• HOME
  • »
  • NEWS
  • »
  • buzz
  • »
  • രണ്ട് യുവതികളുമായി പ്രണയം; രണ്ടു പേരിലും കുട്ടികൾ; യുവാവ് ഒരേ വേദിയിൽ രണ്ടുപേരേയും വിവാഹം കഴിച്ചു

രണ്ട് യുവതികളുമായി പ്രണയം; രണ്ടു പേരിലും കുട്ടികൾ; യുവാവ് ഒരേ വേദിയിൽ രണ്ടുപേരേയും വിവാഹം കഴിച്ചു

രണ്ട് യുവതികളുടേയും യുവാവിന്റേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം

  • Share this:

    തെലങ്കാന: ഒരേ വേദിയിൽ രണ്ട് യുവതികളെ വിവാഹം ചെയ്ത് തെലങ്കാനയിലെ യുവാവ്. രണ്ടു യുവതികൾക്കൊപ്പം ഒന്നിച്ചു ജീവിക്കുകയായിരുന്നു യുവാവ്. ഇരുവരിലും ഇയാൾക്ക് കുട്ടികളുമുണ്ട്. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ യെരാബോരു സ്വദേശിയായ മാദിവി സത്തിബാബു എന്ന യുവാവാണ് രണ്ടു യുവതികളെ ഒന്നിച്ച് വിവാഹം കഴിച്ചത്.

    സത്തിബാബു ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് സോദി സ്വപ്ന കുമാരിയുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധത്തിൽ സ്വപ്ന ഒരു കുഞ്ഞിന് ജന്മം നൽകി. ഇതിനിടയിൽ ബന്ധുവായ ഇർഫ സുനി എന്ന യുവതിയുമായും സത്തിബാബു പ്രണയത്തിലായി. ഇരുവരും ഒന്നിച്ചു താമസിക്കാനും തുടങ്ങി. ഈ ബന്ധത്തിൽ ഒരു ആൺകുഞ്ഞും ജനിച്ചു.

    Also Read-  സുബി സുരേഷ് സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് ഇനിയും വരും; അറിയിപ്പുമായി സഹോദരൻ എബി

    രണ്ട് യുവതികളുടേയും ബന്ധുക്കൾ ഈ ബന്ധം മനസ്സിലാക്കിയതോടെ സത്തിബാബുവിന്റെ കുടുംബത്തെ സമീപിച്ചു. ഇതോടെ സത്തിബാബുവിന്റെ ഗോത്രത്തിലെ മുതിർന്ന അംഗങ്ങൾക്കു മുന്നിൽ വിഷയം അവതരിപ്പിച്ചു. സത്തിബാബുവിന്റേയും സ്വപ്നയുടേയും ഇർഫയുടേയും ബന്ധുക്കൾക്ക് ഗോത്ര അംഗങ്ങൾ നൽകിയ ഉപദേശം രണ്ടു പേരേയും വിവാഹം കഴിക്കാനായിരുന്നു.

    Also Read- എല്ലാം പിശാചിന്റെ കളികളാണ്; റിയാലിറ്റി ഷോ വേണ്ടെന്നു വെച്ചതിനെ കുറിച്ച് സന ഖാൻ

    മൂന്ന് കുടുംബങ്ങളും ഈ ‘പോംവഴി’ക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന് വേദിയൊരുങ്ങി. സത്തിബാബു വിവാഹ ക്ഷണക്കത്തും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിതരണം ചെയ്തു. എന്നാൽ ക്ഷണക്കത്ത് സത്തിബാബുവിന്റെ ബന്ധുക്കളിൽ ഒരാൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ വൈറലായി. സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള ട്രോളിങ്ങിന് വിധേയനായതോടെ അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവാഹത്തിന് സത്തിബാബു ഒരുങ്ങുകയായിരുന്നു.

    ക്ഷണക്കത്തിൽ പറഞ്ഞിരുന്ന മുഹൂർത്ത സമയത്തിന് മുമ്പേ യുവാവ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രണ്ട് യുവതികളേയും വിവാഹം ചെയ്തു. സത്തിബാബുവിന്റെ വസതിയിൽ നടന്ന വിവാഹത്തിൽ മൂന്ന് കുടുംബങ്ങളിലേയും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. സത്തിബാബുവിന്റെ ഗോത്രത്തിൽ ബഹുഭാര്യത്വം സാധാരണമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

    Published by:Naseeba TC
    First published: