• HOME
 • »
 • NEWS
 • »
 • buzz
 • »
 • Scooter | സ്‌കൂട്ടര്‍ നിറയെ സാധനങ്ങള്‍; സീറ്റിന്റെ അറ്റത്തിരുന്ന് സാഹസിക യാത്ര; താക്കീതുമായി പോലീസ്

Scooter | സ്‌കൂട്ടര്‍ നിറയെ സാധനങ്ങള്‍; സീറ്റിന്റെ അറ്റത്തിരുന്ന് സാഹസിക യാത്ര; താക്കീതുമായി പോലീസ്

വണ്ടി നിറയെ സാധനങ്ങളും തോളത്ത് ഒരു ബാഗും ഇട്ട് അതിസാഹസികമായാണ് യുവാവിന്റെ യാത്ര.

 • Last Updated :
 • Share this:
  ഒരു സ്‌കൂട്ടറില്‍ (scooter) പരമാവധി എത്ര സാധാനങ്ങള്‍ കയറ്റാന്‍ സാധിക്കും? മുന്‍ഭാഗത്ത് കുറച്ച് അടുക്കിവെയ്ക്കാം, പിന്നിലെ സീറ്റിലും (seat) ചിലത് വെയ്ക്കാം. വണ്ടി ഓടിയ്ക്കുന്ന ആള്‍ ഇരിക്കുന്ന മുന്‍ സീറ്റിലും പിന്‍സീറ്റിന്റെ പകുതയോളവും സാധനങ്ങള്‍ വെച്ചാല്‍ എങ്ങനെ വണ്ടി ഓടിയ്ക്കും? എന്നാല്‍ ഇങ്ങനെ അതിസാഹസികമായി വണ്ടി ഓടിയ്ക്കുന്ന ഒരു ആളുടെ വീഡിയോ (video) ആണ് തെലങ്കാന പൊലീസ് (thelengana police) പങ്കുവെച്ചിരിക്കുന്നത്. സാഗര്‍ എന്ന ആൾ ട്വിറ്ററില്‍ (twitter) പോസ്റ്റ് ചെയ്ത വീഡിയോ ആണ് തെലങ്കാന പോലീസ് റീട്വീറ്റ് ചെയ്തത്. ഒരു സ്‌കൂട്ടറില്‍ പരമാവധി സാധനങ്ങള്‍ കയറ്റി പിന്‍ സീറ്റിന്റെ അറ്റത്തിരുന്നാണ് വീഡിയോയിൽ കാണുന്നയാൾ വണ്ടി ഓടിച്ചുകൊണ്ട് പോകുന്നത്.

  വളരെ രസകരമായ ക്യാപ്ഷനാണ് ഈ വീഡിയോയ്ക്ക് സാഗര്‍ നല്‍കിയിരിക്കുന്നത്. '32 ജിബിയുള്ള തന്റെ ഫോണില്‍ 31.9 ജിബി ഡേറ്റ ഉണ്ടാകുമ്പോള്‍' എന്നാണ് ക്യാപ്ഷന്‍. ഇതുപോലെ തന്നെയാണ് ഈ സ്‌കൂട്ടര്‍ യാത്രികന്റെ യാത്രയും. വണ്ടി നിറയെ സാധനങ്ങളും തോളത്ത് ഒരു ബാഗും ഇട്ട് അതിസാഹസികമായാണ് യാത്ര. 'മൊബൈലിലെ ഡേറ്റ നഷ്ടപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ സാധിക്കും, പക്ഷേ, ജീവന്‍ അങ്ങനെയല്ല' എന്നാണ് പൊലീസിന്റെ ട്വീറ്റിലെ മുന്നറിയിപ്പ്. സ്‌കൂട്ടര്‍ യാത്രികനില്‍ നിന്ന് തക്കതായ പിഴ ഈടാക്കണമെന്നാണ് വീഡിയോ കാണുന്ന പലരും അഭിപ്രായപ്പെടുന്നത്. വലിയ തുക പിഴയായി നല്‍കിയാല്‍ ജീവിതത്തില്‍ പിന്നീട് ഒരിക്കലും ഇത്തരം സാഹസത്തിന് മുതിരില്ലെന്നാണ് ഒരാളുടെ കമന്റ്. ട്രാഫിക് പൊലീസ് ഇതൊന്നും കണ്ടില്ലേ എന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ചോദിക്കുന്നത്.

  സാമാന്യം തിരക്കുള്ള ഒരു റോഡിലൂടെയാണ് ഈ യുവാവിന്റെ പ്രകടനം. സ്വാഭാവികമായും പൊലീസ് പരിശോധന ഉണ്ടാകും. എന്നാല്‍ ഇതൊന്നും ഇയാളെ ബാധിച്ചില്ല എന്ന് വേണം കരുതാന്‍. പൊലീസ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.


  'സ്‌കൂട്ടര്‍ യാത്രികന്റെ ബാലന്‍സ് ചെറുതായൊന്നു തെറ്റിയാല്‍ വലിയ അപകടമാണ് ഉണ്ടാവുക. അത് അയാളെ മാത്രമല്ല, ഒപ്പം യാത്ര ചെയ്യുന്നവരെക്കൂടി ബാധിച്ചേക്കാം.' 'ഇത്ര വലിയ സാഹസികത നടത്തുന്ന ഇയാളുടെ ധൈര്യം സമ്മതിക്കണം' എന്നൊക്കെയുള്ള കമന്റുകളും നിരവധിയാണ്.

  ഇന്ത്യയില്‍ ഒരു വാഹനത്തില്‍ അമിതഭാരം കയറ്റുന്നതിന് 20,000 രൂപ വരെയാണ് പിഴ ഈടാക്കാവുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസ് റോഡപകടങ്ങളെ കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയകളിലൂടെ ബോധവല്‍ക്കരണം നടത്താറുണ്ട്.

  നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിക്ക് ട്രാഫിക് ചലാന്‍ നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരോടുള്ള വിരോധത്തിന്റെ പേരില്‍ എ. രമേഷ് എന്ന കരാര്‍ ജീവനക്കാരന്‍ പൊലീസ് സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. ട്രാഫിക് സിഗ്നലുകളിലേക്കും പൊലീസ് സ്റ്റേഷനിലേക്കുമുള്ള വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഇയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിനാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് പൊലീസ് പിഴ നല്‍കിയത്.
  Published by:Sarath Mohanan
  First published: