നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഒരു മണിക്കൂറിനുള്ളിൽ നട്ടുപിടിപ്പിച്ചത് 10 ലക്ഷം തൈകൾ; തെലങ്കാനയ്ക്ക് ലോക റെക്കോർഡ്

    ഒരു മണിക്കൂറിനുള്ളിൽ നട്ടുപിടിപ്പിച്ചത് 10 ലക്ഷം തൈകൾ; തെലങ്കാനയ്ക്ക് ലോക റെക്കോർഡ്

    ആഗോള വ്യാപകമായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു എന്ന റെക്കോര്‍ഡാണ് ആദിലാബാദ് ജില്ല ഇതിലൂടെ സ്വന്തമാക്കിയത്.

    Credits: Twitter/ Santosh Kumar J

    Credits: Twitter/ Santosh Kumar J

    • Share this:
      ഒരു മണിക്കൂറില്‍ ഒരു ദശലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് തെലങ്കാനയിലെ ആദിലാബാദ് ജില്ല. ഗ്രീന്‍ ഇന്ത്യന്‍ ചലഞ്ച് എന്ന ഹരിത പദ്ധതി നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആഗോള വ്യാപകമായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു എന്ന റെക്കോര്‍ഡാണ് ആദിലാബാദ് ജില്ല ഇതിലൂടെ സ്വന്തമാക്കിയത്.

      രാജ്യത്തിനുതന്നെ അഭിമാനകരമായി മാറിയിരിക്കുകയാണ് ഈ സംരംഭമന്ന് പ്രസ്തുത തോട്ടത്തെ വിലയിരുത്തിയ വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അധികൃതര്‍ അഭിപ്രായപ്പെട്ടു. ഉദ്യമം പൂര്‍ത്തിയാക്കിയ സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും, സംഘാടകര്‍ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. ചടങ്ങില്‍വച്ച് 58-ാം ജന്മദിനം ആഘോഷിച്ച പ്രാദേശിക എംഎല്‍എ ജോഗു രാമണ്ണ രണ്ട് ആംബുലന്‍സുകള്‍ റിംസ് ആശുപത്രിയിലേക്ക് നല്‍കുകയും ചെയ്തു.

      200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വനമേഖലയില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം തൈകള്‍ 'മിയാവാക്കി' മാതൃകയില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഭൂമിയെ പത്ത് മേഖലകളായി വിഭജിച്ചു നടത്തിയ പ്രസ്തുത പരിപാടിയില്‍ പ്രദേശവാസികളൊടൊപ്പം, തെലങ്കാനയിലെ വനം, പരിസ്ഥിതി മന്ത്രി ഇന്ദ്ര കരണ്‍ റെഡ്ഡിയും, 30,000 ത്തോളം ടിആര്‍എസ് അംഗങ്ങളും പങ്കെടുത്തു.

      പരിപാടിയുടെ ഭാഗമായി ആദിലാബാദ് റൂറല്‍ ബേല മണ്ഡലില്‍ നിന്ന് രണ്ട് ലക്ഷം ചെടികളും നഗരമേഖലയിലെ 45 വീടുകളില്‍ 1,80,000 തൈകളും 60 മിനിറ്റിനുള്ളില്‍ത്തന്നെ നട്ടുപിടിപ്പിക്കുകയുണ്ടായി. ആര്‍, ബി റോഡിന് ഇരുവശത്തും 1,20,000 തൈകള്‍ നടുന്നുവെന്നത് സന്നദ്ധപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തിയതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.



      എല്ലാ പരിപാടികളും മാനദണ്ഡങ്ങള്‍ക്കനുസൃതമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സിലേക്ക് അയയ്ക്കുകയും ചെയ്‌തെന്ന് സംഘാടകര്‍ പറഞ്ഞു.

      ഭാവി തലമുറകള്‍ക്ക് ഹരിതഭംഗിയാര്‍ന്ന ഭൂപ്രകൃതി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി 2019 ല്‍ ഒരു മണിക്കൂറിനുള്ളില്‍ 3.03 ലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് തുര്‍ക്കി റെക്കോര്‍ഡിട്ടിരുന്നു. ഇത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്‌സില്‍ ഇടം കണ്ടെത്തിയിരുന്നു. മൊത്തം പതിനൊന്ന് ദശലക്ഷം തൈകളാണ് തുര്‍ക്കിയിലുടനീളം നട്ടുപിടിപ്പിച്ചത്.പ്രസ്തുത കാമ്പെയ്ന്‍ ''ഭാവിയിലേക്കൊരു ഉച്ഛ്വാസം'' എന്നറിയപ്പെടുന്നു. തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളില്‍ 212,000 എണ്ണവും, തലസ്ഥാനനഗരമായ അങ്കാറയില്‍ 340,000 എണ്ണവും ഉള്‍പ്പെടെ 11 ദശലക്ഷം തൈകളെന്ന പ്രാരംഭ ലക്ഷ്യം ഉണ്ടായിരുന്നിട്ടും, 14 ദശലക്ഷം തൈകള്‍ പ്രസ്തുത കാമ്പെയ്‌നില്‍ നട്ടുപിടിപ്പിക്കുകയുണ്ടായി.

      കെനിയയിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും ഗ്രീന്‍ ബെല്‍റ്റ് മൂവ്‌മെന്റിന്റെ നേതാവുമായ വംഗാരി മാതായുടെ നേതൃത്വത്തില്‍ മൂന്ന് കോടിയിലധികം മരങ്ങള്‍ വച്ചുപിടിപ്പിച്ച് നോബല്‍ സമ്മാനത്തിന് അര്‍ഹയായത് ഈ മേഖലയിലെ മറ്റൊരു ശ്രദ്ധേയമായ നേട്ടമായി കണക്കാക്കപ്പെടുന്നു.
      Published by:Sarath Mohanan
      First published:
      )}