്ങള്‍ മനസ്സിലാക്കി പ്രാചീനകാലത്തെ അറിവുകൾ നേടാനുള്ള അന്വേഷണമാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ മുതല്‍ കാശ്മീര്‍ വരെയുള്ള ബ്രാഹ്മണ പണ്ഡിതന്മാരെ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. വേദങ്ങളെക്കുറിച്ച് ഞാന്‍ ധാരാളം വായിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കും പോയി. അവിടെ വേദങ്ങളും സംസ്കൃതവും പഠിപ്പിക്കുന്ന വിവിധ സര്‍വകലാശാലകള്‍ സന്ദര്‍ശിക്കുകയും ചെയ്തു'', അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
''ആന്ധ്രാപ്രദേശിലെ തിരുമലയില്‍ മാത്രമേ നാല് വേദങ്ങള്‍ ഒരുമിച്ച് പഠിപ്പിക്കുന്നുള്ളൂ, എന്നാല്‍ ഇതുവരെ ബ്രാഹ്മണ സമുദായത്തിന് മാത്രമാണ് അവിടെ പ്രവേശനം നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള വേദപാഠശാലകളിലും ഇതേ അവസ്ഥയാണ്. എന്നാല്‍ ഇന്ത്യൻ വേദിക് സ്കൂളിൽ (Indian Vedic School) ജാതിമതഭേദമന്യേ വേദങ്ങളില്‍ താല്പര്യമുള്ള എല്ലാവര്ക്കും വന്ന് പഠിക്കാം. ഞങ്ങള്‍ നിലവില്‍ ഒരു വേദിക് ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്'', വിക്രം കൂട്ടിച്ചേര്‍ത്തു.
Viral | യുവതിക്ക് വിവാഹവേദിയിൽ തുടങ്ങിയ വിചിത്ര വേദന; കാരണം കണ്ടെത്തിയത് മാസങ്ങൾക്കു ശേഷം
വിക്രം രാജു സ്ഥാപിക്കുന്ന വേദപാഠശാലയില്‍ പുരാതന ഇന്ത്യന്‍ കായിക ഇനങ്ങളും ഗട്ക, കളരിപ്പയറ്റ്, സിലമ്പം തുടങ്ങിയ ആയോധന കലകളും പഠിപ്പിക്കും. വേദങ്ങള്‍, ഉപനിഷത്തുകള്‍, മന്ത്രങ്ങള്‍, തന്ത്രങ്ങള്‍, യന്ത്രങ്ങള്‍, പുരാണങ്ങള്‍, ശ്ലോകങ്ങള്‍, രാമായണം, മഹാഭാരതം, ഗീത തുടങ്ങിയ ഇതിഹാസങ്ങള്‍, വേദ ഗണിതം, യോഗ, മുദ്രകള്‍, ചക്രങ്ങള്‍, ധ്യാനം, ധാര്‍മ്മിക കഥകള്‍, സസ്യശാസ്ത്രം, ഭാരതീയം എന്നിവയെക്കുറിച്ചെല്ലാം പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും.
Cat | ഫോൺ കോളിനിടെ കാണാതായ പൂച്ചയുടെ 'മ്യാവൂ' ശബ്ദം തിരിച്ചറിഞ്ഞു; മാസങ്ങൾക്ക് ശേഷം പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിൽ കുടുംബം
കൂടാതെ ഇന്ത്യന്‍ ചരിത്രം, ഇന്ത്യന്‍ കണ്ടുപിടുത്തങ്ങള്‍, ക്ലാസിക്കല്‍ നൃത്തങ്ങള്‍, ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍, പരമ്പരാഗത സംഗീതത്തെ രോഗശാന്തിയ്ക്കായി ഉപയോഗിക്കുന്ന സംഗീത തെറാപ്പി എന്നിവയും പഠിപ്പിക്കും. ഒരു സംസ്കൃത പഠന കേന്ദ്രവും ക്യാമ്പസിന്റെ ഭാഗമായി ഉണ്ടാകും. നിലവില്‍ തെലങ്കാന സര്‍ക്കാരുമായും ആന്ധ്രാപ്രദേശ്, കര്‍ണാടക സര്‍ക്കാരുകളുമായും വേദിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി അദ്ദേഹം ചര്‍ച്ച നടത്തിവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.