നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തെരുവിലെ കുട്ടികൾക്ക് ഭക്ഷണം പങ്കുവെച്ച് ട്രാഫിക് പൊലീസുകാരൻ; വൈറലായി വീഡിയോ

  തെരുവിലെ കുട്ടികൾക്ക് ഭക്ഷണം പങ്കുവെച്ച് ട്രാഫിക് പൊലീസുകാരൻ; വൈറലായി വീഡിയോ

  ഹൈദരാബാദിലെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മഹേഷാണ് താരം. സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള അഭിനന്ദനമാണ് മഹേഷിന് ലഭിക്കുന്നത്.

  telangana police

  telangana police

  • Share this:
   ഹൈദരാബാദ്: തെരുവിൽ ഭക്ഷണത്തിനായി യാചിച്ചു നടന്ന രണ്ട് കുട്ടികൾക്ക് തന്റെ ഉച്ചഭക്ഷണം പകുത്ത് നൽകിയ പോലീസ് കോൺസ്റ്റബിളാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. നിരവധി പേരാണ് പോലീസ് കോൺസ്റ്റബിളിന്റെ ഈ പ്രവർത്തിയെ അഭിനന്ദിക്കുന്നത്.

   ഹൈദരാബാദിലെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മഹേഷാണ് താരം. സമൂഹ മാധ്യമങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള അഭിനന്ദനമാണ് മഹേഷിന് ലഭിക്കുന്നത്.

   മഹേഷ് തനിക്കായി കൊണ്ടുവന്ന ഉച്ച ഭക്ഷണം തെരുവിലെ കുട്ടികൾക്ക് പങ്കുവെച്ചു കൊടുക്കുന്ന ഒരു ചെറിയ വീഡിയോ തെലങ്കാന സ്റ്റേറ്റ് പോലീസിന്റെ ഔദ്യോഗിക ട്വിറ്ററിൽ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.

   കോൺസ്റ്റബിൾ മഹേഷ് ഡ്യൂട്ടിയിലായിരുന്ന ഹൈദരാബാദിലെ പൻജഗുട്ട പ്രദേശത്താണ് സംഭവം. രണ്ട് കുട്ടികളും തെരുവിൽ ഭക്ഷണത്തിനായി യാചിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മഹേഷ് താൻ കൊണ്ടുവന്ന ഭക്ഷണമെടുത്ത് കുട്ടികൾക്ക് വിളമ്പുകയായിരുന്നു.

   വീഡിയോയിൽ മഹേഷ് കുട്ടികൾക്ക് രണ്ട് പേപ്പർ പ്ലേറ്റുകൾ നൽകുന്നതും തുടർന്ന്, കുട്ടികൾക്കുള്ള പ്ലേറ്റുകളിൽ തന്റെ പാത്രത്തിൽ നിന്ന് ചോറും, കറിയും, കോഴി പൊരിച്ചതും വിളമ്പി നൽകുന്നത് കാണാം. മഹേഷ് കുട്ടികളോട് ഭക്ഷണം കഴിക്കാൻ പറയുന്നതും, കുട്ടികൾ വളരെ സന്തോഷത്തോടെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാം.   ''പട്രോളിംഗ് ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ പഞ്ച്ഗുട്ട  ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മഹേഷ്, സോമാജിഗുഡയിൽ രണ്ട് കുട്ടികൾ റോഡരികിൽ ഭക്ഷണത്തിനായി യാചിക്കുന്നത് കണ്ടു. ഉടൻ തന്നെ അദ്ദേഹം തൻ്റെ ലഞ്ച് ബോക്സ് പുറത്തെടുത്ത് വിശന്നു വലഞ്ഞ കുട്ടികൾക്ക് ഭക്ഷണം വിളമ്പി'', തെലങ്കാന സ്റ്റേറ്റ് പോലീസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞു. #ActOfKindness (ദയയോടെയുള്ള പ്രവൃത്തി) എന്നാണ് തെലങ്കാന സ്റ്റേറ്റ് പോലീസ് മഹേഷിന്റെ പ്രവർത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

   ഇതുവരെ ഒന്നര ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. കൂടാതെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും വീഡിയോക്ക് ലഭിച്ചു. നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ പോലീസുകാരന്റെ പ്രവർത്തിയെ പ്രശംസിച്ചുള്ള കമൻ്റുകളും പോസ്റ്റിന് താഴെകാണാം.

   ഇത്തരത്തിൽ സമാനമായ സംഭവം കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലൂടെയും ഒരിക്കൽ പങ്കുവെച്ചിട്ടുണ്ട്. അന്ന് വിശന്നു വലഞ്ഞ യാത്രക്കാർക്കാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഭക്ഷണം പങ്കുവെച്ചത്.

   Also Read- കോവിഡ് രോഗികൾക്കായുള്ള ഭക്ഷണപ്പൊതികളിൽ ഹൃദയസ്പർശിയായ സന്ദേശവുമായി കൊച്ചുകുട്ടി

   കുറച്ച് നാളുകൾക്ക് മുൻപ്, ഹര്‍ത്താല്‍ ഡ്യൂട്ടിക്കിടെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ വഴിയാത്രക്കാരനുമായി സ്വന്തം ഭക്ഷണം പങ്കുവെച്ച് കഴിച്ച പോലീസുകാരന്റെ വീഡിയോ വൈറലായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഹര്‍ത്താലിനിടെയാണ് ഈ സംഭവം. നന്ദാവനം പോലീസ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.എസ്. ശ്രീജിത്താണ് അന്ന് തന്റെ പ്രവൃത്തിയിലൂടെ സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടിയിത്.

   ഈ കഴിഞ്ഞ ആഴ്ചയിൽ സഹജീവികൾക്ക് ഭക്ഷണം എത്തിച്ച് നൽകുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചും വാർത്തകൾ വന്നിരുന്നു. വിശന്നു വലഞ്ഞുകിടന്ന നായകൾക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു നൽകി നേമം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് അന്ന് കയ്യടി നേടിയത്. ഇതിന്റെ വീഡിയോയും കേരള പൊലീസിന്റെ ഫേസ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}